Movlog

Kerala

ക്യാൻസറിനെ തുടർന്ന് വീട്ടിലിരിക്കാൻ ഉപദേശിച്ചവരുടെ മുന്നിൽ ഫോട്ടോഷൂട്ട് നടത്തി ശ്രദ്ധേയമായി ജ്യോത്സ്ന.

ഇന്ന് വളരെ സാധാരണമായി കണ്ടു വരുന്ന ഒരു അസുഖമാണ് ക്യാൻസർ. പണ്ടുകാലങ്ങളിൽ അപൂർവമായി കേട്ടിരുന്ന ഈ അസുഖം ഇന്ന് ചെറിയ കുട്ടികൾക്ക് പോലും കണ്ടുവരുന്നു. നൂതന സാങ്കേതിക വിദ്യകളും, മികച്ച ചികിത്സാരീതികളും കൊണ്ട് പ്രഥമ ഘട്ടങ്ങളിൽ തന്നെ കാൻസറിനെ തിരിച്ചറിയാനും ചികിത്സിച്ച് മാറ്റുവാനും ഇന്ന് സാധിക്കുന്നു. ആത്മവിശ്വാസം കൊണ്ട് കാൻസറിനെ കീഴടക്കി ഒരുപാട് പേരെ നമുക്കറിയാം. യുവരാജ് സിങ്, ഇന്നസെന്റ്, മനീഷ കൊയ്‌രാള തുടങ്ങിയ പ്രമുഖർ ഒരു പുഞ്ചിരിയോടെ കാൻസറിനെ അതിജീവിച്ച് ജീവിതത്തിൽ മുന്നോട്ട് കുതിക്കുകയാണ്. ക്യാൻസർ പോരാളികളുടെ കഥകൾ മറ്റുള്ളവർക്ക് ആത്മവിശ്വാസവും പ്രതീക്ഷയും നൽകുന്നു.

മഹാ രോഗത്തിനു മുന്നിൽ തളരാതെ പോരാടുവാനുള്ള പ്രചോദനമാണ് ഇവരുടെ ജീവിതകഥ മറ്റുള്ളവർക്ക് നൽകുന്നത്. കാൻസറിനെ അതിജീവിച്ച ജോത്സ്ന എന്ന യുവതിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമാകുന്നത്. ചികിത്സയുടെ ഭാഗമായി മുടി കൊഴിഞ്ഞ് പോയപ്പോൾ പുറത്തേക്ക് ഇറങ്ങേണ്ട എന്ന് ജ്യോത്സ്‌നയെ പലരും ഉപദേശിച്ചു. എന്നാൽ രോഗത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നും ഒളിച്ചോടുകയല്ല ജ്യോത്സ്ന ചെയ്തത്. ഇരുപത്തിനാലാമത്തെ വയസ്സിൽ ആണ് ജ്യോത്സ്നക്ക് ക്യാൻസർ ബാധിക്കുന്നത്. ജ്യോത്സ്നയുടെ കരുത്തിനും ആത്മവിശ്വാസത്തിനും മുന്നിൽ മുട്ടുമടക്കിയ ക്യാൻസർ പിന്നീട് ഇരുപത്തിയെട്ടാമത്തെ വയസ്സിലും എത്തുകയായിരുന്നു.

കാൻസർ എന്ന രോഗം പിടിപെടുമ്പോഴേക്കും മാനസികമായി തകരുന്ന പല ആളുകളും ഉണ്ട്. എല്ലാം അവസാനിച്ചു എന്ന് കരുതി ദുഃഖപൂർണ്ണമായ ജീവിതം നയിക്കുന്നവരും ഉണ്ട്. എന്നാൽ കാൻസറിന് മുന്നിൽ തോറ്റു കൊടുക്കാൻ ജ്യോത്സ്ന തയ്യാറല്ലായിരുന്നു. കാൻസറിനെ നേരിടാൻ മനസ്സിനെ പാകപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ജ്യോത്സ്ന പറയുന്നു. മനസ്സിന് ശക്തി ലഭിച്ചാൽ മാത്രമേ ശരീരത്തിന് ശക്തി ലഭിക്കൂ. അപ്പോൾ മരുന്നുകളും ഫലം കാണുമെന്ന് ജോത്സ്യൻ പറയുന്നു. ചികിത്സയുടെ ഭാഗമായി തലയിലെ മുടിയെല്ലാം നഷ്ടമായപ്പോൾ വീട്ടിൽ തന്നെ ഒതുങ്ങി കൂടാൻ പലരും ഉപദേശിച്ചു. എന്നാൽ ഇതൊരു രോഗാവസ്ഥയാണ് ഒരു പാപാവസ്ഥ അല്ല എന്ന് തിരിച്ചറിഞ്ഞ ജോത്സ്ന സമൂഹത്തിലേക്ക് ഇറങ്ങി ചെള്ളുകയായിരുന്നു. അങ്ങനെയാണ് ഫോട്ടോഷൂട്ട് എന്ന ആശയം ഉടലെടുക്കുന്നത്. ജ്യോത്സ്‌നയെ പോലെ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നു ഒരുപാട് രോഗികൾക്ക് പ്രതീക്ഷയും ആത്മവിശ്വാസവും നൽകാനാണ് ഫോട്ടോഷൂട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് ജ്യോത്സ്ന കൂട്ടിച്ചേർത്തു. ജ്യോത്സ്നയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top