Movlog

Health

കീറ്റോ ഡയറ്റ് നിങ്ങളെ കിഡ്‌നി രോഗിയാക്കുമോ ? Keto Diet ചെയ്യുന്നവർ സൂക്ഷിക്കുക – ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കുക

കീറ്റൊ ഡയറ്റ് ചെയ്‌ത്‌ ഒരു ബോളിവുഡ് താരം അന്തരിച്ചു എന്ന വാർത്ത ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ ഡയറ്റിനെ തുടർന്ന് കിഡ്‌നി തകരാറിലായത് ആണ് മരണകാരണം എന്നും പ്രചരിച്ചിരുന്നു. അമിത ഭാരം ഉള്ളവർക്ക് ഭക്ഷണം പൂർണമായും ഒഴിവാക്കാതെ ഭാരം കുറയ്ക്കാവുന്ന ഒരു ഡയറ്റ് ആണ് കീറ്റോ ഡയറ്റ്. ഈ ഡയറ്റിൽ ഇറച്ചിയും, മീനും, മുട്ടയും അടങ്ങിയിട്ടുണ്ട് എന്നത് തന്നെയാണ് മറ്റു ഡയറ്റുകളിൽ നിന്നും കീറ്റോ ഡയറ്റിനെ വേറിട്ട് ആകൃഷ്ടമാക്കുന്നതും. കീറ്റോ ഡയറ്റ് വളരെ നല്ലതാണ്. എന്നാൽ എല്ലാവർക്കും ഈ ഡയറ്റ് ചെയ്യാൻ പറ്റുമോ എന്ന് നമ്മൾ അറിഞ്ഞിരിക്കണം.

ശരീരത്തിന് വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾ ഉണ്ടോ എന്ന് ആദ്യമേ പരിശോധിച്ച് മനസിലാക്കണം. പാരമ്പര്യമായോ അല്ലാതെയോ ക്രിയാറ്റിൻ അളവ് കൂടുതൽ ഉള്ളവർക്കും, കിഡ്‌നി തകരാറിലായവർക്കും, കിഡ്‌നിയിൽ കല്ലുള്ളവർക്കും കീറ്റോ ഡയറ്റ് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. അതിനാൽ നമ്മുടെ ശരീരത്തിന്റെ അവസ്ഥ എന്താണെന്നു ഒരു ഡോക്ടറുടെ അടുത്ത് നിന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ എന്ത് ഡയറ്റും ചെയ്യാൻ പാടുള്ളൂ. കീറ്റോ ഡയറ്റ് എന്നത് ജീവിതകാലം മുഴുവനും തുടരാൻ പറ്റുന്ന സാധാരണ ഒരു ഡയറ്റ് രീതി അല്ല. ഒരു കൃത്യമായ കാലയളവിൽ മാത്രം ചെയ്യേണ്ട ഒന്നാണ് കീറ്റോ ഡയറ്റ്.

അതിനാൽ ഒരു ഫുൾ ബോഡി ചെക്കപ്പ് ചെയ്തതിനു ശേഷം മാത്രമേ കീറ്റോ ഡയറ്റ് ചെയ്യാൻ പാടുള്ളൂ. കിഡ്‌നി, ലിവർ തുടങ്ങിയ അവയവങ്ങൾ പരിശോധിച്ച് അവയുടെ ആരോഗ്യസ്ഥിതി മനസിലാക്കണം. മറ്റുള്ളവർ കീറ്റോ ഡയറ്റ് ചെയ്‌തു ഭാരം കുറഞ്ഞു എന്ന് കേട്ട് ഉടനെ കീറ്റോ ഡയറ്റ് ചെയ്യാൻ നിന്നാൽ അത് ചിലപ്പോൾ പ്രശ്നങ്ങളിൽ ആയിരിക്കും നിങ്ങളെ എത്തിക്കുക. നിങ്ങളുടെ ശരീരത്തിനു ആ ഡയറ്റ് ഫോളോ ചെയ്യാൻ പറ്റുമോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തണം. കാരണം ഒരാൾക്ക് പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം നല്ലതാണെങ്കിൽ മറ്റു ചിലർക്ക് പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ പല പ്രശ്നങ്ങളും ഉണ്ടായേക്കാം. അതിനാൽ ഹൈ ഫാറ്റ്, ഹൈ പ്രോട്ടീൻ അടങ്ങിയ കീറ്റോ ഡയറ്റ് ഫോളോ ചെയ്യുന്നതിന് മുമ്പ് ആ ഭക്ഷണരീതികൾ ശരീരത്തിന് താങ്ങാൻ സാധിക്കുമോ എന്ന് നമ്മൾ ഉറപ്പു വരുത്തണം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top