Movlog

Faith

മെലിൻഡയുമായുള്ള 27 വർഷത്തെ ദാമ്പത്യം വേർപിരിഞ്ഞ കാര്യം വെളിപ്പെടുത്തി ബിൽ ഗേറ്റ്സ്.

മൈക്രോസോഫ്റ്റിന്റെ സ്ഥാപകനും ലോകത്തിലെ ഏറ്റവും വലിയ ധനികരിൽ ഒരാൾ ആയ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡ ഗേറ്റ്സും വേർപിരിയുന്നു. 27 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണെന്ന് ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചു.

130 മില്യൺ ഡോളർ ആണ് അതിസമ്പന്നരായ ഈ ദമ്പതികളുടെ സമ്പാദ്യം. ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളായിട്ടും സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആണ് ഇവർ ചെലവാക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇവർ വിവാഹമോചിതരാവുന്ന കാര്യം ആരാധകരുമായി പങ്കു വെച്ചത്. ഇരുവരും ഒന്നിച്ചു സ്ഥാപിച്ച ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ തുടരുമെന്നും ഇവർ അറിയിച്ചു.

“ഒരുപാട് ചിന്തിച്ചതിനു ശേഷം എടുത്ത ഒരു തീരുമാനമാണ് ഇത്. ദമ്പതികളായി ഇനി ജീവിതം ഒരുമിച്ചു കൊണ്ടു പോകുവാൻ സാധിക്കാത്തതിനാലാണ് വേർപിരിയുന്നത്. കഴിഞ്ഞ 27 വർഷങ്ങളായി 3 സമർഥരായ കുട്ടികളെയും, ലോകമെമ്പാടും പ്രവർത്തിക്കുന്ന, ഒരുപാട് പേർക്ക് ആരോഗ്യകരവും ഫലപ്രദവുമായ ജീവിതം നൽകുന്ന ഒരു ഫൗണ്ടേഷനും ഞങ്ങൾ ഉയർത്തി എടുത്തു.

ആ ദൗത്യത്തിൽ ഇപ്പോഴും വിശ്വസിക്കുന്നതിനാൽ ഇനിയും ആ ഫൗണ്ടേഷന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കും. എന്നാൽ ദമ്പതികൾ എന്ന നിലയിൽ ഇനി ജീവിതത്തിന്റെ അടുത്തഘട്ടത്തിൽ ഒരുമിച്ച് മുന്നോട്ടു പോകുവാൻ സാധിക്കില്ല. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഞങ്ങളുടെ കുടുംബത്തിന്റെ പ്രൈവസി മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നായിരുന്നു ഇരുവരും ചേർന്ന് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ കുറിച്ചത്.

ഇതിനു മുമ്പ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസും മക്കൻസി സ്കോട്ടും വിവാഹമോചിതരായിരുന്നു. 2019 ൽ ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആയിരുന്നു ജെഫ് ബെസോസ്. വിവാഹമോചനം നേടുമ്പോൾ സമ്പത്തിന്റെ 4 ശതമാനം ആണ് മക്കൻസിക്ക് ജെഫ് ബെസോസ് നൽകേണ്ടി വന്നത്. ഇതിനു പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വമ്പൻ തുകയാണ് ജെഫ് ബെസോസ് മാറ്റിവെക്കാറ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top