Movlog

Kerala

സാബുമോൻ വീണ്ടും ബിഗ് ബോസ്സിലേക്ക് ? ഫേസ്ബുക്ക് പോസ്റ്റ് ! തകർത്ത് വരാൻ ആശംസിച്ച് ആരാധകർ

ആരംഭത്തിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും പിന്നീട് മലയാളികൾ നെഞ്ചിലേറ്റിയ ഗെയിം റിയാലിറ്റി ഷോ ആയിരുന്നു ബിഗ് ബോസ്. നടന വിസ്മയം മോഹൻലാൽ അവതരിപ്പിച്ചിരുന്ന ബിഗ് ബോസ് സീസൺ 1 മികച്ച സ്വീകാര്യത നേടിയിരുന്നു. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരു വീടിനകത്ത് കഴിയേണ്ടിവരുന്ന മത്സരാർത്ഥികൾ. അവർക്കിടയിലെ സൗഹൃദവും വഴക്കും മത്സരങ്ങളും എല്ലാം മലയാളികൾ ഒരുപാട് ആസ്വദിച്ചിരുന്നു. സീസൺ 1ന്റെ വിജയം തന്നെയാണ് ബിഗ് ബോസ് സീസൺ 2ലേക്ക് നയിച്ചത്. ബിഗ് ബോസ് സീസൺ ടു വിജയകരമായി മുന്നേറുമ്പോൾ ആയിരുന്നു കോവിഡ് വ്യാപനം. ഇതിനെ തുടർന്ന് പൂർത്തിയാക്കാനാവാതെ സീസൺ 2 അവസാനിപ്പിക്കുകയായിരുന്നു.

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 3 പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. ഫെബ്രുവരി 14 വാലന്റ്റൈൻസ് ദിനത്തിലാണ് ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിക്കുന്നത്. മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോയുടെ ഗ്രാൻഡ് ഓപ്പണിങിന് ഇനി 5 ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്ന് അവതാരകനായ മോഹൻലാൽ പ്രോമോ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. പുതിയ പ്രമോ വീഡിയോയിലൂടെയാണ് ബിഗ് ബോസിന്റെ വരവിനെക്കുറിച്ച് താരം സൂചിപ്പിച്ചത്. ബിഗ് ബോസ് സീസൺ 3 കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചു തുടങ്ങിയപ്പോൾ മുതൽ പ്രേക്ഷകർ ഉറ്റുനോക്കിയത് ആരായിരിക്കും മത്സരാർത്ഥികൾ എന്നായിരുന്നു. ഇപ്പോൾ ഇതാ ഒൻപതോളം മത്സരാർത്ഥികളുടെ പേര് വിവരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

“അങ്കത്തട്ടിൽ പുതിയ അടവുകളുമായി വീണ്ടും, എല്ലാവർക്കും എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം. Bye” എന്ന പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. സീസൺ വിന്നർ ആയ ശേഷം സാബുമോൻ വീണ്ടും ബിഗ് ബോസ്സിലേക്ക് എത്തുന്നു ? എന്നത് ആണ് പോസ്റ്റുകൾ സൂചിപ്പിക്കുന്നത്. കൂടാതെ, താരം ആര്യയോടൊപ്പം ഉള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇതോടെ സീസൺ തുടക്കത്തിൽ അദ്ദേഹം എത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഇത്തവണയും ചെന്നൈയിൽ വച്ച് തന്നെ ആയിരിക്കും ഷോ നടക്കുക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിഗ് ബോസ് മലയാളം സീസൺ 3 എന്നപേരിൽ വിക്കിപീഡിയയിൽ ഉള്ള വിവരങ്ങളിൽ ഒൻപതോളം മത്സരാർഥികളുടെ പേരുവിവരങ്ങൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാള സിനിമയിലും മിനിസ്ക്രീനിലെ ഗെയിം ഷോകളിലും സജീവസാന്നിധ്യമായ നോബി മാർക്കോസ് ആണ് ലിസ്റ്റിൽ ഒന്നാമത് ഉള്ളത്. ആദ്യം മുതൽക്കേ ബിഗ് ബോസ് മത്സരാർത്ഥികളുടെ പട്ടികയിൽ കേൾക്കുന്ന ഒരു പേരായിരുന്നു നോബിയുടെത്. നോബിക്ക് പുറമേ പ്രശസ്ത സീരിയൽ താരം ഗായത്രി അരുൺ, റംസാൻ മുഹമ്മദ്, സീരിയൽ താരം സാജൻ സൂര്യ, വിവാദങ്ങളിലൂടെ ശ്രദ്ധേയയായ രഹന ഫാത്തിമ, പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, രശ്മി സതീഷ്, ആർജെ കിടിലം ഫിറോസ്, ധന്യ നാഥ്, എന്നിവരാണ് ബിഗ് ബോസിലേക്ക് എത്തുന്ന മറ്റുതാരങ്ങൾ. മത്സരാർത്ഥികളെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ബിഗ് ബോസിൽ പങ്കെടുക്കാൻ താൻ ഉണ്ടാവില്ല എന്ന് രശ്മി സതീഷ് ഫേസ്‌ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. ഗെയിം ഷോയിൽ രശ്മി പങ്കെടുക്കുന്നു എന്ന വാർത്തകൾ പ്രചരിച്ചതോടെയാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്. തന്റെ ഫോട്ടോ അടക്കം നൽകി പ്രചരിക്കുന്ന വാർത്തകൾ തന്റെ അറിവോടെ അല്ല എന്നും രശ്മി വ്യക്തമാക്കിയിട്ടുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോ ആരംഭിക്കുവാൻ ഇനി രണ്ടു ദിവസങ്ങൾ മാത്രം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top