Movlog

Movie Express

ഒടുവിൽ ഒന്നിച്ചു മണികുട്ടനും ഋതു മന്ത്രയും ! സന്തോഷം അറിയിച്ചു ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നിരവധി ഭാഷകളിലായി സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് നടനവിസ്മയം മോഹൻലാൽ ആണ്. മറ്റു റിയാലിറ്റി ഷോകളിൽ നിന്നും വ്യത്യസ്തമായി ഒരു വീടിനകത്തു തന്നെ കഴിഞ്ഞു കൊണ്ട് മത്സരാർത്ഥികൾ പങ്കെടുക്കുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ആദ്യത്തെ സീസൺ ആരംഭിച്ചപ്പോൾ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നെങ്കിലും പിന്നീട് ഗംഭീര വിജയം ആയി മാറി. ഇതിനെ തുടർന്ന് രണ്ടാം സീസൺ നടത്തിയെങ്കിലും കോവിഡ് കാരണം ഇടയ്ക്കുവെച്ച് നിർത്തുകയായിരുന്നു. ഫെബ്രുവരി 14, 2021ൽ ആയിരുന്നു ബിഗ് ബോസ് മലയാളം സീസൺ ത്രീ ആരംഭിച്ചത്. മത്സരത്തിലെ അവസാന ഘട്ടത്തിൽ എത്തിയ നിക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധികൾ കാരണം വീണ്ടും ഷോ നിർത്തേണ്ടി വന്നത്.

ബിഗ് ബോസ് മലയാളം സീസൺ 3 ലെ ശക്തയായ മത്സരാർഥി ആയിരുന്നു കണ്ണൂർ സ്വദേശിനിയായ ഋതു മന്ത്ര. ഫൈനൽ മത്സരാത്ഥികളിൽ ഇടം നേടിയിരുന്നു റിതു. മിസ്സ് ഇന്ത്യ മത്സരവേദിയിൽ മിസ് ടാലന്റഡ് പട്ടം കരസ്ഥമാക്കിയ ഋതുവിന് വളരെ ചെറിയ പ്രായത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. മലയാളം മീഡിയത്തിൽ പഠിച്ചു കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളെ എല്ലാം തരണം ചെയ്തു ഉയരങ്ങൾ കീഴടക്കിയ വ്യക്തിയാണ് റിതു. ഒരുപാട് സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള താരം മോഡലിങ്ങിൽ സജീവമാണ്. ഇപ്പോൾ ഫിനാലെക്കുവേണ്ടി മത്സരാർത്ഥികൾ ചെന്നൈയിൽ ഒത്തുകൂടി ഇരിക്കുകയാണ്. ഋതുവും മണിക്കുട്ടനും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഋതുവിന്റെ ഫാൻ പേജുകളിലൂടെ ആണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. പ്രിയപ്പെട്ട മത്സരാർത്ഥികൾ വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ബിഗ് ബോസ് പ്രേക്ഷകർ. “കിങ് ലയർ”, “തുറമുഖം”, “റോൾമോഡൽസ്”,”ഓപ്പറേഷൻ ജാവ” എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള റിതു ഒരു ഗായിക കൂടിയാണ്. ബിഗ് ബോസ് ഹൗസിനകത്ത് വെച്ചുള്ള ഋതുവിന്റെ ഗാനങ്ങൾ മലയാളികൾ കേട്ടിട്ടുള്ളതാണ്. വളരെ ശാന്തമായി അധികം ബഹങ്ങളങ്ങൾ ഒന്നും ഇല്ലാത്ത മത്സരാർത്ഥി ആയിരുന്നു റിതു മന്ത്ര. ഋതു ബിഗ്ബോസിൽ ആയിരുന്ന സമയത്ത് റിതുവുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ജിയാ ഇറാനി എന്ന യുവാവ് അവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനെ കുറിച്ച് റിതു ഇതുവരെ പ്രതികരിച്ചിട്ടില്ല.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top