Movlog

Movie Express

നമ്മൾ ഇവിടെ സേഫ് ആണ് – അതിനുള്ളത് ഞാൻ ഇട്ടിട്ടുണ്ട് ! ഇപ്പൊ അത് പറയാൻ പറ്റില്ല – റോബിൻ പറഞ്ഞ രഹസ്യം ഇതായിരുന്നു !

മികച്ച മൂന്നു സീസണുകളുടെ ഗംഭീര വിജയത്തിനു ശേഷം ബിഗ് ബോസ് മലയാളം സീസൺ ഫോർ ഏഷ്യാനെറ്റിൽ വിജയകരമായി തുടരുകയാണ്. ജാസ്മിനെയും, ലക്ഷ്മി പ്രിയയെയും, സുചിത്രയെയും, ഡോക്ടർ റോബിനെയും, ദിൽഷായേയും എന്നിങ്ങനെ ബിഗ് ബോസിലെ മത്സരാർത്ഥികൾ ഓരോരുത്തരും ദിവസം കഴിയുന്തോറും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവർ ആയി മാറുകയാണ്. ഓരോ ദിവസവും മത്സരങ്ങൾ കൂടുതൽ ശക്തമായി വരികയാണ്.

ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ഒരു ദിവസം ആയിരുന്നു ബിഗ് ബോസിലെ കഴിഞ്ഞ എപ്പിസോഡ്. ബിഗ് ബോസ് ഹൗസിൽ പല ആളുകളുടെ മുഖംമൂടികൾ അഴിയുന്ന കാഴ്ചകൾ ആയിരുന്നു നമ്മൾ കണ്ടത്. ഇതോടെ പലർക്കും പേടിയും വെപ്രാളവും വന്നു തുടങ്ങി. പുറത്തു നിന്ന് രണ്ട് ആളുകൾ അകത്തുള്ളവരെ കുറിച്ച് നടത്തിയ ചർച്ചകൾ മത്സരാർത്ഥികളെ കൂടുതൽ ആശങ്കാകുലരാക്കിയിരിക്കുകയാണ്. ബിഗ് ബോസിൽ ആദ്യം മുതൽക്കേ വളരെ ധൈര്യപൂർവ്വം കളിക്കുകയും ബിഗ് ബോസിനെ പോലും വെല്ലുവിളിക്കുകയും ചെയ്യുന്ന തരത്തിൽ പെരുമാറുകയും ചെയ്തിരുന്ന വ്യക്തിയാണ് ഡോക്ടർ റോബിൻ.

ബിഗ്ബോസിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു മത്സരാർത്ഥി. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ ഡോക്ടറുടെ ധൈര്യമെല്ലാം ചോർന്നു പോകുന്ന അവസ്ഥയായിരുന്നു കാണാൻ സാധിച്ചത്. വിനയ് മാധവും, റിയാസും കൺഫെഷൻ റൂമിലിരുന്ന് ഓരോ മത്സരാർത്ഥികളെ കുറിച്ച് സംസാരിച്ചത് കേട്ടപ്പോൾ മുതൽ റോബിൻ ആകെ വിറക്കുകയാണ്. റോബിനെ എതിർക്കാൻ പറ്റുന്ന കരുത്തരായ രണ്ടു മത്സരാർത്ഥികൾ ആണ് വരാനിരിക്കുന്നത് എന്ന തിരിച്ചറിവ് ആയിരിക്കും ഈ ഭയത്തിന് കാരണം.

റോബിന്റെ മുഖത്ത് ആ പേടി ഉണ്ടെന്നും അയാളുടെ കണ്ണുകൾ ചുവന്നിരിക്കുന്നു എന്ന് വിനയ് റിയാസിനോട് പറയുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നുമല്ല പ്രേക്ഷകരെ ആശങ്കയിലാക്കിയത്. റോബിനും ദിൽഷയും തമ്മിലുള്ള ഒരു സംഭാഷണം ആണ് ഇപ്പോഴത്തെ സംസാര വിഷയം. ആദ്യ സീസണിൽ പേർളിയും ശ്രീനിഷും ആയിരുന്നെങ്കിൽ ഇത്തവണത്തെ സീസണിൽ ദിൽഷ- റോബിൻ ആണ് പുതിയ പ്രണയ ജോഡികൾ.

ഈ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരിക്കുകയാണ് ഇരുവരും. ഇവരുടെ ബന്ധം വ്യാജമാണെന്ന് തോന്നിപ്പിക്കുന്ന സംഭാഷണങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. കഴിഞ്ഞ ദിവസം മുതൽ എന്തോ കാര്യം ഉണ്ട് എന്ന് റോബിൻ ദിൽഷയോട് ആവർത്തിച്ചു പറയുന്നുണ്ട്. എന്താണെന്ന് ചോദിച്ചപ്പോൾ ബിഗ്ബോസ് കേൾക്കും എന്നായിരുന്നു മറുപടി. ചെവിയിൽ പറയാൻ ദിൽഷ ആവശ്യപ്പെട്ടപ്പോൾ അതിനു പറ്റില്ല, ഇവിടെ നിന്ന് പുറത്തിറങ്ങി പറയാം എന്ന് ആവർത്തിച്ചു പറഞ്ഞു.

നമ്മൾ രണ്ടു പേരും ഇവിടെ സേഫ് ആണ്.അതിനുള്ളത് ഞാൻ ഇട്ടു കഴിഞ്ഞു.നമുക്ക് രണ്ടു പേർക്കും ഉള്ളത് ആയിരുന്നു അത്. ഇപ്പോൾ അത് പറയാൻ പറ്റില്ല എന്നായിരുന്നു റോബിൻ പറഞ്ഞത്. ഇവർ സംസാരിച്ചിരിക്കുമ്പോൾ ആയിരുന്നു ധന്യ അവിടേക്ക് കടന്നു വന്നത്. താൻ ഇവിടെ കളിച്ച ഗെയിം എന്താണെന്ന് ആർക്കും അറിയില്ലെന്ന് ഡോക്ടർ പറയുമ്പോൾ എനിക്ക് നന്നായി അറിയാം എന്ന് ധന്യ പറഞ്ഞു.

ഇതിനു പിന്നാലെ തനിക്കും മനസിലായി എന്ന് ദിൽഷ വ്യക്തമാക്കി. ഇതെല്ലം സീക്രട്ട് റൂമിലിരുന്ന് റിയാസും വീണയും കണ്ടു കൊണ്ടിരിക്കുകയാണ്. റോബിന്റെ പ്രണയനാടകം ഫേക് ആണെന്ന് ഇവർ പറയുന്നു. അതോടെ ദിൽഷ -റോബിൻ പ്രണയം ഫേക്ക് ആണോ എന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top