Movlog

Kerala

ഡിമ്പലിനേയും സഹോദരിയെയും ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്‌ത്‌ മജിസിയ.

ബിഗ് ബോസ് മലയാളം സീസൺ 3 ൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു മത്സരാർത്ഥി ആയിരുന്നു ഡിമ്പൽ ബാൽ. ക്യാൻസർ സർവൈവറും, സൈക്കോളജിസ്റ്റും ആയ ഡിമ്പലിനെ സ്വന്തം വീട്ടിലെ ഒരു അംഗത്തെ പോലെ ആണ് മലയാളികൾ സ്നേഹിച്ചത്. ശാരീരിക അസ്വാസ്ഥ്യങ്ങൾ ഒന്നും വക വെക്കാതെ മറ്റു മത്സരാർത്ഥികളെ പോലെ ചുറുചുറുക്കോടെ ഓരോ ടാക്സുകളിൽ ഡിമ്പൽ പങ്കെടുക്കുമ്പോഴും ഒരുപാട് പേർക്ക് പ്രചോദനം നൽകുകയായിരുന്നു ഡിമ്പൽ. പൂർണ ആരോഗ്യവാന്മാർ ആയിട്ടും ചെറിയ പ്രശ്നങ്ങളിൽ തളരുന്ന ഒരുപാട് യുവാക്കൾക്ക് സധൈര്യം മുന്നോട്ട് നീങ്ങാൻ ഉള്ള വെളിച്ചമായിരുന്നു ബിഗ് ബോസ് ഹൗസിലൂടെ ഡിമ്പൽ നൽകിയത്. ബിഗ് ബോസ് മലയാളം സീസൺ 3 ൽ ഫൈനൽ ഫൈവിൽ ഉറപ്പായും എത്തുമെന്ന് മത്സരാര്ഥികളും പ്രേക്ഷകരും ഒരേ പോലെ കരുതിയ ഒരു മത്സരാർത്ഥി കൂടി ആയിരുന്നു ഡിമ്പൽ.

എന്നാൽ വിധി കാത്തു വെച്ചത് മറ്റൊന്നായിരുന്നു. പിതാവിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ തുടർന്ന് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ബിഗ് ബോസ്‌ ഹൗസിൽ നിന്നും ഡിമ്പലിനു പോകേണ്ടി വന്നു. പ്രേക്ഷകരെയും ബിഗ് ബോസിലെ മത്സരാത്ഥികളെയും ഒരേ പോലെ വേദനിപ്പിച്ച ഒരു സംഭവമായിരുന്നു ഇത്. ടിമ്പലിന്റെ പിതാവിന്റെ മരണവാർത്ത പുറത്തു വന്ന ഉടൻ ഡിമ്പലിനെ വിവരം അറിയിച്ചിട്ടില്ലായിരുന്നു. ഡിമ്പലിന്റെ സഹോദരിയും അമ്മയും ഡൽഹിയിലേക്ക് പോവുകയാണെന്നും അവിടുത്തെ സാഹചര്യം നോക്കിയിട്ട് ഡിമ്പലിനെ വിവരങ്ങൾ അറിയിക്കൂ എന്ന് ബിഗ് ബോസിലെ ഡിമ്പലിന്റെ അടുത്ത സുഹൃത്ത് കൂടി ആയ മജസിയ ബാനു സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു.

ബിഗ് ബോസ് ഹൗസിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നു കൂട്ടുകെട്ട് ആയിരുന്നു മജിസിയ -ഡിമ്പൽ സൗഹൃദം. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. മജിസിയ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായപ്പോൾ ഡിമ്പൽ ഒരുപാട് വേദനിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഡിമ്പൽ തന്റെ ഫോണെടുക്കുന്നില്ല എന്ന് പറഞ്ഞു കൊണ്ടുള്ള മജിസിയയുടെ ഒരു ഓഡിയോ ക്ലിപ് ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരുപാട് തവണ ഡിമ്പലിനെ വിളിച്ചെങ്കിലും ഡിമ്പൽ ഫോണെടുത്തില്ല എന്നും ഒടുവിൽ ഒരിക്കൽ സഹോദരി തിങ്കൾ ബാൽ എടുത്തിട്ട് എന്തിനാണ് ഇങ്ങനെ വിളിക്കുന്നത് എന്ന് ചോദിച്ച് ചീത്ത പറയുകയായിരുന്നു എന്നാണ് ആ ഓഡിയോയിൽ പറയുന്നത്.

ബിഗ് ബോസിൽ വെച്ചാണ് ഡിമ്പലിനെ മജിസിയാ പരിചയപ്പെടുന്നത്. ഇപ്പോൾ ഡിമ്പലിന്റെ അടുത്ത സുഹൃത്തായ മണിക്കുട്ടൻ ഒക്കെ മജിസിയ പോയതിനു ശേഷം ഉണ്ടായതാണെന്നും തന്റെ ഫ്രണ്ട്ഷിപ്പിന്റെ വില എന്താണെന്ന് അറിയാമെന്നും മജിസിയ പറയുന്നു. ആദ്യമൊക്കെ അവളുടെ അവസ്ഥ കൊണ്ടാകും എന്ന് മജിസിയ കരുതി. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വീഡിയോസും, ചിത്രങ്ങളും, സ്റ്റാറ്റസുകളും എല്ലാം കാണുമ്പോൾ തനിക്ക് ഒരു കൺസിഡറേഷൻ നൽകാമായിരുന്നു എന്ന് തോന്നി. മറ്റു പല ഇടങ്ങളിലും ആക്റ്റീവ് ആയിട്ട് തന്നോട് ഇങ്ങനെ ചെയ്യുമ്പോ വിഷമം തോന്നുന്നു എന്നും മജിസിയാ പറയുന്നു.

ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായതിന് ശേഷം മജിസിയ ആദ്യം പോയത് ഡിമ്പലിന്റെ വീട്ടിലേക്ക് ആയിരുന്നു. ആദ്യം കോഴിക്കോടേക്ക് ടിക്കറ്റ് എടുത്തുവെങ്കിലും പിന്നീട് കൊച്ചിയിലേക്ക് മാറ്റി ഡിമ്പലിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മജിസിയ. ടിമ്പലിന്റെ സഹോദരിയോട്‌ അവളുടെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു. പലരും മജിസിയയെ കളിയാക്കി. സൗഹൃദമൊക്കെ പലരുടെയും ഗെയിം സ്ട്രാറ്റജി ആണെന്ന് പറഞ്ഞവരുമുണ്ട്. അതൊക്കെ കേൾക്കുമ്പോൾ സങ്കടം തോന്നും എന്നും ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. എന്തായാലും ഡിമ്പലിനേയും സഹോദരി തിങ്കളിനെയും ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തിരിക്കുകയാണ് മജിസിയ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top