Movlog

Movie Express

വാർത്തകളോട് പ്രതികരിച്ചു ഭാമ ! താരത്തിന് പറയാനുള്ളത് ഇതാണ് – Exclusive

എന്താണ് ഇവിടെ നടക്കുന്നതെന്ന് അറിയാതെ കാടു അടച്ചു വെടിവെക്കുന്ന പോലെ ആണ് ചില വിഷയങ്ങൾ കത്തിക്കയറുന്നത്. അതുപോലെ ഒരു വാർത്തയാണ് നടിക്ക് സംഭവിച്ച ദുരനുഭവം. ഒരാൾക്കും സംഭവിക്കരുത് എന്ന് തന്നെയാണ് ഏതൊരു സാധാരണക്കാരനും ചിന്തിക്കുക. എന്നാൽ അഞ്ചു വർഷമായിട്ടും കൃത്യമായ ഒരു ആളെ തെളിവുകൾ സഹിതം പൂട്ടുവാൻ നമ്മുടെ നിയമ വ്യവസ്ഥയ്ക്ക് സാധിച്ചിട്ടില്ല. കൂടാതെ ബാധിച്ചവരെ പോലെ തന്നെ ഈ പ്രശ്നവുമായി ബന്ധപെട്ടു നിൽക്കുന്ന ഒരുപറ്റം ആളുകളെ ടാർഗറ്റ് ചെയ്തുകൊണ്ട് പോസ്റ്റുകൾ ധാരാളം സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്.

ഈ വിഷയവുമായി വലുതായി വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഒരു താരമാണ് ഭാമ. അനാവശ്യമായ വാർത്തകളിൽ വരെ താരത്തെ വലിച്ചിഴയ്ക്കുന്ന ഒരു കാര്യമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. കാര്യം എന്താണ് എന്ന് കൃത്യമായി അറിയാതെ വിമർശിക്കുന്നത് എത്രത്തോളം ശരിയാണ് എന്ന് ആളുകൾ മനസ്സിലാക്കുന്നില്ല എന്നതിന് ഉദാഹരണമാണ് ഇതുപോലുള്ള അനാവശ്യ ഇടപെടലുകൾ. ഒരാളെ വെറുതെ വിമർശിക്കുക എന്നുള്ളത് ചിലരുടെ ഹിഡൺ അജണ്ടയാണ്.

എന്തൊക്കെയായാലും ഭാമ തന്നെ ഇപ്പോൾ നേരിട്ട് എത്തിയിരിക്കുകയാണ്. താരത്തിന് ഇപ്പോൾ നടക്കുന്ന വിഷയത്തിൽ പറയാനുള്ളത് ഇതാണ്. “Recently there have been some wild allegations and rumors circulating on social media in my name. For those who are concerned about me and my family, we are in great health and spirits. Thank you for all the love ” -കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി എന്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയ യിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവർക്കായി പറയട്ടെ. ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി !!!

ഇനിയെങ്കിലും ഇതുപോലെ അനാവശ്യ വാർത്തകളിൽ വലിച്ചിഴയ്ക്കാതിരിക്കാൻ വേണ്ടിയാകാം ഇതുപോലെ ഒരു ശക്തമായ മറുപടിയുമായി താരം എത്തിയതെന്ന് കരുതാം. എന്തൊക്കെ ആയാലും സത്യം ഒരുനാൾ പുറത്ത് വരും, അത് വരെ കത്ത് നിലക്കാതെ സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെ കരിവാരി തേക്കുന്ന ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top