Movlog

Movie Express

ഭാമയ്ക്കും അരുണിനും കുഞ്ഞ് ജനിച്ചു, ആശംസകൾ അറിയിച്ചു ആരാധകർ

മലയാളത്തിന്‍റെ പ്രിയ താരം ഭാമയ്ക്കും അരുണിനും പെൺകുഞ്ഞ്. ഇരുവർക്കും ആശംസകൾ നേർ‍ന്ന് താരങ്ങളും ആരാധകരും. കഴിഞ്ഞ വര്‍ഷം ജനുവരി 30നായിരുന്നു ഇരുവരും വിവാഹിതരായിരുന്നത്.ഭാമ അമ്മയായ വിവരം വനിത ഓൺലൈനാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താരത്തിന്‍റെ കുടുംബം ഈ വാര്‍ത്ത സ്ഥിരീകരിച്ചതായാണ് അറിയിച്ചിരിക്കുന്നത്. കുടുംബ സുഹൃത്തും ബിസിനസുകാരനുമാണ് ഭാമയുടെ ഭര്‍ത്താവ് അരുൺ ജഗദീശ്.

ഇരുവരുടേയും പ്രണയവിവാഹമായിരുന്നില്ല, വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നു.ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ മലയാളത്തിൽ സജീവമായ ഭാമ അൻപതോളം സിനിമകളിൽ അഭിനയിച്ചിട്ടിട്ടുണ്ട്. കന്നഡ, തമിഴ്, തെലുങ്ക് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും സജീവമായിരുന്നു. 2016ലെ മറുപടി എന്ന സിനിമയിലാണ് ഭാമ ഒടുവിൽ അഭിനയിച്ചത്.

സിനിമകളില്‍ സജീവമല്ലെങ്കിലും സ്‌റ്റേജ് ഷോകളിലും സോഷ്യൽമീഡിയയിലുമെല്ലാം ഏറെ സജീവമാണ് ഭാമ. പുത്തൻ ചിത്രങ്ങളും വിശേഷവും വീഡിയോയുമൊക്കെ ഇൻസ്റ്റയിലൂടെ ഭാമ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ തരാം സ്വന്തം പേരിൽ യൂട്യൂബ് ചാനലും താരം ആരംഭിച്ചിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top