Movlog

India

രാത്രികാലങ്ങളിൽ വാഹനങ്ങൾ ഉപയോഗിക്കുന്നവർ തീർച്ചയായും വായിക്കുക !

വാഹനങ്ങളിൽ കണ്ണടപ്പിക്കുന്ന രീതിയിൽ ലൈറ്റ് ഇട്ടു യാത്ര ചെയ്യുന്നവരെ പിടികൂടുവാൻ ആയിട്ട് പുതിയ ഒരു സംവിധാനം കൊണ്ട് വന്നിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. റോഡുകളിൽ രാത്രികാലങ്ങളിൽ വർധിച്ചു വരുന്ന വാഹന അപകടങ്ങൾ കണക്കിലെടുത്താണ് മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നടപടി. ഇതിന്റെ ഭാഗമായിട്ട് രാത്രി യാത്രകളിൽ വാഹനത്തിന്റെ ഡിം ലൈറ്റ് അടിക്കാതെ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെ പിടികൂടുവാൻ ആയി മൊബൈൽ വലിപ്പത്തിലുള്ള ഒരു ഉപകരണം ആയ ലക്സ് മീറ്റർ ഉപയോഗിക്കുന്നതാണ്.

ആഡംബര വാഹനങ്ങളിൽ വെളിച്ചം മുകളിലേക്ക് പരകാത്തിരിക്കാൻ ആയി ബീം റെസ്ട്രിക്റ്റർ എന്ന സംവിധാനം ഉണ്ടെങ്കിലും പലരും വാഹനത്തിൽ നിന്നും ഇത് അഴിച്ചു മാറ്റാറുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ വെളിച്ചം എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്ക് അടിക്കുകയും അപകടത്തിന് കാരണം ആവുകയും ചെയ്യുന്നു. ഇത്തരത്തിൽ ബീം റെസ്ട്രിക്റ്റർ അഴിച്ചു മാറ്റുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന വീണ്ടും കർശനമാക്കുന്നത്. ലക്സ് മീറ്റർ ഉപയോഗിച്ച് പിടിക്കപ്പെടുന്ന വാഹനങ്ങൾക്ക് വലിയ പിഴ ചുമത്തുന്നയിരിക്കും. അതോടൊപ്പം അവർക്ക് ബോധവൽക്കരണ പരിപാടിയിലും പങ്കെടുക്കേണ്ടി വരും എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചത്.

നിയമപ്രകാരം 24 വാട്ട്സ് ഉള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 70 മുതൽ 75 വരെ വാട്ട്സിൽ കൂടുവാൻ പാടില്ല. അത് പോലെ 12 വാട്ട്സ് ഉള്ള ബൾബുകൾ 60 മുതൽ 65 വരെ വാട്സിലും കൂടുവാൻ പാടില്ല. ഒട്ടു മിക്ക വാഹനങ്ങളിലും 60 വാട്ട്സ് വരെ ശേഷിയുള്ള ഹാലജൻ അല്ലെങ്കിൽ എൽ ഇ ഡി ബൾബുകൾ ആണ് വാഹന നിർമാണ കമ്പനികൾ ഘടിപ്പിക്കാറുള്ളത്. അതിനാൽ വാഹനങ്ങളിലെ ലൈറ്റിന്റെ അളവ് കൂടിയാൽ ലക്സ് മീറ്റർ അത് പിടികൂടുന്നതായിരിക്കും. മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്‌ക്വാഡിലാണ് മെഷീൻ നൽകിയിരിക്കുന്നത്. രാത്രി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും ഇത് പാലിക്കുവാൻ ശ്രദ്ധിക്കുക.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top