Movlog

India

സ്കൂളുകൾ അടച്ചു – ഓഫീസുകളിൽ 50 ശതമാനം സ്റ്റാഫുകൾ മാത്രം – ഒമിക്രോൺ തടയാൻ ശക്തമായ നടപടിയുമായി സംസ്ഥാനം – കോവിഡ് വ്യാപനത്തെ തുടർന്ന് ബംഗാളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു..

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഓമിക്രോണിന്റെ ഭീതിയിലാണ് ഇപ്പോൾ ലോക ജനത. പല രാജ്യങ്ങളിലും ഇതിനോടകം സ്ഥിരീകരിച്ച ഈ വൈറസ് ഏറ്റവും ആശങ്കയുള്ള വൈറസ് ആയിട്ടാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാനായി വാക്സിനുകളും മരുന്നുകളും കണ്ടുപിടിക്കുമ്പോൾ മനുഷ്യരെക്കാൾ സമർത്ഥരായ കൊറോണ വൈറസ് രൂപമാറ്റം നടത്തി പുതിയ വകഭേദങ്ങൾ ആയി തിരിച്ചടിക്കുകയാണ്.

രൂപമാറ്റങ്ങൾ നടത്തിയ പല വകഭേദങ്ങൾ ആയിട്ടാണ് കോവിഡ് വ്യാപിക്കുന്നത്. ഓരോ വൈറസും സ്വയം രൂപമാറ്റം നടത്തി പുതിയ ഒരു വകഭേദം ആയി മാറും. ഇതിനു മുമ്പ് ഡെൽറ്റ വേരിയന്റ് അടക്കം നിരവധി തവണ രൂപമാറ്റം കൊറോണ വൈറസ് ചെയ്തു കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇതു വരെയുള്ള വകഭേദങ്ങളെക്കാൾ പതിന്മടങ്ങ് അപകടകരം ആയിട്ട് ഉള്ള ഒന്നാണ് ഓമിക്രോൺ. ജനുവരി അവസാനത്തോടെ മൂന്നാം തരംഗം എന്ന ഭീഷണിയും നിലനിൽക്കെ കോവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

പുതുവത്സര ആഘോഷങ്ങൾ കണക്കിലെടുത്ത് ജനങ്ങൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങുമെന്ന വിലയിരുത്തലാണ് നിയന്ത്രണങ്ങൾ ശക്താക്കാൻ കാരണം. ജനുവരി രണ്ടു വരെ ആയിരുന്നു നിയന്ത്രണങ്ങൾ. ഇപ്പോഴിതാ അതിരൂക്ഷമായ കോവിഡ് വ്യാപനത്തെ തുടർന്ന് ബംഗാളിൽ കോവിഡ് നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തുകയാണ്. സ്കൂൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ ആണ് തീരുമാനം.

ഇതു കൂടാതെ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കുവാൻ ആണ് തീരുമാനമായിരിക്കുന്നത്. വർദ്ധിച്ചു വരുന്ന കോവിഡ് കേസുകളും ഓമിക്രോൺ കേസുകളും ആണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം. ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കു പുറമേ ഇനി ബംഗാളിലും രാത്രി 10 മണി തൊട്ട് പുലർച്ചെ 5 മണി വരെയുള്ള രാത്രികാല കർഫ്യൂ ഏർപ്പെടുത്തും.

വളരെ പ്രധാനമുള്ള കാര്യങ്ങളും എമർജൻസി സേവനങ്ങളും മാത്രമാണ് ഈ സമയത്തിൽ അനുവദിക്കുകയുള്ളൂ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമേ സ്വിമ്മിങ് പൂൾ, ജിം, സ്പാ, ബ്യൂട്ടീ സലോൺ, വെൽനെസ് സെന്റർ എന്നിവിടങ്ങളും പൂട്ടാൻ ആണ് നിർദ്ദേശം. ഔദ്യോഗിക ചർച്ചകളും കൂടിക്കാഴ്ചകളും ഓൺലൈനായി നടത്താനാണ് നിർദേശം. വർക് ഫ്രം ഹോം സമ്പ്രദായം കൂടുതൽ പ്രോത്സാഹിപ്പിക്കും. കൊൽക്കത്ത മെട്രോ സേവനങ്ങളും ലോക്കൽ ട്രെയിനുകളും 50% സീറ്റിംഗ് കപ്പാസിറ്റിയോടെ പ്രവർത്തിക്കും.

ഏഴു മണി വരെ ആയിരിക്കും ലോക്കൽ ട്രെയിനുകളുടെ പ്രവർത്തനസമയം. സിനിമ ഹോളുകൾ, റസ്റ്റോറന്റ്, ബാറുകൾ എന്നിവയും 50% സീറ്റിംഗ് കപ്പാസിറ്റിയോടെ രാത്രി 10 മണി വരെ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. രാവിലെ 10 മണി തൊട്ട് വൈകുന്നേരം അഞ്ചുമണി വരെ പ്രവർത്തിക്കാൻ ഷോപ്പിംഗ് മാളുകൾക്ക് അനുമതി ഉണ്ടെങ്കിലും 50 ശതമാനം ആളുകൾ മാത്രമാണ് പ്രവേശിക്കുന്നുള്ളു എന്ന് അധികൃതർ ഉറപ്പുവരുത്തണം.

വിവാഹം, സാമൂഹികമതസാംസ്കാരിക പരിപാടികൾ എന്നിവയിൽ 50 ആളുകൾ മാത്രം പങ്കെടുക്കാൻ പാടുള്ളൂ. മരണാനന്തര ചടങ്ങുകൾക്ക് 20 ആളുകൾക്ക് മാത്രമാണ് പ്രവേശനാനുമതി ഉള്ളൂ.

കഴിഞ്ഞ ദിവസം കോവിഡ് കണക്കുകൾ പുറത്തുവിട്ടതോടെ രാജ്യത്ത് മഹാരാഷ്ട്രയ്ക്കും കേരളത്തിനും ശേഷം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം ആയി മാറി ബംഗാൾ. ഇതിന് പുറമേ 20 ഓമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓമിക്രോൺ വ്യാപനം ശക്തമായതോടെ ആണ് നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തുന്നത്.

രാജ്യം മുഴുവനും കോവിഡ് കേസുകൾ വീണ്ടും വർദ്ധിക്കുവാൻ തുടങ്ങിയതോടെ സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കൂടുതൽ മെഡിക്കൽ സേവനങ്ങൾ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളെ അറിയിക്കുകയായിരുന്നു കേന്ദ്രസർക്കാർ. വീട്ടിൽ ഐസൊലേഷനിൽ കഴിയുന്ന രോഗികളെ നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ ഏർപ്പെടുത്താനും നിർദേശമുണ്ട്. ജനസംഖ്യ കൂടുതലുള്ള കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ആണ് കേസുകൾ വർധിക്കുന്നതായി കണ്ടെത്തുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top