Movlog

Movie Express

തനിക്ക് കഴുതയുടെ ബുദ്ധിയല്ല ! കപട സ്നേഹം കാണിക്കുന്നവരെ മനസിലാകും

മോഡൽ, ബിഗ് ബോസ് താരം, യൂട്യൂബർ, മാതൃക ഭർത്താവ് തുടങ്ങി വിശേഷണങ്ങളേറെയാണ് ബഷീർ ബഷിക്ക്. മോഡലിംഗിലൂടെ കടന്നു വന്ന ബഷീർ ബഷി ബിഗ് ബോസ് മത്സരാർത്ഥി ആയി എത്തിയതിനെ തുടർന്നാണ് ഏറെ ശ്രദ്ധേയനായത്. ബിഗ് ബോസിൽ മികച്ച പ്രകടനം കാഴ്ചവച്ച താരം രണ്ടു ഭാര്യമാരുള്ളതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ നേരിടാറുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ഈ കുടുംബത്തിന്റെ സ്നേഹം കാണുമ്പോൾ വിമർശനങ്ങളെല്ലാം മാറി അഭിനന്ദനങ്ങൾ ആവുകയാണ്.

കുടുംബത്തിന് പ്രഥമസ്ഥാനം നൽകുന്ന ബഷീർ ബഷി കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ആദ്യ ഭാര്യ സുഹാന ബഷീറിനും രണ്ടാം ഭാര്യ മഷൂറ ബഷീറിനും സ്വന്തമായി യൂട്യൂബ് ചാനലുകൾ ഉണ്ട്. ഇവർ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ 2009 ഡിസംബർ 21ന് ആയിരുന്നു ബഷീറും സുഹാനയും വിവാഹിതരായത്. ഇവർക്ക് ഒരു മകനും മകളും ഉണ്ട്. ഇവരുടെ രണ്ടു മക്കളും ആരാധകർക്കിടയിൽ താരങ്ങളാണ്.

ബഷീറിന്റെ മകളും യൂട്യൂബർ ആണ്. സിൽവർ പ്ളേ ബട്ടൺ കരസ്ഥമാക്കിയിട്ടുമുണ്ട്. ജീവിതത്തിലെ എല്ലാ വിജയങ്ങൾക്കും പിന്നിൽ സുഹാനയാണെന്ന് മുമ്പ് പലപ്പോഴും ബഷീർ പറഞ്ഞിട്ടുണ്ട്. സ്വന്തം മകളിൽ അഭിമാനം കൊള്ളുന്ന ഒരു അമ്മയാണ് സുഹാന ബഷീർ. ബി എ സോഷ്യോളജി ബിരുദധാരിയാണ് സുഹാന. പ്രേമിച്ചയാളെ വിവാഹം കഴിക്കാൻ കഴിഞ്ഞ താണ് സുഹാനയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ബഷീറുമായി സ്കൂളിൽ ആരംഭിച്ച പ്രണയം ഡിഗ്രി അവസാനം വരെ നീണ്ടു നിൽക്കുകയായിരുന്നു.

പിന്നീട് അത് വിവാഹത്തിലേക്ക് എത്തി. സിറിയൻ ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ചു വളർന്ന സുഹാനയുടെ ആദ്യത്തെ പേര് ജോസ്‌വിൻ സോണി എന്നായിരുന്നു. ബഷീറുമായുള്ള വിവാഹത്തിന് ശേഷമാണ് സുഹാന എന്ന പേര് സ്വീകരിച്ചത്. ബിഗ് ബോസ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിനു ശേഷം വീട്ടിലെത്തിയ ബഷീർ പെട്ടെന്ന് പ്രശസ്തി നേടുകയായിരുന്നു. കല്ലുമ്മക്കായ എന്ന വെബ് സീരിസിലൂടെ ബഷീറും കുടുംബവും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറി. തന്റെ സന്തോഷകരമായ ജീവിതത്തിന് കാരണം ആദ്യ ഭാര്യ സുഹാന ബഷീർ ആണെന്ന് ബഷീർ പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ ആയിരുന്നു രണ്ടാം ഭാര്യ മശൂറയുടെ 25മത്തെ പിറന്നാൾ. പിറന്നാൾ ആഘോഷ വീഡിയോഏറെ വൈറലായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ വരുന്ന ഐഫോൺ കേക്കിനുള്ളിൽ വച്ചായിരുന്നു മഷുറയ്‌ക്ക് ബഷീർ സർപ്രൈസ് നൽകിയത്. ഈ വീഡിയോ വൈറൽ ആയതോടെ നിരവധിപേർ ബഷീറിനെതിരെ വി മ ർ ശനങ്ങൾ ആയി മുന്നോട്ടു വന്നു.

ഇപ്പോഴിതാ ഈ കമന്റുകൾക്ക് മറുപടിയായി നൽകുകയാണ് ബഷീറും കുടുംബവും. മോ ശം കമന്റുകൾക്ക് എതിരെ പൊ ട്ടി ത്തെ റി ക്കുകയാണ് സുഹാന. കോടികൾ ചിലവഴിച്ച് മശൂറയുടെ പിറന്നാൾ ആഘോഷിച്ചു എന്ന പേരിൽ നിരവധി ഓൺലൈൻ മാധ്യമങ്ങളാണ് ഇവരുടെ വീഡിയോ പങ്കു വെച്ചത്.

ബഷീറിന്റെ കടയുടെ ഉദ്ഘാടന ദിവസം തന്നെ മശൂറയുടെ പിറന്നാൾ ആയതുകൊണ്ട് ആയിരുന്നു അങ്ങനെ ഒരു ആഘോഷം എന്നും ഇതിനുമുമ്പ് സുഹാനയുടെയും മക്കളുടെയും പിറന്നാളുകളും ഇത്രയും ഗംഭീരമായും ആഘോഷിച്ചിട്ടുണ്ട് എന്നും ബഷീർ പങ്കുവെക്കുന്നു. ഡയമണ്ട് പോലുള്ള വിലമതിക്കുന്ന സമ്മാനങ്ങൾ സുഹാനയ്ക്കും നൽകിയിട്ടുണ്ട്. മഷുറയ്‌ക്ക് ഐഫോൺ വാങ്ങിച്ചതിനുള്ള കാരണവും ഇവർ വെളിപ്പെടുത്തി. ദിവസേന വ്ലോഗുകളും പ്രൊമോഷൻ വർക്കുകളും ചെയ്യുന്ന മഷുറയ്ക്ക് ഏറ്റവും നല്ല ക്വളിറ്റി ഉള്ള ഫോൺ സമ്മാനമായി നൽകണം എന്നത് ബഷീറിന്റെയും സുഹാനയുടെയും തീരുമാനം ആയിരുന്നു.

എന്നാൽ ഇതോടെ ബഷീറിന് മഷുറയോട് ആണ് കൂടുതൽ സ്നേഹം എന്ന കമന്റുകൾ തേടിയെത്തിയതോടെ പൊ ട്ടി ത്തെ റി ക്കുകയാണ് സുഹാന. ബഷീറിന്റെ സ്നേഹം ഭാര്യമാർക്ക് അറിയാമെന്നും തന്നോട് സ്നേഹം ഉള്ളവർ ആരും ഇങ്ങനെ കുത്തി നോ വി ക്കാ ൻ ശ്രമിക്കില്ലെന്നും സുഹാന പറയുന്നു. തനിക്ക് കഴുതയുടെ ബുദ്ധിയല്ല എന്നും കപട സ്നേഹം കാണിക്കുന്നവരെ മനസിലാകുമെന്നും സുഹാന പ്രതികരിച്ചു.

വീട്ടിൽ ചപ്പു ചവറുകൾ ഉണ്ടാവുമ്പോൾ അത് നീക്കം ചെയ്യുന്ന ലാഘവത്തോടെ ആണ് ഇത്തരം നെഗറ്റീവ് കമന്റുകൾ കാണുന്നുള്ളൂ എന്നും ഇവർ പറയുന്നു. ബഷീറിന്റെ പണം മോഹിച്ചാണ് ഇവർ കൂടെ നിൽക്കുന്നത് എന്ന് പറയുന്നവരോട് ബഷീർ ഒന്നുമല്ലാത്ത കാലത്തായിരുന്നു ഇരുവരെയും വിവാഹം കഴിച്ചതെന്നും പണം അല്ല സ്നേഹബന്ധത്തിന്റെ മാനദണ്ഡം എന്നും ഇവർ വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top