Movlog

Kerala

കുടുംബത്തിലെ പുതിയ സന്തോഷം പങ്കു വെച്ച് ബഷീർ ബാഷി.മഷൂറയ്ക്ക് മധുരം നൽകി സുഹാനയും ബഷീർ ബഷിയും !

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്. നിരവധി ഭാഷകളിൽ അവതരിപ്പിക്കുന്ന ബിഗ് ബോസ് മലയാളത്തിൽ അവതരിപ്പിക്കുന്നത് മോഹൻലാൽ ആണ്. ബിഗ് ബോസ് മലയാളം സീസൺ 1 ഏഷ്യാനെറ്റിൽ സംപ്രേഷണം ആരംഭിച്ച ഉടൻ ഒരുപാട് വിമർശനങ്ങൾ നേരിട്ടുവെങ്കിലും പിന്നീട് മികച്ച സ്വീകാര്യത നേടുകയായിരുന്നു. ആദ്യ സീസണിൽ ശക്തനായ മത്സരാർത്ഥി ആയിരുന്നു ബഷീർ ബാഷി. രണ്ടു വിവാഹങ്ങൾ കഴിച്ചിട്ടുള്ള ബഷീറിനെതിരെ ഒരുപാട് സൈബർ ആക്രമണങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് പ്രേക്ഷകർ ബഷീറിനെയും കുടുംബത്തെയും ഏറ്റെടുക്കുകയായിരുന്നു.

ബഷീറിനയെ ഭാര്യ മഷൂറ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള ഇവർ പങ്കു വെക്കുന്ന വീഡിയോകൾ ഏറെ ശ്രദ്ധേയമാകാറുണ്ട്. ബഷീറിനും ഭാര്യ സുഹാനയ്ക്കും, മഷൂറായ്‌ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുണ്ട്. ബിഗ് ബോസിന് ശേഷം “കല്ലുമ്മക്കായ” എന്ന വെ സീരീസിൽ ബഷീറും കുടുംബവും എത്തിയിരുന്നു. മോഡലിംഗ് രംഗത്ത് നിന്നാണ് ബഷീർ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മഷൂറ.

മഷൂറയുടെ യൂട്യൂബ് ചാനലിന് 1 മില്യൺ സബ്സ്ക്രൈബർസ്‌ ആയതിന്റെ സന്തോഷം പങ്കു വെക്കുകയാണ് ബഷീറും കുടുംബവും. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് കഠിനാധ്വാനം ചെയ്താണ് മഷൂറ ഈ വിജയം നേടിയെടുത്ത എന്ന് ബഷീർ ബാഷി അഭിമാനത്തോടെ പറയുന്നു. മധുരം നൽകിയാണ് മഷൂറയുടെ വിജയം കുടുംബം ആഘോഷിച്ചത്. ഇവരുടെ കുടുംബത്തിൽ ആദ്യമായി ആണ് ഒരാൾ 1 മില്യൺ സബ്സ്ക്രൈബർസ്‌ നേടുന്നത്. യൂട്യൂബ് ചാനൽ ആരംഭിച്ചതിന് ശേഷം ആണ് മഷൂറ സമൂഹ മാധ്യമങ്ങളിൽ സജീവമായത്. ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്‌ത്‌ ഈ അത്ഭുത വിജയം നേടിയ മഷൂറയ്ക്ക് ഒരു സല്യൂട്ട് നൽകുകയാണ് ബഷീർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top