Movlog

Movie Express

“ഹോം ” എന്ന സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇന്ദ്രൻസ് തന്നെ കരയിപ്പിച്ചു…അനുഭവം പങ്കു വെച്ച് ബാദുഷ.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് “ഹോം ” എന്ന സിനിമയെ കുറിച്ചാണ്. മലയാള സിനിമയിൽ ഒരുപാട് കാലത്തിന് ശേഷം ഇറങ്ങിയ ഒരു ഫീൽ ഗുഡ് സിനിമ ആണ് “ഹോം” എന്ന് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നു. കുടുംബ ബന്ധങ്ങളുടെ ഹൃദയഹാരിയായ മുഹൂർത്തങ്ങൾ ആവിഷ്കരിച്ച് കൊണ്ട് പ്രേക്ഷകരെ ചിരിപ്പുകയും കണ്ണീർ അണിയിക്കുകയും ചെയ്ത ഒരു മികച്ച സിനിമയാണ് “ഹോം”. ഓരോ കഥാപാത്രങ്ങളും ചിത്രത്തിൽ ജീവിക്കുകയായിരുന്നു. നടൻ ഇന്ദ്രൻസിന്റെ അഭിനയമികവിനെ കുറിച്ചുള്ള ചർച്ചകൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയെ.

ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ ബാദുഷ ഇന്ദ്രൻസിന്റെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. രാവിലെ 7 മണി മുതൽ ഉച്ചകഴിഞ്ഞ് 2 വരെ മറ്റൊരു സിനിമയിൽ അഭിനയിച്ച ശേഷമാണ് ഇഇന്ദ്രൻസ്, ബാദുഷയുടെ സെറ്റിൽ അഭിനയിക്കാൻ എത്തുന്നത്. യാതൊരു വിശ്രമവുമില്ലാതെ രാത്രി ഒമ്പതര മണി വരെ അദ്ദേഹം അഭിനയിക്കും. ആ സ്നേഹത്തിനു മുന്നിൽ ബാദുഷയുടെ കണ്ണ് നിറയുകയാണ്. ഹോം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആയിരുന്നു ബാദുഷയുടെ “മെയ്ഡ് ഇൻ കാരവൻ ” എന്ന ചിത്രത്തിലേക്ക് ഇന്ദ്രൻസ് ഓടിയെത്തിയത്.

ചിത്രീകരണം കഴിഞ്ഞിട്ട് ഇന്ദ്രൻസിന് പാരിതോഷികം നൽകിയപ്പോൾ ഇന്ദ്രൻസ് സ്വീകരിച്ചില്ല. ബാദുഷയുടെ ഭാര്യ നിർമിക്കുന്ന ചിത്രം സ്വന്തം കുടുംബത്തിലെ ഒരു ചിത്രമാണെന്നും അതിന് പാരിതോഷികമായി നിങ്ങളുടെ സ്നേഹം മാത്രം മതി എന്നായിരുന്നു ഇന്ദ്രൻസ് പറഞ്ഞത്. ഇന്ദ്രൻസിന്റെ സ്നേഹത്തിനു മുന്നിൽ ബാദുഷയുടെ കണ്ണുകൾ നിറഞ്ഞുപോയി.” ഹോം ” എന്ന സിനിമയിൽ മാത്രമല്ല നേരിട്ടുവന്ന് ജീവിതത്തിൽ സ്നേഹം കൊണ്ടു ഇന്ദ്രൻസ് എന്നെ കരയിപ്പിച്ചു എന്നും താരത്തിനോടുള്ള നന്ദി അറിയിച്ചുകൊണ്ട് ബാദുഷ തന്റെ കുറിപ്പിലൂടെ പങ്കുവെച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top