Movlog

Movie Express

ഇനി മേലാൽ ഇമ്മാതിരി ചോദ്യം ആ അവതാരകൻ ആരോടും ചോദിക്കില്ല – സൂക്കേട് മാറ്റികൊടുത്ത് ബാബു ആന്റണി

babu antony martial arts

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒരു ആക്ഷൻ രാജാവ് തന്നെയായിരുന്നു ബാബു ആന്റണി എന്ന് പറയേണ്ടിയിരിക്കുന്നു. ആയോധനകലകളിൽ കൂടെയാണ് എപ്പോഴും ബാബു ആന്റണി ശ്രദ്ധ നേടിയിട്ടുള്ളത്. ബാബു ആന്റണിയെ കൂടുതൽ ആകർഷണീയമാക്കുന്നത് മാർഷൽ ആർട്സ് തന്നെയാണെന്ന് പറയണം. ഓണക്കാലത്ത് പല താരങ്ങളുടേയും അഭിമുഖങ്ങൾ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ബാബു ആന്റണിയുടെ ഒരു പുതിയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഏതെങ്കിലും ഒരു ഐറ്റം പ്രേക്ഷകർക്ക് വേണ്ടി കാണിച്ചുതരുമോ എന്നായിരുന്നു കൈരളി ടിവിയിലെ എത്തിയപ്പോൾ റിപ്പോർട്ടർ ബാബു ആന്റണിയോടെ ആവശ്യപ്പെട്ടത്.

ഓണ വേഷമൊക്കെ കെട്ടിയതിനാൽ അത് കാണിച്ചാൽ ശരിയാവില്ല എന്നായിരുന്നു താരത്തിന്റെ അഭിപ്രായം. എന്തെങ്കിലും ഒന്നു കാണിക്കു എന്ന നിലയിലാണ് റിപ്പോർട്ടർ നിന്നത്. പെ ട്ടെ ന്നൊ രാൾ ആ ക്ര മി ക്കാ ൻ എ ത്തു കയാണെങ്കിൽ എങ്ങനെയാണ് അതിനെ നേരിടുന്നത് എന്ന് ബാബുവിനോട് ചോദിക്കുകയും പെട്ടെന്ന് ബാബു ആന്റണിയെ അ. റ്റാ ക്ക് ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു റിപ്പോർട്ടർ ചെയ്തത്.

അപ്പോൾ തന്നെ ബാബു ആന്റണി ഇതിനെ ഡിഫൻഡ് ചെയ്യുന്നതും കാണാൻ സാധിക്കുന്നുണ്ട്. ഞാൻ കണ്ണിൽ നോക്കിയിട്ടാണ് റിഫ്ലക്സ് ആക്ഷൻ തീരുമാനിക്കുക. അങ്ങനെ വേണമെങ്കിൽ നമുക്ക് പെട്ടെന്ന് ഒന്നും സാധിക്കില്ല. വർഷങ്ങളുടെ പ്രാക്ടീസ് തന്നെയാണ് അത്യാവശ്യമായി വേണ്ടത് എന്നും ബാബു ആന്റണി പറയുന്നുണ്ട്. ആക്ഷൻ കാണിച്ചശേഷം റിപ്പോർട്ടറോടെ തുടരെത്തുടരെ അദ്ദേഹം സോറി പറയുന്നതും കാണാൻ സാധിക്കുന്നുണ്ട്. ഇത്തരം കഥകൾ ഒക്കെ തന്നെ നമ്മുടെ ജീവിതത്തിൽ അച്ചടക്കം ഉണ്ടാക്കിയെടുക്കുന്നു.

നമ്മുടെ പേഴ്സണാലിറ്റീസിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും എന്നൊക്കെയാണ് അദ്ദേഹം പറഞ്ഞിരുന്നത്. അഭിമുഖത്തിലൂടെ റിപ്പോർട്ടറോട് അദ്ദേഹം സോറി പറയുന്നതാണ് ഈ ഒരു പരിപാടിയുടെ ഏറ്റവും കൗതുകകരമായ കാര്യമായി ആളുകൾ കണ്ടത്. ഒരു തവണ അദ്ദേഹം അത് പറഞ്ഞു മാറിയിരുന്നു എങ്കിൽ അത്രത്തോളം ഇതിൽ ശ്രദ്ധ ലഭ്യമായിരുന്നില്ല. എന്നാൽ ഇവിടെ പലതവണ റിപ്പോർട്ടറോഡ് സോറി പറയാൻ മറക്കുന്നില്ല ബാബു ആന്റണി എന്നതാണ് സത്യം. പല സെലിബ്രേറ്റികളും ഇത്തരത്തിൽ പ്രാങ്ക് ആക്കുന്ന പരിപാടികളിൽ എത്തുമ്പോൾ അവതാരകരോടെ മോശമായി പെരുമാറാറുണ്ട്. അവർ കാണിക്കുന്ന പ്രവർത്തികളിൽ ദേഷ്യപ്പെട്ട് ആയിരിക്കും അങ്ങനെ ചെയ്യുക. ഒന്നോ രണ്ടോ വട്ടത്തിൽ കൂടുതൽ ആരും പിന്നീട് സോറി പറയുന്നതും കാണാറില്ല. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായാണ് ഇവിടെ ബാബു ആന്റണി തുടരെത്തുടരെ അവതാരകനോട്‌ മാപ്പ് ചോദിച്ചു കൊണ്ടിരിക്കുന്നത്. ബാബു ആന്റണിയെ അങ്ങനെ ആർക്കും കീഴ്പ്പെടുത്താൻ സാധിക്കില്ല എന്നും ഈയൊരു വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാൻ സാധിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top