Movlog

Kerala

കിരൺ കുമാറിന്റെ പ്രതീക്ഷകളെല്ലാം അസ്തമയിക്കുന്നു !

നിലമേൽ കൈതോട് സ്വദേശിനി വിസ്മയയുടെ വിഷയവുമായി ബന്ധപ്പെട്ട കേസിൽ അകത്തായ ഭർത്താവ് കിരൺകുമാറിനെ കൊണ്ട് ഊർജിതമായ തെളിവെടുപ്പും അന്വേഷണവുമാണ് പോലീസ് സംഘം നടത്തിയത്. അതിനിടയിലാണ് അപ്രതീക്ഷിതമായി കേസിന്റെ ഗതിമാറ്റി മറയ്ക്കുന്ന സംഭവങ്ങൾ ഉണ്ടായത്. കിരണിന് കോവിഡ് ബാധിച്ചത് കേസിനെ പ്രതിസന്ധിയിലാക്കി. അന്വേഷണത്തിന് ഭാഗമായി പോലീസ് കസ്റ്റഡിയിൽ ആയിരുന്നു കിരൺ ഇപ്പോൾ നെയ്യാറ്റിൻകര ജയിലിൽ ചികിത്സയിലാണ്. കേസ് അന്വേഷണ ചുമതലയുള്ള ശാസ്താംകോട്ട ഡിവൈഎസ്പി രാജ് കുമാറിന്റെ സ്ഥലംമാറ്റവും ചില പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. എറണാകുളത്തേക്ക് ആണ് അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചത്.

സംസ്ഥാനത്തെ മുഴുവൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും നൽകിയ സ്ഥലം മാറ്റത്തിനൊപ്പം തന്നെയാണ് രാജ് കുമാറിനും സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. ഇത്രയും കോളിളക്കം സൃഷ്ടിച്ച ഒരു കേസിലെ അന്വേഷണ ചുമതലയിലുള്ള ഉദ്യോഗസ്ഥനെ അതിവേഗം മാറ്റുന്നതിൽ അട്ടിമറി ഉണ്ടോ എന്ന സാധ്യതകൾ മാധ്യമങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഇതേ ആരോപണം വിസ്മയയുടെ കുടുംബവും ഉന്നയിച്ചിരുന്നു. തുടർന്ന് ഡിവൈഎസ്പി ഈ കേസ് അവസാനിപ്പിക്കുന്നത് വരെ സ്ഥലം മാറി പോകരുത് എന്ന അഭ്യർത്ഥനയുമായി വിസ്മയയുടെ കുടുംബം മന്ത്രിയെ സമീപിച്ചിരുന്നു. ഇപ്പോഴിതാ വിസ്മയയുടെ കേസിൽ അനുകൂലതീരുമാനം എടുത്തിരിക്കുകയാണ് മുഖ്യമന്ത്രി.

കേസ് അന്വേഷണം അവസാനിക്കുന്നതുവരെ രാജ് കുമാർ തന്നെയായിരിക്കും ഡിവൈഎസ്പി ഐ തുടരുക എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ കാര്യം ഔദ്യോഗികമായി ഉടൻ തന്നെ പ്രഖ്യാപിക്കും. കേസിലെ പ്രതിയായ കിരൺകുമാറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. കിരണിന് കോവിഡ് പോസിറ്റീവ് ആയതിനാൽ തെളിവെടുപ്പ് പൂർണമായും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. സർക്കാർ ഉദ്യോഗസ്ഥൻ ആയതിനാൽ ജാമ്യം കൊടുക്കുന്നത് അന്വേഷണത്തിനെ സാരമായി ബാധിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top