Movlog

Faith

ഇതുപോലെ ഒരു വിധി ഒരു അച്ഛനും ഉണ്ടാകരുത് !

നിസ്വാർത്ഥമായ സ്നേഹം ആണ് ഓരോ മാതാപിതാക്കൾക്കും അവരുടെ മക്കളോട് ഉള്ളത്. സ്വന്തം മക്കളിൽ അവർ അഭിമാനം കൊള്ളുന്നു. മക്കളുടെ പോരായ്മകളെ അംഗീകരിക്കാൻ പല മാതാപിതാക്കളും തയ്യാറാവാത്തത് അവരോടുള്ള അളവറ്റ സ്നേഹം കൊണ്ടാണ്.

എന്നാൽ തന്റെ മക്കളെ കുറിച്ച് ഓർത്തു വിലപിക്കുന്ന ഒരു പിതാവിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. രണ്ടു പെൺമക്കളെ വളർത്തി വലുതാക്കി അവർ കാരണം ജീവിതത്തിൽ വിഷമങ്ങൾ അനുഭവിക്കേണ്ടി വന്ന ഈ അച്ഛന്റെ വാക്കുകൾ കേൾക്കുന്നവരുടെ കണ്ണ് നിറയ്ക്കും.

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് മനംനൊന്ത് * ചെയ്ത കൊട്ടിയത്തെ റംസിയുടെപിതാവിന്റെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. ആത്മാഭിമാനം കാരണം ഒരു മകൾ * ചെയ്ത ഈ പിതാവിനെ വേദനിപ്പിച്ചു. എന്നാൽ രണ്ടാമത്തെ മകൾ ആൻസി ഒരാളെ സ്നേഹിച്ചു വഞ്ചിച്ച് ഈ പിതാവിന്റെ ദുഃഖം ഇരട്ടിപ്പിക്കുകയായിരുന്നു.

സ്നേഹിച്ച ആളെ തന്നെ വിവാഹം കഴിക്കണമെന്ന് വാശിപിടിച്ചപ്പോൾ മകളുടെ ആഗ്രഹം നിറവേറ്റുകയായിരുന്നു ഈ പിതാവ്. സ്നേഹിച്ച പുരുഷനും മകൾക്കുമൊപ്പം സന്തോഷകരമായി ജീവിക്കേണ്ടേ സമയത്താണ് മറ്റൊരാളെ തേടി ആൻസി പോയത്. ആദ്യത്തെ പ്രാവശ്യം പോയപ്പോൾ ഇവരെ പോലീസ് കണ്ടെത്തി ഇരവിപുരം സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

ആൻസിയെ തിരികെ കൂട്ടിക്കൊണ്ടുപോകാൻ ഭർത്താവ് തയ്യാറായില്ലെങ്കിലും ഭർത്താവിനോടൊപ്പം പോകേണ്ട എന്നും കുഞ്ഞിനെ കാണേണ്ട എന്നുമായിരുന്നു ആൻസിയുടെ നിലപാട്. എന്നാൽ പാലുകുടിക്കുന്ന കുഞ്ഞിന് അമ്മയില്ലാതെ പറ്റില്ല എന്നായിരുന്നു ആൻസിയുടെ ഭർത്താവ് പറഞ്ഞത്. പിന്നീട് ഭർത്താവിനോട് മാപ്പ് ചോദിച്ച ആൻസി കുടുംബ ജീവിതത്തിലേക്ക് മടങ്ങി വരികയായിരുന്നു.

ഇപ്പോഴിതാ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീണ്ടും പോയിരിക്കുകയാണ് ആൻസി. സ്വന്തം മകളെ ശപിക്കുകയാണ് നിസ്സഹായനായ ഈ അച്ഛൻ. മകളുടെ കല്യാണം നടത്തിയത് കാരണം കടത്തിൽ ആയ അച്ഛൻ തന്റെ രണ്ടു മക്കളും തനിക്ക് തീരാ വേദനയാണ് നൽകിയത് എന്ന് വെളിപ്പെടുത്തി. രണ്ടു പെൺമക്കളെ വളർത്തി വലുതാക്കിയതിന് ഒരുപാട് വേദനകൾ അനുഭവിക്കേണ്ടിവന്ന ആ പിതാവ് ക്യാമറയ്ക്കുമുന്നിൽ വിങ്ങി പൊട്ടുകയായിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top