Movlog

Sports

ഒളിമ്പിക്സ് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ ഫെഡറേഷൻ പുറത്താക്കി.

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ പുറത്താക്കി. ടോക്കിയോ ഒളിമ്പിക്സിൽ സ്വർണ്ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകൻ ഹോണിന്റെ പരിശീലനത്തിൽ അതൃപ്തി ഉണ്ടായതിനെ തുടർന്നാണ് ഫെഡറേഷൻ ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അദില്ലെ സുമാരിമാലയാണ് ഇക്കാര്യം അറിയിച്ചത്. പരിശീലക സ്ഥാനത്തു നിന്നും ഉവെ ഹോണിനെ മാറ്റി പകരം രണ്ട് വിദേശ പരിശീലകരെ കൊണ്ടു വരാനാണ് തീരുമാനിച്ചത്. 59 കാരനായ ഉവെ ഹോം ജാവലിനിൽ 100 മീറ്റർ ദൂരം കണ്ടെത്തിയ ലോകത്തിലെ ഏക താരമാണ്.

ഹോൺ പരിശീലകനായി ഇരിക്കുമ്പോഴാണ് നീരജ് ചോപ്ര ടോക്കിയോ ഒളിമ്പിക്സിൽ സ്വർണം നേടിയത്. 2017ലാണ് ഹോണിനെ ഇന്ത്യൻ ദേശീയ ജാവലിൻ ടീമിന്റെ പരിശീലകനായി നിയമിച്ചത്. നീരജ് ചോപ്രയ്ക്ക് പുറമേ ശിവപാൽ സിംഗ്, അന്നു റാണി എന്നിവരെയും ഹോൺ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി പലതവണ ഫെഡറേഷനും ആയി വാക്കുതർക്കത്തിലേർപ്പെട്ടിട്ടുണ്ട് ഹോൺ. നീരജ് ചോപ്രയ്ക്ക് പുറമേ ഷോട്ട് പുട്ട് താരം ടാജിന്ദർ പാൽ സിങ് ടൂറിന് വേണ്ടിയും പുതിയ പരിശീലകനെ നിയമിക്കും.

Click to comment

You must be logged in to post a comment Login

Leave a Reply

To Top