Movlog

Movie Express

ആതിര മാധവിനോട് വിർജിൻ ആണോ എന്ന ചോദ്യം ? കണക്കിന് മറുപടി കൊടുത്ത് താരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന “കുടുംബവിളക്ക് “. ബ്ലെസി സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകൻ ആയ “തന്മാത്ര” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവട് വെച്ച മീര വാസുദേവ് ആണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്.

ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റെ കഥ പറയുന്ന “കുടുംബവിളക്ക്” എന്ന പരമ്പര റേറ്റിങ്ങിൽ എപ്പോഴും മുൻപന്തിയിൽ തന്നെ ആണ്. പരമ്പരയിൽ സുമിത്രയുടെ മകൻ അനിരുദ്ധിന്റെ ഭാര്യ അനന്യ ആയി വേഷമിടുന്നത് നടി ആതിര മാധവ് ആണ്. പരമ്പരയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ആണ് ആതിര അവതരിപ്പിക്കുന്ന അനന്യ എന്ന കഥാപാത്രം.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങളും രസകരമായ വീഡിയോകളും എല്ലാം ആതിര ഇൻസ്റാഗ്രാമിലൂടെ ആരാധകർക്കായി പങ്കു വെക്കാറുണ്ട്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി സംവദിക്കാനുള്ള ചോദ്യോത്തര സെഷൻ സംഘടിപ്പിച്ച താരത്തിന് നേരിട്ട ഒരു അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ഈ സെഷനിലൂടെ ആരാധകർക്ക് താരത്തിനോട് ചോദിക്കാനുള്ള കാര്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ആതിര. വിശേഷങ്ങൾ ചോദിക്കുന്നതിനിടെ ഒരാൾ ആതിര വിർജിൻ ആണോ എന്ന് ചോദിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഒരു നടി ചിത്രമോ വീഡിയോയോ പങ്കു വെച്ചാൽ അസഭ്യ കമന്റുകൾ ആയി എത്തുന്നത് ഒരു സ്ഥിരം ഏർപ്പാടായിരിക്കുകയാണ്. പലപ്പോഴും താരങ്ങൾ ഇതിനോട് പ്രതികരിക്കാറില്ല. എന്നാൽ തന്നോട് വിർജിൻ ആണോ എന്ന് ചോദിച്ച ആൾക്ക് അർഹിക്കുന്ന മറുപടി തന്നെയാണ് ആതിര നൽകിയത്.

ഇത് കേൾക്കുമ്പോഴും ചോദിക്കുമ്പോഴും എന്ത് സുഖമാണ് നിങ്ങൾക്ക് ലഭിക്കുന്നത്, ദയവുചെയ്ത് നിങ്ങളുടെ കുടുംബത്തോട് തന്നെ ഇത് ചോദിക്കുക എന്നായിരുന്നു ആതിര മറുപടി നൽകിയത്. ഇത്തരം വഷളന്മാരോട് ഞാൻ എന്ത് മറുപടിയാണ് നൽകേണ്ടത് എന്ന് നിങ്ങൾ തന്നെ പറയണം എന്നും ആതിര കൂട്ടിച്ചേർത്തു.

Click to comment

You must be logged in to post a comment Login

Leave a Reply

To Top