Movlog

Faith

ഇല്ലാത്ത സാധനം ഊതി പെരുപ്പിച്ച് അതും തുറന്ന്കാട്ടി കാശുണ്ടാക്കാൻ ശ്രമിക്കുന്നതും -അശ്വതിക്ക് നേരെ വിമർശനവുമായി യുവതിയുടെ കുറിപ്പ്.

ഫ്ലവർസ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “കോമഡി സൂപ്പർനൈറ്റ്സ് ” എന്ന ഹാസ്യ പരിപാടിയിലൂടെ സുരാജ് വെഞ്ഞാറമൂടിനോടൊപ്പം അവതാരക ആയി എത്തിയ താരമാണ് അശ്വതി ശ്രീകാന്ത്. തന്മയത്തോടുള്ള അവതരണശൈലി കൊണ്ട് മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കാൻ അശ്വതിക്ക് എളുപ്പം സാധിച്ചു. കുസൃതി ചോദ്യങ്ങളുമായി എത്തിയ അശ്വതി റൌണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. മികച്ച ഒരു അവതാരക മാത്രമല്ല നല്ല ഒരു എഴുത്തുകാരി കൂടിയാണ് അശ്വതിയുടെ. അശ്വതിയുടെ കുറിപ്പുകൾ എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആവാറുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കുറിപ്പുകളാണ് അശ്വതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെക്കാറുള്ളത്.

അവതരണത്തിന് പുറമെ അഭിനയത്തിലേക്കും ചുവട് വെച്ചിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. ഫ്ളവർസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ കുടുംബ പരമ്പര “ചക്കപ്പഴം”ലൂടെ ആണ് അശ്വതി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രകടനം കാഴ്ച വെച്ച് കയ്യടി നേടുകയാണ് താരം. ഈ അടുത്തിടെ ആണ് താൻ രണ്ടാമതും അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത അശ്വതി സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചത്. മകളും ഭർത്താവിനും ഒപ്പം ഉള്ള ചിത്രം പങ്കു വെച്ച് കൊണ്ടാണ് തന്റെ മകൾ ഒരു ചേച്ചി ആകാൻ പോകുന്നു എന്ന സന്തോഷ വാർത്ത താരം അറിയിച്ചത്. നിരവധി പേരാണ് അശ്വതിക്ക് ആശംസകൾ നേർന്ന് മുന്നോട്ട് വന്നത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് അശ്വതിയെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു. അശ്വതിയുടെ ചിത്രത്തിന് * കമന്റ് ഇട്ടയാൾക്ക് താരം നൽകിയ മറുപടി ആയിരുന്നു ശ്രദ്ധേയമായത്. കമന്റ് ഇട്ട യുവാവിന്റെ ചിത്രങ്ങളും സ്ക്രീൻഷോട്ടും അടക്കം ആയിരുന്നു സമൂഹ മാധ്യമങ്ങളിൽ ഇത് പ്രചരിച്ചത്. ഒരുപാട് പ്രമുഖർ ആണ് അശ്വതിയെ പിന്തുണച്ച് മുന്നോട്ട് വന്നത്. ഒടുവിൽ കമന്റ് ഇട്ട യുവാവ് കമന്റ് പിൻവലിച്ച് മാപ്പ് പറയുകയും തുടർന്ന് അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയുകയും ചെയ്തു.

സ്ത്രീകളുടെ ചിത്രങ്ങൾക്ക് നേരെ എന്തും വിളിച്ചു പറയാമെന്ന് കരുതി വരുന്നവർക്ക് മാതൃകാപരമായ മറുപടി ആണ് അശ്വതി നൽകിയിരിക്കുന്നത് എന്നാണു എല്ലാവരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഈ സംഭവങ്ങളിൽ അശ്വതിയെ വിമർശിച്ചു മുന്നോട്ട് വരികയാണ് നസീമ ഇസ്ഹാഖ്‌. നസീമയുടെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ : “ഇല്ലാത്ത സാധനത്തിനെ ഊതി പെരുപ്പിച്ച് അതും തുറന്നു കാട്ടി കാശ് ഉണ്ടാക്കാൻ നടക്കുന്നതും മാതൃത്വവും തമ്മിൽ യാതൊരു ബന്ധമില്ല. ആണുങ്ങളെ സൃഷ്ടിച്ചത് ആ രൂപത്തിൽ ആണ് എന്നത് കൊണ്ട് തന്നെ പെണ്ണ് ഉള്ളത് ഒരു ഷാൾ കൊണ്ട് മറച്ചു നടന്ന കാലം ഉണ്ടായിരുന്നു കുറച്ചു മുമ്പ് വരെ. ഇന്ന് വില കൂടിയ പൂട്ടി തേച്ചു ലെഗ്ഗിൻസും വലിച്ചു കയറ്റി എന്നെ നോക്ക് എന്ന് പറഞ്ഞു നിന്നാൽ ഇതെല്ലാ ഇതിനപ്പുറം കേൾക്കേണ്ടി വരും.” എന്നായിരുന്നു നസീമയുടെ പ്രതികരണം. നസീമയുടെ കുറിപ്പ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. നിരവധി പേരാണ് നസീമയുടെ കുറിപ്പിന്റെ സ്ക്രീൻഷോട്ട് എടുത്ത് അവരുടെ എതിർപ്പ് പങ്കു വെക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top