Movlog

Faith

താൻ എന്താകാൻ ആണ് ആഗ്രഹിച്ചതെന്നും, ഇപ്പോൾ എന്തായി എന്നും വെളിപ്പെടുത്തി അശ്വതി ശ്രീകാന്ത്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു അവതാരകയാണ് അശ്വതി ശ്രീകാന്ത്. സുരാജ് വെഞ്ഞാറമൂടിനോടൊപ്പം ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടിയിലൂടെ പ്രേക്ഷകപ്രീതി നേടി താരം. മലയാളഭാഷയിൽ മാത്രമുള്ള സ്വാഭാവികവും തന്മയത്തോടെ ഉള്ള അവതരണശൈലി അശ്വതിയെ മറ്റു അവതാരകരിൽ നിന്നും വേറിട്ടു നിർത്തി. ഈ പരിപാടിയിൽ കുസൃതി ചോദ്യങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയ അശ്വതി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരെ കയ്യിൽടുക്കുകയായിരുന്നു.

പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവച്ചു അശ്വതി. ഫ്ലവേഴ്സിൽ തന്നെ സംപ്രേഷണം ചെയ്യുന്ന “ചക്കപ്പഴം” എന്ന ഹാസ്യ പരമ്പരയിലൂടെ അഭിനയത്തിലും തിളങ്ങി. മികച്ച പ്രകടനമാണ് താരം പരമ്പരയിൽ കാഴ്ചവയ്ക്കുന്നത്. പതിവ് കണ്ണീർ പരമ്പരകളിൽ നിന്നും വ്യത്യസ്തമായി ഒരു കുടുംബത്തിനുള്ള സംഭവങ്ങൾ നര്മത്തോടെ ആവിഷ്കരിക്കുന്ന ഒരു പരമ്പരയാണ് “ചക്കപ്പഴം”. മികച്ച റേറ്റിങ്ങോടെ മുന്നേറുകയാണ് ഈ പരമ്പര. സമൂഹമാധ്യമങ്ങളിലും വളരെ സജീവമായിട്ടുള്ള താരം നല്ല ഒരു എഴുത്തുകാരി കൂടിയാണ്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്റെതന്റെ പ്രണയ കഥയും, കഥയിലെ നായകനെ സ്വന്തമാക്കിയ രീതിയുമെല്ലാം അശ്വതി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

ഈ അടുത്തിടെ താൻ രണ്ടാമതും ‘അമ്മ ആകാൻ പോകുന്ന വിവരം താരം ആരാധകരുമായി പങ്കു വെച്ചിരുന്നു. കുടുംബത്തോടൊപ്പം ഉള്ള ചിത്രങ്ങൾ പങ്കു വെച്ചാണ് ഈ സന്തോഷ വാർത്ത അശ്വതി ആരാധകരുമായി പങ്കു വെച്ചത്. അശ്വതി പങ്കുവെക്കുന്ന എല്ലാ കുറിപ്പുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. വളരെ രസകരമായ ഒരു കുറിപ്പോടെ ആണ് താരം തന്റെ രണ്ടു ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചത്. നിമിഷനേരം കൊണ്ട് തന്നെ അശ്വതിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

“ഞാൻ എന്താകാനാണോ ആഗ്രഹിച്ചത്, എന്നിട്ട് ഞാൻ ശരിക്കും എന്തായി” എന്ന കുറിപ്പോടെ താരം പങ്കുവെച്ച രണ്ടു ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. “എന്താകാനാണോ ആഗ്രഹിച്ചത്” എന്ന കുറിപ്പിനൊപ്പം പുസ്തകം കയ്യിൽ പിടിച്ചിരിക്കുന്ന അശ്വതിയുടെ ചിത്രമാണ് ഉള്ളത്. “എന്നിട്ട് ഞാൻ ശരിക്കും എന്തായി” എന്ന കുറിപ്പിനൊപ്പം പാത്രം കഴുകാനുള്ള തിരക്കിൽ അടുക്കളയിൽ നിൽക്കുന്ന അശ്വതിയുടെ ചിത്രം ആണുള്ളത്. രസകരമായ കമന്റുകൾ ആണ് അശ്വതിയുടെ ചിത്രങ്ങളെ തേടിയെത്തിയത്. ആ കമന്റുകൾക്ക് അതേ രീതിയിൽ മറുപടി നൽകുകയാണ് അശ്വതി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top