Movlog

Movie Express

അനിയത്തിയുടെ വിവാഹനിശ്ചയം ആഘോഷമാക്കി ബഡായി ബംഗ്ലാവ് ഫെയിം ആര്യ

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആര്യ.രമേശ് പിഷാരടി യോടൊപ്പം ആര്യ അവതരിപ്പിച്ചിരുന്ന ബഡായി ബംഗ്ലാവ് എന്ന ഷോ സൂപ്പർഹിറ്റായിരുന്നു. പിന്നീട് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുൻപിൽ എത്തി. ബിഗ് ബോസിലൂടെയാണ് ആരാധകർക്ക് ആര്യയെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചത്. പ്രശസ്ത സീരിയൽ നടി അർച്ചന സുശീലന്റെ സഹോദരനായിരുന്നു ആര്യയുടെ ഭർത്താവ്. എന്നാൽ ഭർത്താവുമായി പിരിഞ്ഞു എന്നും മകളുമായി ഒറ്റയ്ക്കാണ് താമസിക്കുന്നത് എന്നും ആര്യ സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട് മോഡലും നടിയും അവതാരകയുമായ ആര്യ . സഹോദരി അഞ്ജനയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ആര്യ സമൂഹമാധ്യമങ്ങളിലൂടെ.സഹോദരിയുടെ ജീവിതത്തിലെ വിശേഷപ്പെട്ട ദിവസത്തിന്റെ വീഡിയോയും ആരാധകർക്കായി താരം പങ്കു വെച്ച് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top