Movlog

Faith

അവൾ എന്നെ തേച്ചിട്ടു പോയി ! അരിസ്റ്റോ സുരേഷ് ഏട്ടന്റെ വാക്കുകൾ വൈറൽ – വീഡിയോ കാണാം

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനും ഗായകനും ആണ് അരിസ്റ്റോ സുരേഷ്. നിവിൻ പോളി നായകനായ “ആക്ഷൻ ഹീറോ ബിജു” എന്ന സിനിമയിലെ “മുത്തേ പൊന്നേ പിണങ്ങല്ലേ “എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച്‌ അഭിനയിച്ച അരിസ്റ്റോ സുരേഷിന് മലയാളികൾ ഒരിക്കലും മറക്കില്ല. പിന്നീട് അങ്ങോട്ടേക്ക് കൈനിറയെ അവസരങ്ങൾ ആയിരുന്നു അദ്ദേഹത്തിന്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ ഒന്നാം സീസണിൽ മത്സരാർത്ഥി ആയതോടെ അദ്ദേഹത്തിന് ജനപ്രീതി വർധിക്കുകയായിരുന്നു.

ഈ ഷോയിലൂടെയാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള പലകാര്യങ്ങളും ആരാധകർ അറിഞ്ഞത്. തനിക്കൊരു കുടുംബം ഇല്ലാതായതിന്റെ കാര്യം ബിഗ്ബോസിലൂടെ അരിസ്റ്റോ സുരേഷ് തുറന്നു പറഞ്ഞിരുന്നു ഇപ്പോൾ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ താരത്തിന്റെ ചില വെളിപ്പെടുത്തലുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സ്റ്റാർ മാജിക് എന്ന ജനപ്രിയ ഷോയുടെ വേദിയിലാണ് അരിസ്റ്റോ സുരേഷ് എത്തിയിരിക്കുന്നത്. നടി ദുർഗ്ഗാ കൃഷ്ണനും അരിസ്റ്റോ സുരേഷും ഒന്നിച്ചാണ് ഈ പരിപാടിയിൽ എത്തിയത്.

നടിമാരായ സാധിക വേണുഗോപാൽ ,ഡയാന,മാൻവി , അനു ജോസഫ് തുടങ്ങിയവർക്കൊപ്പം ഒരു തകർപ്പൻ ഡാൻസും ആയിട്ടാണ് സുരേഷ് വേദിയിലേക്ക് എത്തിയത്. ഈ പരിപാടിയിൽ ആണ് തന്റെ ആദ്യത്തെ പ്രണയത്തെക്കുറിച്ചും ,സ്വപ്നങ്ങളിലെ ഭാര്യയെ കുറിച്ചും അരിസ്റ്റോ സുരേഷ് വെളിപ്പെടുത്തിയത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top