Movlog

Movie Express

ഗേൾ ഫ്രണ്ട് ഒരു ക്ലിക്ക് ചെയ്താൽ അത് ഇങ്ങനെ ഇരിക്കും ! ചിത്രം പങ്കുവെച്ച് അർച്ചനകവി

എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത “നീലത്താമര” എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് അർച്ചന കവി. ന്യൂഡൽഹിയിൽ ജനിച്ചുവളർന്ന അർച്ചന കവി അവതാരകയായി എത്തിയതിനു ശേഷം ആണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. യെസ് ഇന്ത്യാവിഷൻ എന്ന ചാനലിലെ “ബ്ലഡി ലവ്” എന്ന പരിപാടി അവതരിപ്പിച്ച അർച്ചന കവിയെ ലാൽജോസ് തന്റെ സിനിമയിലെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു. “നീലത്താമര” യ്ക്ക് ശേഷം “മമ്മി ആൻ മി”, “ബെസ്റ്റ് ഓഫ് ലക്ക്”, “പട്ടം പോലെ”, “അഭിയും ഞാനും”, “ഹണി ബീ “, “നാടോടിമന്നൻ” തുടങ്ങി നിരവധി സിനിമകളിൽ താരം തിളങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത “സുന്ദരി നീയും സുന്ദരൻ ഞാനും” എന്ന റിയാലിറ്റി ഷോ അവതാരകയായും അർച്ചന തിളങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള അർച്ചനാകവിക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. ഇതിലൂടെ അർച്ചനകവി പങ്കുവെക്കുന്ന വീഡിയോകൾ എല്ലാം ശ്രദ്ധേയം ആകാറുണ്ട്.

അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയാണ് എങ്കിലും വെബ്സീരീസ്, ബ്ലോഗ്, പെയിന്റിംഗ് എന്നീ മേഖലകളിൽ ശ്രദ്ധേയമാണ് താരം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അങ്ങനെ ഇപ്പോൾ താരം പങ്കു വെച്ച ഏറ്റവും പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഗേൾഫ്രണ്ട് ഫോട്ടോ എടുത്താൽ ഇങ്ങനെയിരിക്കും, എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അർച്ചന ഏറ്റവും പുതിയ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. നിരവധിപേരാണ് ചിത്രത്തിന് കമന്റ്മായി എത്തിയിരിക്കുന്നത്. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പലപ്പോഴും ഇൻസ്റ്റാഗ്രാമിൽ ലൈവിൽ എത്താറുള്ള അർച്ചന ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകാറുണ്ട്. അടുത്തിടെ അർച്ചനയും ഭർത്താവ് അബീഷും തമ്മിൽ വിവാഹമോചിതരാവുന്നു എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

2014 ജനുവരിയിലാണ് അർച്ചനയും കൊമേഡിയൻ കൂടിയായ അബീഷും വിവാഹിതരാകുന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങുകൾ ആയിരുന്നു വിവാഹം. ആദ്യകാലങ്ങളിൽ അർച്ചനയുടെ യൂട്യൂബ് വീഡിയോകളിൽ അബീഷ് നിറഞ്ഞുനിന്നിരുന്നു .

എന്നാൽ അടുത്തിടെ അർച്ചന പങ്കുവെക്കുന്ന വീഡിയോകളിലും ചിത്രങ്ങളിലും അബീഷിന്റെ സാന്നിധ്യമില്ലാതെ ആയതിനെ തുടർന്നാണ് ഇവർ തമ്മിൽ വിവാഹമോചിതരായോ എന്ന ആശങ്കകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top