Movlog

India

ഏപ്രിലിന് ഒന്നിന് മുമ്പാകെ പൊതുജനങ്ങൾ ചെയ്തിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ.

പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കണം എന്ന ഉത്തരവ് വന്നിട്ട് ഏതാനും മാസങ്ങൾ ആയിട്ടുണ്ട്. ഇതിനുള്ള സമയപരിധി അവസാനിക്കുവാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. വളരെ പെട്ടെന്ന് തന്നെ ആധാർ കാർഡും പാൻ കാർഡും ബന്ധിപ്പിക്കുവാനുള്ള ലിങ്ക് ആദായ നികുതി വകുപ്പ് ഇപ്പോൾ നൽകിയിട്ടുണ്ട്. ജൂലൈ ഒന്ന് മുതൽ ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിന് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചേ മതിയാവൂ. മാർച്ച് 31 നു മുമ്പ് ഇത് ചെയ്തില്ലെങ്കിൽ പാൻ കാർഡ് ഉപയോഗശൂന്യം ആകും. അതിനോടൊപ്പം പതിനായിരം രൂപ പിഴ അടക്കേണ്ടിയും വരും. വളരെ എളുപ്പത്തിൽ തന്നെ ഈ പ്രക്രിയ ലിങ്ക് ഉപയോഗിച്ച് പൂർത്തിയാക്കാൻ സാധിക്കും.

ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് ഏഴു ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധു ആകും. വിവിധ കാലയളവിൽ വിവിധ ബാങ്കുകളുമായി ലയിച്ച ബാങ്കുകൾ ആണിവ. ഈ ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർ ഉടൻ തന്നെ പുതിയ ചെക്ക് ബുക്കിനു അപേക്ഷിക്കാനും പാസ്ബുക്ക് മാറുവാനും ശ്രമിക്കണം. ലയനം പ്രക്രിയ ഈ മാർച്ച് 31ഓട് കൂടി അവസാനിക്കുന്നതോടെ ഇനി പഴയ ബാങ്കുകൾ ഉണ്ടായിരിക്കില്ല.

ബാങ്കിന് തന്റെ ഉപഭോക്താക്കളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്ന ഒന്നാണ് KYC. ഇത് അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ അനുവാദം കൂടാതെ റദ്ദ് ചെയ്യപ്പെടും. ആർ ബി ഐ ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത് കസ്റ്റമേഴ്‌സിന്റെ KYC അപ്‌ഡേറ്റ് ചെയ്യണം എന്നാണ്.സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്താനും ബാങ്കുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാനും വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു നിർദേശം ആർ ബി ഐ നൽകിയത്. അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ബാങ്കിൽ നിന്നും സന്ദേശമോ വിളിയോ വരികയാണെങ്കിൽ ഒരു ഫോട്ടോ, പാൻ കാർഡ്, ആധാർ കാർഡ് അടങ്ങുന്ന രണ്ട് ഐ ഡി പ്രൂഫ് തുടങ്ങിയ രേഖകൾ ബാങ്കിൽ എത്തി സമർപ്പിച്ച് KYC അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top