Movlog

Technology

തകർപ്പൻ ഫീച്ചറുകളുമായി ഐ ഫോൺ 14 ഉം കൂടാതെ ഞെട്ടിക്കുന്ന 2 പുതിയ പ്രോഡക്റ്റും പുറത്തിറക്കി ആപ്പിൾ !

അമേരിക്ക – എല്ലാവർഷവും മമ്മുക്കയുടെ പിറന്നാൾ തീരാറാകുമ്പോൾ ആപ്പിൾ അവരുടെ ഏറ്റവും കൂടുതൽ ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഐ ഫോൺ സീരീസ് ലേറ്റസ്റ്റ് വേർഷൻ ലോഞ്ച് ചെയ്യാറുണ്ട് കുറച്ചു വര്ഷങ്ങളായി. പതിവ് തെറ്റിക്കാതെ സെപ്തംബർ 7 നു തന്നെ ഇന്ത്യൻ സമയം രാത്രി പത്ത് മുപ്പതിന് പുത്തൻ വേർഷൻ ആയ ഐ ഫോൺ 14 ഉം കൂടാതെ മറ്റു രണ്ടു അപ്ഗ്രേഡഡ് പ്രോഡക്റ്റും പരിചയപെടുത്തുകയായിരുന്നു ആപ്പിൾ സി ഇ ഓ ടിം കുക്ക്.

ഐ ഫോൺ 14 ഇത്തവണ കസ്റ്റമേഴ്‌സിന് സെപ്തംബർ 9 മുതൽ അവരുടെ ഒഫീഷ്യൽ ഡീലേഴ്‌സ് വഴി ഓർഡർ ചെയ്യാവുന്നതാണ്. കൃത്യം ഒരാഴ്ച വെയ്റ്റിംഗ് പീരീഡ് ആണ് ആദ്യ ബുക്കിംഗ്കൾക്ക് ആപ്പിൾ പറയുന്ന കാത്തിരിപ്പ് സമയം. ഐ ഫോൺ 14 സീരീസ് ലെ ഏറ്റവും വലിയ ഫോൺ ആയ പ്രൊ മാക്സ് വേരിയന്റ്ൽ ഡീപ് പർപ്പിൾ എന്ന പുതിയ കളർ കോംബോയിൽ എത്തുന്ന 128 ജിബി ക്ക് വരുന്നത് ഒരുലക്ഷത്തി മുപ്പത്തിയൊമ്പതിനായിരം രൂപയാണ്. ഒരു ടിബി വരെ അപ്ഗ്രേഡ് ചെയ്യാവുന്ന ഐ ഫോൺ 14 പ്രൊ മാക്സ് ഒരു ലക്ഷത്തി എൺപത്തി ഒമ്പതിനായിരം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ ലഭ്യമാകും.

സൂപ്പർ റെറ്റിന എക്സ് ഡി ആർ ഡിസ്പ്ലേ ഫൂട്ട്നോട്ട് പ്രൊ മോഷൻ ടെക്നോളജി യിൽ ഇപ്പോഴും ഓപ്പൺ ആയിരിക്കുന്ന ഡിസ്പ്ലേ എന്ന അവകാശവാദം ആണ് ഏറ്റവും വലിയ വേരിയന്റ് ആയ ഐ ഫോൺ 14 പ്രൊ മാക്സ്ൽ ഉപഭോക്താവിന് ലഭിക്കുക. ഇതിലെ ക്യാമാറ വളരെ അതികം വലിയ രീതിയിൽ അഡ്വാൻസ്ഡ് ആയിട്ടുണ്ടെന്നു തന്നെ പറയേണ്ടി വരും. മെയിൻ ക്യാമറ 48 എം പി യും അൾട്രാ വൈഡ് ടെലി ഫോട്ടോ ട്രൂ ഡെപ്ത് ഫ്രണ്ട് ക്യാമറ യുടെ ഓട്ടോ ഫോക്കസ് ഫീച്ചറും ശ്രദ്ധയാകർഷിക്കുന്ന പ്രത്യേകത തന്നെയാണ് ഓരോ ഐഒഎസ് ഉപഭോക്താവിനെ സംബന്ധിച്ചടുത്തോളം.

29 മണിക്കൂർ വീഡിയോ പ്ലേയ് ബാക് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. എ 16 ബയോണിക്ക് ചിപ്പിൽ ആണ് ഐ ഫോൺ 14 റിലീസ് ചെയ്തിരിക്കുന്നത്. ഈ സവിശേഷത ഐ ഫോൺ 14 പ്രൊ വേരിയന്റ്കളിൽ മാത്രം ആയിരിക്കും ഉണ്ടാവുക. കഴിഞ്ഞ വര്ഷം റിലീസ് ചെയ്ത ഐ ഫോൺ 13 പ്രൊ മാക്സ് ഉം പുതിയ ഐ ഫോൺ 14 പ്രൊ മാക്‌സും തമ്മിൽ ക്യാമറയും പ്രോസസ്സിംഗ് യൂണിറ്റും തന്നെയാണ് എടുത്ത് പറയേണ്ട മാറ്റമായി വന്നിരിക്കുന്നത്. ഐ ഫോൺ 13 പ്രൊ മാക്സ് ഉപഭോക്താക്കൾക്ക് പുതിയ ചില സവിശേഷതക ഐഒഎസ് 16 വേർഷൻ റിലീസിൽ ലഭിക്കും എന്ന ആകാംക്ഷയിൽ ആണ് ആപ്പിൾ ഫോളോവെർസ്.

ഐ ഫോൺ 14 നു പുറമെ ലോകത്തെമ്പാടും ഏറ്റവും കൂടുതൽ വിറ്റ സ്മാർട്ട് വാച്ച് ആയ ആപ്പിൾ വാച്ചിന്റെ 8 ആമത് പതിപ്പും എയർപോഡ് പ്രൊ യുടെ ലേറ്റസ്റ്റ് വേർഷനും റിലീസ് ചെയ്തിട്ടുണ്ട് ആപ്പിൾ. പ്രധാനമായും എയർപോഡ് പ്രൊയിൽ വന്നിരിക്കുന്നത് മെഗാ സേഫ് ചാർജിങ് സിസ്റ്റം ആപ്പിൾ ഇമ്പ്ലാൻറ് ചെയ്തിട്ടുണ്ട് എന്നതാണ്. കൂടാത്ത നിലവിൽ ഉള്ള മോഡൽ നേക്കാൾ മികച്ച ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ഉം അഡാപ്റ്റീസ് ട്രാൻസ്പെരൻസി മേത്തോടും വന്നിട്ടുണ്ട് എന്നത് തന്നെയാണ്. ആപ്പിൾ വാച്ച് 8 സീരീസ്നു പുറമെ വില കുറഞ്ഞ ഒരു എസ ഇ വേർഷനും ഏറ്റവും വില കൂടിയ ഒരു അൾട്രാ വേർഷനും ആപ്പിൾ ഇത്തവണ കൊണ്ടുവന്നിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top