Movlog

Faith

തമിഴ് നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം നടത്താൻ ഉത്തരവ് ! വഴിത്തിരിവ്

തമിഴിന്റെ മാത്രമായിരുന്നില്ല തെന്നിന്ത്യയുടെ തന്നെ ഇഷ്ട്ട താരങ്ങളിൽ ഒരാളായിരുന്നു ഹാസ്യ താരം വിവേക്. താരത്തിന്റെ മരണം ഇപ്പോഴും ആരാധകരുടെ ഹൃദയത്തിൽ ഒരു ശൂന്യത സൃഷ്ടിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല. പരമോന്നത ബഹുമതിയായ പദ്മശ്രീ വരെ ലഭിച്ച താരത്തിന്റെ പെട്ടന്നുള്ള വിടവാങ്ങൽ ആണ് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചത്. ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് അനുഭവപ്പെട്ട നെഞ്ചുവേദന ഹാർട്ട് അറ്റാക്ക് ആയി മാറുവാൻ നിമിഷങ്ങൾ മതിയായിരുന്നു. വടപളനിയിലെ സിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചില്ല. 2021 ഏപ്രിൽ 17 നു അദ്ദേഹം ഭൂമിയോട് വിടപറഞ്ഞു.

പിന്നീടാണ് മരണത്തിന്റെ നിജസ്ഥിതി അറിയണം എന്ന് പറഞ്ഞു ഒരു രോഷം തമിഴ് ജനതയ്ക്ക് ഉണ്ടായത്. കൊറോണ വാക്സിന്റെ പരസ്യ പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായിരുന്നു താരവും. താരത്തിന് ഹാർട്ട് അറ്റാക്ക് വരുന്നതിനു മുൻപായിരുന്നു വാക്സിൻ സ്വീറ്കരിച്ചിരുന്നത്. ഇതാണോ താരത്തിന്റെ ജീവൻ എടുത്തത് എന്ന പേടി എങ്ങും നിറഞ്ഞു. മൻസൂർ അലിഖാൻ പോലുള്ള ഒരു സഹതാരം ഇത് വാക്സിൻ മൂലമുള്ള മരണമാണ് എന്ന് മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. ഇതെല്ലം ആസ്പദമാക്കി വിഴുപ്പുറം സ്വദേശിയായ സാമൂഹ്യ പ്രവർത്തകൻ സത്യം പുറത്ത് കൊണ്ടുവരണം എന്ന് പറഞ്ഞു കൊണ്ട് ദേശിയ മനുഷ്യാവകാശ കമ്മീഷന് മുൻപാകെ പരാതി നൽകുകയായിരുന്നു. താരത്തിന്റെ വേർപാടിൽ വാക്സിന്റെ പങ്കുണ്ടോ എന്നത് തെളിയിച്ചില്ലെങ്കിൽ ജനങ്ങളിൽ ഭീതി പടരും എന്നത് ന്യായമായ കാര്യമാണ് എന്ന് തെളിഞ്ഞതിനെ തുടർന്നാണ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top