ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അനുശ്രീ. ബാലതാരമായി ആയിരുന്നു താരം കടന്നു വന്നിരുന്നത്. ജിത്തുമോൻ എന്ന കഥാപാത്രത്തെ അത്രപെട്ടെന്നൊന്നും ആരും മറക്കില്ല. പിന്നീട് സീരിയലിൽ നിന്നും ഒരിടവേള എടുത്ത് അനുശ്രീ സഹനടി വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. അടുത്ത സമയത്തായിരുന്നു താരം വിവാഹിതയായത്. സീരിയൽ ലോകത്തെ ഞെട്ടിച്ച വിവാഹം തന്നെയായിരുന്നു അനുശ്രീയുടെ. വീട്ടുകാർ സമ്മതിക്കാത്തതിനെ തുടർന്ന് അനുശ്രീ ഭർത്താവിനോടൊപ്പം ഇറങ്ങിപ്പോവുകയും, പിന്നീട് വിവാഹം കഴിക്കുകയായിരുന്നു ചെയ്തത്.
അതിനുശേഷം പല അഭിമുഖങ്ങളിലും കുടുംബത്തെ കുറിച്ച് സംസാരിച്ചിരുന്നു. അച്ഛനെയും അമ്മയേയും ഒക്കെ താൻ മിസ്സ് ചെയ്യുന്നില്ല എന്നും അത്രത്തോളം സ്നേഹം തനിക്ക് വിഷ്ണു ചേട്ടൻ നൽകുന്നുണ്ട് എന്നൊക്കെ ആയിരുന്നു അനുശ്രീ പറഞ്ഞിരുന്നത്. അടുത്ത സമയത്തായിരുന്നു താരം ഗർഭിണിയായിരുന്നത്.
ഗർഭിണിയായിരുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. ഈ വിവരങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരിക്കുകയാണ്. യൂട്യൂബ് ചാനലിൽ പങ്കുവച്ച് ആദ്യ വീഡിയോ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ആയിരുന്നു. ഈ ചടങ്ങിൽ ഭർത്താവായ വിഷ്ണു പങ്കെടുത്തിരുന്നില്ല.
ആ സമയം മുതൽ തന്നെ പ്രേക്ഷകർ എന്താണ് ഇരുവരുടെയും ജീവിതത്തിൽ നടന്നത് എന്ന് ചോദിച്ചിരുന്നു. ഇതിന് വ്യക്തമായ മറുപടി താരം നൽകിയിരുന്നില്ല. അടുത്ത സമയത്ത് താരം ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. ഈ പോസ്റ്റ് ആണിപ്പോൾ പ്രേക്ഷകരിൽ സംശയം ജനിപ്പിക്കുന്നത്. അനുശ്രീ പങ്കുവച്ച പോസ്റ്റ് ഇങ്ങനെയാണ് വിവാഹ മോ ച നം ഒരു ദുരന്തമല്ല. സന്തോഷകരമായ വിവാഹ ജീവിതമാണു ദു ര ന്തം. സ്നേഹത്തെക്കുറിച്ച് കുട്ടികൾക്ക് മോശമായി പറഞ്ഞു കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ല എന്നും അനുശ്രീ പറയുന്നു.
അതോടൊപ്പം തന്നെ ഇത് ഒരു വിധിയായിരുന്നു എന്ന് വിശ്വസിച്ച് വേദനിക്കുന്നത്തിലും നല്ലത് ഇതാണ് സത്യം എന്ന് മനസിലാകുന്നത് ആണ്. അനുശ്രീ ഫോട്ടോ പങ്കുവെച്ചതിനു പിന്നലെ ഇരുവരും തമ്മിൽ പിരിഞ്ഞൊ എന്നാണ് പ്രേക്ഷകർ ചോദിച്ചിരിക്കുന്നത്. അച്ഛന്റെ വീട്ടുകാരാരും കുഞ്ഞിന്റെ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നില്ല. അച്ഛനെയും അമ്മയെയും കിട്ടിയപ്പോൾ വീണ്ടും ഭർത്താവിനെയും കുടുംബത്തെയും മറന്നോ എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ ഒരു വ്യക്തത വന്നിട്ടില്ല എങ്കിലും അനുശ്രീ വിവാ ഹ മോ ചന. ത്തി ന് വാക്കിലാണ് എന്ന് തന്നെയാണ് സൂചനകൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഒരു വർഷം പോലും തികയാത്ത വിവാഹബന്ധത്തിൽ എന്താണ് സംഭവിച്ചത് എന്ന് പ്രേക്ഷകരും ഉത്കണ്ഠയോടെ ചോദിക്കുന്നു. ഇരുവരും തമ്മിൽ വലിയ സ്നേഹത്തിലാണ് എന്ന് പലതവണ തുറന്നു പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ഇവർക്കിടയിൽ എന്താണ് പെട്ടെന്ന് സംഭവിച്ചത്. വിവാഹമോചനത്തിലേക്ക് എത്താൻ മാത്രമുള്ള കാരണങ്ങളായിരുന്നോ അതെന്നും ഒക്കെയാണ് ആളുകൾ ചോദിക്കുന്നത്.