Movlog

Movie Express

അനുഷ്ക ഷെട്ടിയുടെ വിവാഹവാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് അനുഷ്ക ഷെട്ടി. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിട്ടുള്ള താരം ഇതിനോടകം 50 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2005ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രം “സൂപ്പർ” എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടു വെച്ച അനുഷ്ക ഷെട്ടി, എസ് എസ് രാജമൗലിയുടെ “വിക്രമാർക്കുട് ” എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയമാകുന്നത്. തമിഴിലും തെലുങ്കിലും മിക്ക സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള അനുഷ്കയുടെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച കഥാപാത്രമായിരുന്നു “ബാഹുബലി” ചിത്രങ്ങളിലെ ദേവസേന എന്ന കഥാപാത്രം. ഇതോടെ തെന്നിന്ത്യൻ സിനിമയിലെ ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി അനുഷ്ക.

അനുഷ്കയും പ്രഭാസും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ ഒരുപാട് പ്രചരിച്ചിരുന്നു. ഒരുപാട് താരങ്ങൾക്കൊപ്പം അനുഷ്കയുടെ പേര് ചേർത്ത് പ്രണയ വാർത്തകൾ പ്രചരിച്ചിരുന്നു. ബാഹുബലി നായകൻ പ്രഭാസിന്റെ പേര് ചേർത്തുള്ള ഗോസിപ്പുകളാണ് ഏറെ ശ്രദ്ധേയമായി. ഒരുമിച്ച് ചിത്രങ്ങൾ അടുപ്പിച്ചു ചെയ്തതോടെ ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയായിരുന്നു. ബാഹുബലിക്ക് മുമ്പും ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പൊതുവേദികളിലും ഇവർ ഒന്നിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഗോസിപ്പുകൾ വലിയ രീതിയിൽ പ്രചരിക്കുകയായിരുന്നു. ഇതിനു വിശദീകരണവുമായി താരങ്ങൾ മുന്നോട്ട് വന്നിരുന്നെങ്കിലും വീണ്ടും ഗോസിപ്പുകൾ പ്രചരിക്കുകയായിരുന്നു.

പ്രഭാസിന് ശേഷം ഒരു സംവിധായകനുമായി അനുഷ്കയുടെ വിവാഹം ആണെന്നുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി താരം എത്തിയിരുന്നു. രാഘവേന്ദ്ര റാവുവിന്റെ മകനും അനുഷ്‌കയും തമ്മിൽ പ്രണയത്തിലാണെന്നും പിന്നീട് ഒരു ക്രിക്കറ്റ് താരമായി അനുഷ്ക പ്രണയത്തിലാണെന്നും വാർത്തകൾ പ്രചരിച്ചു. ഇപ്പോഴിതാ വീണ്ടും അനുഷ്ക വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദുബായിൽ ഉള്ള ഒരു ബിസിനസുകാരനുമായ ആണ് അനുഷ്കയുടെ വിവാഹം എന്ന വാർത്തകൾ ആണ് പ്രചരിക്കുന്നത്. അയാൾക്ക് അനുഷ്കയെക്കാൾ പ്രായക്കുറവ് ഉണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിനു വിശദീകരണവുമായി താരം മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top