Movlog

Movie Express

ബുംറ-അനുപമ വിവാഹ വാർത്തകളോട് പ്രതികരിച്ച് താരത്തിന്റെ ‘അമ്മ സുനിത പരമേശ്വരൻ.

കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്ന പ്രധാന ഗോസിപ്പ് വാർത്തയാണ് നടി അനുപമ പരമേശ്വരൻറെയും ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുടെയും പ്രണയ വാർത്തകൾ. ഈ കഴിഞ്ഞ ദിവസങ്ങളിൽ ഇവരുടെ വിവാഹ വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെയുളള നാലാം ടെസ്റ്റിൽ നിന്ന് വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി ബിസിസിഐയോട് അവധി ആവശ്യപ്പെട്ടിരിക്കുകയാണ് ജസ്പ്രീത് ബുംറ. എന്നാൽ വിവാഹത്തിന്റെ ഒരുക്കങ്ങൾക്ക് വേണ്ടിയാണ് ബുംറ അവധിയെടുത്തത് എന്ന രീതിയിലുള്ള വാർത്തകളാണ് ശ്രദ്ധേയമാവുന്നത്. ഇതിനോടൊപ്പം അനുപമ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

“ഹാപ്പി ഹോളിഡേ റ്റു മീ ” എന്നായിരുന്നു അനുപമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. സിനിമയിൽ നിന്ന് താരം താൽക്കാലികമായി അവധിയെടുത്ത് വിവാഹത്തിനു തയ്യാറെടുക്കുകയാണ് ആണ് എന്നാണ് ആരാധകരുടെ കണ്ടെത്തൽ. ബുംറയും അനുപമയും പ്രണയത്തിലാണെന്ന വാർത്തകൾ 2019 മുതൽ പ്രചരിക്കുവാൻ തുടങ്ങിയതാണ്. ട്വിറ്ററിൽ ബുംറ ഫോളോ ചെയ്തിരുന്ന ഏക നടി അനുപമ പരമേശ്വരൻ ആയിരുന്നു. ഇതായിരുന്നു എല്ലാത്തിനും തുടക്കം. എന്നാൽ ബുമ്രയും താനും അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്ന് പലതവണ നടി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ പല ദേശീയ വെബ് ഹോട്ടലുകളിൽ ഇവരുടെ വിവാഹ വാർത്തകൾ പ്രചരിക്കുകയാണ്. ഇതോടെ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് താരത്തിന്റെ അമ്മ.

സമൂഹമാധ്യമങ്ങളിൽ പലതവണ അനുപമയുടെ കല്യാണം കഴിഞ്ഞിട്ടുണ്ടെന്നും ഒന്നു മറന്നു തുടങ്ങുമ്പോൾ വീണ്ടും പുതിയ കഥകൾ വരുമെന്നും അനുപമയുടെ അമ്മ സുനിത പരമേശ്വരൻ പറയുന്നു. ഇതിനെല്ലാം പോസിറ്റീവ് ആയിട്ടേ നടിയും കുടുംബവും കാണുന്നുള്ളൂ. ഒരിക്കൽ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് പോയപ്പോൾ ആണ് അനുപമ താമസിച്ച ഹോട്ടലിൽ തന്നെ ബുംറ ഉണ്ടായിരുന്നത്. അന്നായിരുന്നു അവർ ആദ്യമായി പരിചയപ്പെട്ടത്. അനുപമയുടെ അച്ഛൻ വലിയ ക്രിക്കറ്റ് പ്രേമി ആയതിനാൽ അച്ഛനും ബുംറയെ പരിചയപ്പെട്ടു. ഇരുവരും പരസ്പരംട്വിറ്ററിൽ ഫോളോ ചെയ്തെങ്കിലും ഇവരെ കുറിച്ച് ഗോസിപ്പുകൾ ഇറങ്ങിയതോടെ അൺഫോളോ ചെയ്യുകയായിരുന്നു. ഇപ്പോൾ ഇങ്ങനെയൊരു കഥ ഇറങ്ങാനുള്ള കാര്യം അറിയില്ലെന്നും “കാർത്തികേയൻ2 ” എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായി രാജ്കോട്ടിൽ പോയിരിക്കുകയാണ് അനുപമ എന്നും താരത്തിന്റെ അമ്മ വെളിപ്പെടുത്തി. ആളുകൾ പറഞ്ഞു ഉണ്ടാക്കുന്ന കാര്യങ്ങൾ തമാശയായി മാത്രമേ കാണുന്നുള്ളൂ എന്നും ഇതിലൊന്നും ഒരു വാസ്തവമില്ല എന്നും സുനിത പരമേശ്വരൻ വ്യക്തമാക്കി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top