Movlog

Movie Express

ആ അനുഭവമാണ് എന്നെ വിവാഹം കഴിക്കുന്നതിൽ നിന്നും വിലക്കുന്നത് ! തുറന്ന് പറഞ്ഞു അനുമോൾ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോൾ. പി ബാലചന്ദ്രൻ സംവിധാനം ചെയ്ത “ഇവൻ മേഘരൂപൻ” എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ചുവട് വെച്ച അനുമോൾ തമിഴ് സിനിമകളിലും സജീവമാണ്. “അകം”, “റോക്സ്റ്റാർ”, “ഗോഡ് ഫോർ സെയിൽ”, “പറയാൻ ബാക്കി വെച്ചത്”, “ഞാൻ ജമ്നാപ്യാരി”. “പാപം ചെയ്യാത്തവർ കല്ലെറിയട്ടെ” തുടങ്ങി നിരവധി സിനിമകളിൽ തിളങ്ങിയിട്ടുണ്ട് താരം.

യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടമുള്ള ഒരു വ്യക്തി ആണ് അനുമോൾ. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം ” അനുയാത്ര” എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. മലയാള സിനിമയുടെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ ആണ് അനുമോളുടെ യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്തത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് അനുമോൾ. ശക്തമായ നിലപടുകൾ കൊണ്ട് ഏറെ ശ്രദ്ധേയമായിട്ടുള്ള താരം പലപ്പോഴും വിമർശനങ്ങൾ നേരിടാറുണ്ട്. താരം പങ്കു വെക്കുന്ന ചിത്രങ്ങൾക്ക് പ്രകോപിപ്പിക്കുന്ന തരം കമന്റുകളുമായി ചിലർ എത്താറുണ്ട്. ഇത്തരക്കാർക്ക് നല്ല അസ്സൽ മറുപടി നൽകാറുമുണ്ട് താരം. അനുമോൾ നൽകുന്ന മറുപടികളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് അനുമോൾ പ്രതികരിച്ചത് ആണ് സമൂഹ മാധ്യമങ്ങളി ശ്രദ്ധേയമാവുന്നത്.

വിവാഹം കഴിച്ച അനുമോളിന്റെ സുഹൃത്തുക്കളിൽ എൺപത് ശതമാനം പേരും ഇന്ന് വിവാഹമോചിതരാണ്. അത് കൊണ്ട് തന്നെ വിവാഹത്തെ കുറിച്ച് ഓർക്കുമ്പോൾ അനുമോൾക്ക് ഭയമാണ്. അവരുടെ അനുഭവങ്ങൾ പങ്കു വെക്കുമ്പോൾ വിവാഹം കഴിക്കണം എന്ന് തോന്നാറില്ല എന്ന് താരം വെളിപ്പെടുത്തി. വിവാഹം കഴിച്ചാലും ഇല്ലെങ്കിലും മകൾ സന്തോഷത്തോടെ കഴിഞ്ഞാൽ മതി എന്നാണു അനുമോളുടെ ‘അമ്മ പറയുന്നത്. പണ്ടത്തെ പോലെ അല്ല ഇന്നത്തെ കാലത്ത്.

ഇന്ന് ആർക്കും ആരെയും അധികനാൾ സഹിക്കാൻ കഴിയാത്തത് ആണ് വിവാഹമോചനങ്ങൾ കൂടാൻ കാരണം. ലിവിങ് ടുഗെദറിനോടും താരത്തിന് താല്പര്യമില്ല. ഒരുപാട് സ്വാതന്ത്ര്യത്തോടെ നയിച്ച ജീവിതത്തിലേക്ക് ഒരാൾ കടന്നു വരുമ്പോൾ അയാൾക്ക് തന്നെ മനസിലാക്കാനും അയാൾക്ക് വേണ്ട പരിഗണന നൽകാനും സാധിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന് അനുമോൾ കൂട്ടിച്ചേർത്തു. വിവാഹത്തെ കുറിച്ചുള്ള അനുമോളുടെ പ്രതികരണം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top