Movlog

Movie Express

സാർ മാജിക്കിനെ വിമർശിച്ച് കുറിപ്പ് ഇട്ട യുവാവിനെ മെസ്സേജ് അയച്ചു ഭീഷണിപ്പെടുത്തി അനുമോൾ?

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഗെയിം ഷോ ആണ് സ്റ്റാർ മാജിക്. മിമിക്രി രംഗത്തും സീരിയൽ മേഖലയിലുമുള്ള താരങ്ങൾ മത്സരിക്കുന്ന സ്റ്റാർ മാജിക്, ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ പരിപാടികളിൽ മുൻപന്തിയിലാണ്. അടുത്തിടെ സന്തോഷ് പണ്ഡിറ്റ് അതിഥിയായെത്തിയ സ്റ്റാർ മാജിക്കിന്റെ എപ്പിസോഡ് ഒരുപാട് വിമർശനങ്ങൾക്ക് ഇടയായിരുന്നു. സന്തോഷ് പണ്ഡിറ്റിന് പുറമേ നവ്യാനായരും നിത്യ ദാസും ഈ എപ്പിസോഡിൽ അതിഥികളായി എത്തിയിരുന്നു. സന്തോഷ് പണ്ഡിറ്റിനെ ക്ഷണിച്ചുവരുത്തി നവ്യയും, നിത്യയും അവതാരകയായ ലക്ഷ്മി നക്ഷത്രയും മറ്റു താരങ്ങളും കൂടി അദ്ദേഹത്തിനെ പരിഹസിക്കുന്ന രീതിയായിരുന്നു എപ്പിസോഡിൽ കണ്ടത്. അതിഥിയായി ഒരു വ്യക്തിയെ ക്ഷണിച്ചുവരുത്തി അപമര്യാദയായി പെരുമാറിയ താരങ്ങൾക്കും അവതാരകർക്കും സ്റ്റാർ മാജിക് ഷോയ്ക്കും എതിരെ വ്യാപകമായ പ്രതിഷേധവും രൂക്ഷമായ വിമർശനങ്ങളും ആണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

നിരവധിപേരാണ് സന്തോഷ് പണ്ഡിറ്റിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതെല്ലാം സ്ക്രിപ്റ്റഡ് ആണെന്ന് ഒരു വിഭാഗം ആളുകൾ പറഞ്ഞപ്പോൾ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് മുന്നോട്ടുവന്നിരുന്നു. സ്വയം അവഹേളിക്കപ്പെടുവാൻ ആരും നിന്നു കൊടുക്കില്ലെന്നും ആ എപ്പിസോഡിൽ സംഭവിച്ച കാര്യങ്ങൾ ഒന്നും തന്റെ അറിവോടെയല്ല എന്നും സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

ഇപ്പോഴിതാ സാർ മാജിക് ഷോയെ വിമർശിച്ചു കൊണ്ടുള്ള കമന്റ് ഇട്ട യുവാവിനോട് സ്വകാര്യ ചാറ്റിലൂടെ ഭീഷണിപ്പെടുത്തുകയാണ് സ്റ്റാർ മാജിക് താരം അനുമോൾ. മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കയും സ്റ്റാർ മാജിക്കിലെ സ്ഥിരം സാന്നിധ്യവുമാണ് അനുമോൾ. നർമ്മം നിറഞ്ഞ സംസാരത്തിലൂടെയും കുസൃതി നിറഞ്ഞ പ്രവൃത്തികളിലൂടെയും പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ അനുമോൾക്കെതിരെ ഒരു യുവാവ് പങ്കുവെച്ച് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.

സ്വകാര്യ ചാറ്റിലൂടെ അനുമോൾ യുവാവിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. സ്റ്റാർ മാജിക് ഷോ ഇഷ്ടമല്ലെങ്കിൽ നെഗറ്റീവ് കമന്റ് പറയാൻ പാടില്ല എന്നായിരുന്നു അനുമോൾ മെസ്സേജ് ചെയ്തത്. അങ്ങനെ നെഗറ്റീവ് കമന്റ് പറയണമെങ്കിൽ ചുരുങ്ങിയത് ഒരു ഓസ്കാർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുകയോ ഒരു ഭരത് അവാർഡ് എങ്കിലും കിട്ടിയാൽ മാത്രമേ പാടുള്ളൂ എന്നായിരുന്നു താരത്തിന്റെ അവകാശവാദം. നീ ഭയങ്കര വെറുപ്പിക്കലാണ് എന്നായിരുന്നു താരത്തിന്റെ ആദ്യപ്രതികരണം.

അപ്പോൾ സംശയം തോന്നിയ യുവാവ് താരത്തിന്റെ അക്കൗണ്ട് ഹാൻഡിൽ ചെയ്യുന്നവർ ആരായാലും ഇങ്ങനെ പറയുന്നതിലൂടെ അത് അനുമോളുടെ ഇമേജിനെ ബാധിക്കുമെന്ന് മാന്യമായി അറിയിക്കുകയായിരുന്നു. എന്നാൽ ഞാൻ അനു തന്നെയാണ് സംസാരിക്കുന്നത് എന്നായിരുന്നു മറുപടി. നീ വെറുപ്പിക്കലാണ്, നിനക്കൊരു ജോലിയുണ്ടോ, നിന്റെ അക്കൗണ്ട് പൂട്ടിക്കും എന്നെല്ലാമായിരുന്നു അനു യുവാവിനോട് പറഞ്ഞത്.

ഒരു കമന്റ് ഇട്ടതിന്റെ പേരിൽ തന്നോട് ഇങ്ങനെയൊക്കെ പെരുമാറണം എങ്കിൽ എത്രത്തോളം വിലകുറഞ്ഞ വ്യക്തിത്വമാണ് അനുവിന്റെത് എന്നായിരുന്നു യുവാവ് പ്രതികരിച്ചത്. താരം നടത്തിയ ചാറ്റിന്റെ സ്ക്രീൻ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു യുവാവ്. ഒരു കമന്റ് ഇട്ടപാടെ ഇങ്ങനെ മറുപടി പറയണമെങ്കിൽ അത് ഹാക്ക് ചെയ്തത് ആയിരിക്കില്ല എന്നാണ് യുവാവിന്റെ അഭിപ്രായം. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത “അനിയത്തി” എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് അനുമോൾ. “ഒരിടത്തൊരു രാജകുമാരി”, “സീത”, “പാടാത്ത പൈങ്കിളി” എന്നീ പരമ്പരകളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം സാർ മാജിക് എന്ന ഷോയിൽ എത്തിയതോടെയാണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. സാർ മാജിക്കിലെ പ്രധാന താരങ്ങളിൽ ഒരാളായ തങ്കച്ചനും അനുമോളും ആയുള്ള കെമിസ്ട്രി ആരാധകർക്ക് ഒരുപാട് ഇഷ്ടമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top