Movlog

Faith

വീണ്ടും ഒരു സ്ത്രീധന ജീവനൊടുക്കൽ കൂടി – 25 ലക്ഷം രൂപയും 60 പവൻ സ്വർണവും ആയിരുന്നു സ്ത്രീധനം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് നമുക്ക് ചുറ്റിലും അരങ്ങേറുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നിരവധി യുവതികൾ ആണ് സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നങ്ങൾ സഹിക്കാൻ ആവാതെ ജീവിതം അവസാനിപ്പിച്ചത്. ഈ വിപത്ത് അവസാനിപ്പിക്കാൻ ശക്തമായ ഒരു ബോധവത്കരണം അനിവാര്യമാണ്. 1961 ൽ സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും മകൾക്കുള്ള സമ്മാനം എന്ന പേരിലും അല്ലാതെയും ഈ സമ്പ്രദായം തുടർന്ന് പോകുന്നുണ്ട്. ഇതിന്റെ പേരിൽ ഒരുപാട് പ്രശ്നങ്ങളുടെ ഇരയാകേണ്ടി വരുന്നവർ അനുഭവിക്കുന്ന ഒരുപാട് യുവതികളുമുണ്ട്. മനുഷ്യത്വ രഹിതമായ ഈ പ്രവണത ഇനിയെങ്കിലും അവസാനിച്ചേ മതിയാവു.

കേരളക്കരയെ കണ്ണീരിൽ താഴ്ത്തിയ സംഭവം ആയിരുന്നു ശാസ്‌താംകോട്ടയിലെ വിസ്മയയുടെ വിയോഗം. 100 പവൻ സ്വർണവും, ഒരു ഏക്കർ ഇരുപത് സെന്റ് ഭൂമിയും, പത്തു ലക്ഷം വിലമതിക്കുന്ന കാറും സ്ത്രീധനം ആയി നൽകി ആയിരുന്നു വിസ്മയയുടെ വിവാഹം. എന്നാൽ കാറിന് മൈലേജ് പോരാ, കാറിന് പകരം പണം വേണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഭർത്താവ് ആയ മോട്ടോർ വെഹിക്കൾ ഉദ്യോഗസ്ഥൻ കിരൺ വിസ്മയയെ പ്രശ്നങ്ങളിലേക്ക് തള്ളി വിട്ടത്. വിസ്മയ വിട പറഞ്ഞതിന് മണിക്കൂറുകൾ മുമ്പ് വരെ ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർതൃഗൃഹത്തിൽ ശുചിമുറിയിൽ വിസ്മയ സ്വയം ജീവൻ ഒടുക്കി എന്ന വാർത്തകൾ ആയിരുന്നു പുറത്തു വന്നത്. എന്നാൽ സംഭവത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് ആരോപിച്ച് വിസ്മയയുടെ കുടുംബവും മുന്നോട്ട് വന്നു.

തൊട്ടടുത്ത ദിവസങ്ങളിലായി രണ്ടു യുവതികളും ഭർതഗൃഹത്തിൽ ജീവൻ അവസാനിപ്പിച്ച നിലയിൽ കണ്ടെത്തിയത് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു. ഇപ്പോഴിതാ വീണ്ടുമൊരു ആൾ സ്ത്രീധനത്തിന്റെ പേരിൽ വിലപ്പെട്ട ജീവൻ ഒടുക്കിയത് ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തമിഴ്നാട് തിരുവള്ളൂരിൽ ജ്യോതിശ്രീ എന്ന യുവതിയാണ് ഭർത്താവിന്റെ അമിത ശകാരങ്ങൾക്ക് അടിമയായി ജീവതം അവസാനിപ്പിക്കുന്നത്. തന്റെ ജീവൻ നഷ്ടമാകാൻ പിന്നിലുള്ള കാരണം വീഡിയോയിലൂടെ വെളിപ്പെടുത്തിയതിന് ശേഷമാണ് പെൺകുട്ടി എല്ലാം അവസാനിപ്പിച്ചത്. ഭർത്താവ് ബലമുരുഗനും വീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ നിരന്തരം പ്രശ്നങ്ങളിലേക്ക് തള്ളിവിട്ടിരുന്നു.

കഴിഞ്ഞ വർഷം ഡിസംബർ 23നായിരുന്നു ഇവരുടെ വിവാഹം. 25 ലക്ഷം രൂപയും 60 പവൻ സ്വർണവും ആയിരുന്നു സ്ത്രീധനം ആയി നൽകാം എന്ന് ജ്യോതിശ്രീയുടെ വീട്ടുകാർ പറഞ്ഞത്. എന്നാൽ ജ്യോതിശ്രീയുടെ വീട്ടുകാർക്ക് ഇതിനു സാധിച്ചില്ല. ഇതിനെ തുടർന്ന് ഭർത്താവും, ഭർത്താവിന്റെ അമ്മയും സഹോദരനും ജ്യോതിയെ നിരന്തരം സഹകരിക്കുമായിരുന്നു. ഉപരിപഠനത്തിന് ശ്രമിച്ച യുവതിയെ ഭർതൃവീട്ടുകാർ തടയുകയായിരുന്നു. കരഞ്ഞു കരഞ്ഞു കണ്ണീർ ഇല്ലാതെ ആയെന്നും തന്റെ ജീവൻ അവസാനിപ്പിക്കാൻ കാരണക്കാർ ഭർത്താവും അമ്മായി അമ്മയും ആണെന്ന് വീഡിയോ എടുത്ത് ബന്ധുക്കൾക്ക് അയച്ചതിന് ശേഷം ആണ് ജ്യോതിശ്രീ ഈ ലോകത്തോട് വിട പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top