Movlog

Kerala

ഒന്നര മാസത്തെ കഠിനപ്രയത്നം കൊണ്ട് എസ് ഐ പരീക്ഷയിൽ ഉന്നതവിജയവുമായി കയ്യടികൾ നേടി ആനി.

ഒരു സർക്കാർ ജോലിക്ക് വേണ്ടി തയ്യാറെടുക്കുന്ന ഒരുപാട് ആളുകളെ നമുക്ക് അറിയാം. ഒരുപാട് പേരുടെ ആഗ്രഹമാണ് ഒരു സർക്കാർ ജോലി നേടുക എന്നത്. ഇങ്ങനെ ദൃഢമായി ആഗ്രഹിക്കുന്നവർക്ക് കഠിനമായി പ്രയത്നിക്കാനുള്ള പ്രചോദനം നൽകുന്ന കാര്യങ്ങളാണ് സബ് ഇൻസ്പെക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട ആനി ശിവ പങ്കു വെക്കുന്നത്. 2014 ജൂൺ അവസാനമോടെ ആണ് ആനി ലക്ഷ്യയിൽ സബ് ഇൻസ്‌പെക്ടർ ക്രാഷ് കോഴ്‌സിന് ചേരുന്നത്. അന്ന് പത്രം വായനയോ,പൊതു വിജ്ഞാനമോ തുടങ്ങിയ യാതൊന്നിനെ കുറിച്ചുള്ള അറിവും ആനിക്കില്ലായിരുന്നു. അതെ വർഷം ഓഗസ്റ്റിൽ നടക്കുന്ന എസ് ഐ പരീക്ഷയായിരുന്നു ആനിയുടെ ലക്ഷ്യം. ഡിഗ്രിക്ക് ശേഷം വായനയിലോ പഠനത്തിലോ സമയമില്ലായിരുന്ന ആനി പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ മനസ് തീർത്തും ശൂന്യമായിരുന്നു.

ആനിയുടെ അച്ഛന്റെ ആഗ്രഹമായിരുന്നു മകളെ ഒരു ഐ പി എസ്സുകാരി ആയി കാണണം എന്നത്. 24 മത്തെ വയസിൽ എസ് ഐ ആയി കയറിയാൽ വിരമിക്കുമ്പോഴേക്കും കൺഫേർഡ് ഐ പി എസ് ആകാം എന്ന ലക്ഷ്യം വെച്ച് ആനി പി എസ് സിക്കുള്ള പഠനം ആരംഭിച്ചു. ലക്ഷ്യയിൽ ക്ലാസിനു പോയി രണ്ടു മൂന്ന് ദിവസമെടുത്ത് ആനിക്ക് ഒന്ന് ട്രാക്കിൽ കയറാൻ. തന്റെ ലക്ഷ്യത്തിനു ഒരു അടിത്തറ പണിയാൻ ലക്ഷ്യയിലെ ക്ലാസ്സുകൾക്ക് സാധിച്ചു. എസ് ഐ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ആനിക്ക് ഒന്നര മാസം മാത്രമേ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. എങ്കിലും എസ് ഐ ആയതിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് ആനി സ്വപ്നം കണ്ടു തുടങ്ങി. ആനിയുടെ മകനെ രാവിലെ ഒമ്പത് മണിക്ക് സ്‌കൂളിൽ ആക്കിയതിനു ശേഷം ആനി നേരെ ലക്ഷ്യയിലേക്ക് പോകും. മകൻ സർക്കാർ സ്കൂളിൽ പഠിക്കുന്നതിനാൽ മകന്റെ ഭക്ഷണകാര്യങ്ങളിൽ ഒന്നും ആനിക്ക് ശ്രദ്ധിക്കേണ്ടി വന്നില്ല.

ക്ലാസ് തുടങ്ങുന്നതിനു മുമ്പ് എത്തിയാൽ നിരവധി പുസ്തകങ്ങൾ വായിച്ചു അറിവ് ശേഖരിക്കുന്നത് പതിവാക്കി ആനി. ഒരുപാട് വായിക്കുവാൻ ഉള്ള സമയം ഇല്ലാത്തതിനാൽ വളരെ സെലെക്ടിവ് ആയി മാത്രം ആനി പഠിച്ചു. ക്ലാസുകൾ ഒക്കെ മൊബൈലിൽ റെക്കോർഡ് ചെയ്തിരുന്ന ആനി വിശ്രമിക്കുമ്പോഴും ഉറങ്ങാൻ കിടക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഈ റെക്കോർഡിങ് കേട്ട് കൊണ്ടേയിരുന്നു. വീണ്ടും വീണ്ടും കേൾക്കുന്നതിലൂടെ പഠിച്ച കാര്യങ്ങൾ മനഃപാഠമാക്കാൻ ആനിയ്ക്ക് സാധിച്ചു. ഒരു ക്ലാസ് പോലും ഒഴിവാക്കാതെ മുഴുവനും ശ്രദ്ധിച്ചിരുന്ന ആനി ഉച്ചയ്ക്ക് ശേഷം സുഹൃത്തുക്കളുമായി കൂട്ട് ചേർന്ന് പഠിക്കുമായിരുന്നു. വീട്ടിലെത്തി മകനുമായി ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വീണ്ടും ആനി പഠനങ്ങളിൽ മുഴുകും.

എല്ലാ വിഷയങ്ങളുടെ കുറച്ചു ഭാഗങ്ങൾ ആയി എല്ലാ ദിവസവും പഠിക്കുമായിരുന്നു ആനി. ഒരേ വിഷയം പഠിക്കുന്നതിന്റെ വിരസത അകറ്റാൻ ഇത് സാധിച്ചു. കൂടാതെ പ്രധാനപ്പെട്ടത് എന്ന് തോന്നുന്നത് വർണ്ണ പേനകൾ കൊണ്ട് എഴുതി ഓരോ മുറിയുടെ ചുമരിൽ ഒട്ടിച്ചു വെക്കുമായിരുന്നു. നിറവും സ്ഥാനവും കൊണ്ട് ആനി ഇവ ഓർത്ത് എടുക്കുമായിരുന്നു. തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ അവസാനഘട്ടത്തിൽ തന്നെ പരീക്ഷ വന്നത് ഏറെ ഗുണകരം ചെയ്തു. എസ് ഐ പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ കോൺസ്റ്റബിൾ പരീക്ഷയും എത്തി. അതിനാൽ ആ പരീക്ഷയ്ക്ക് വേണ്ടി അധികം തയ്യാറെടുക്കേണ്ടി വന്നില്ല. പരീക്ഷയുടെ ഫലം വന്നപ്പോൾ 22 മത്തെ റാങ്ക് കരസ്ഥമാക്കി ഉണ്ണാതെ വിജയം നേടി ആനി. പി എസ് സി പരീക്ഷയിൽ വിജയിക്കണം എന്ന് ആഗ്രഹിക്കുന്ന ഓരോരുത്തർക്കും പ്രചോദനമാണ് ആനിയുടെ വിജയകഥ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top