Movlog

Movie Express

എനിക്ക് നിന്നോട് തോന്നുന്ന വികാരത്തെ വർണിക്കാൻ വാക്കുകൾക്കാവില്ല – സുശാന്തിന്റെ പഴയ കാമുകിയുടെ വാക്കുകൾ വൈറൽ

ബോളിവുഡിലെയും ഇന്ത്യൻ സിനിമാ പ്രേക്ഷകരും ഏറെ നൊമ്പരപ്പെടുത്തിയ ഒരു വാർത്തയായിരുന്നു സുശാന്ത് സിങ് രാജ്പുത്തിന്റെ അപ്രതീക്ഷിത വിയോഗം. 2020 ജൂൺ 14ന് ബാന്ദ്രയിലെ സ്വന്തം വസതിയിൽ തൂ ങ്ങി മ രി ക്കു ക യാ യി രുന്നു സുശാന്ത് സിംഗ് രാജ്പുത്. വലിയ കോളിളക്കം സൃഷ്ടിച്ച കേ സാ യിരുന്നു സുശാന്ത് സിംഗിന്റെ. സുശാന്തിന്റെ വേർപാടിനു പിന്നാലെ താരത്തിന്റെ വി ഷാ ദ രോ ഗ വും ബോളിവുഡിലെ നെ പ്പോ ട്ടി സവും ഏറെ ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.

സുശാന്തിന്റെ കേ സു മാ യി ബന്ധപ്പെട്ട് ഡ്ര ഗ് കേ സി ൽ മുൻ കാ മു കി യാ യ റിയാ ചക്രബർത്തിയെ അ റ സ്റ്റ് ചെയ്തത് ഏറെ വി വാ ദ മാ യി. സുശാന്ത് സിംഗിന്റെ വിയോഗത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒരു പേരായിരുന്നു അംഖിത ലോഖണ്ഡേയുടെത്. മിനിസ്ക്രീനിലൂടെ ആയിരുന്നു ബിഗ്സക്രീനിലേക്ക് ഉള്ള സുശാന്തിന്റെ അരങ്ങേറ്റം. “പവിത്ര റിഷ്ത” എന്ന സൂപ്പർഹിറ്റ് പരമ്പരയിൽ സുശാന്തിന്റെ നായികയായെത്തിയത് അംഖിത ആയിരുന്നു.

ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ വലിച്ചിരുന്നു. സുശാന്ത് ഈ ലോകത്തോട് വിട പറഞ്ഞ് ഒരു വർഷം കഴിയുമ്പോൾ സുശാന്തിനെ പ്രേക്ഷകർ എന്നും ഓർക്കുന്ന “പവിത്ര രിഷ്ത” എന്ന പരമ്പരയെ പുനരാവിഷ്കരിച്ചു വെബ് സീരീസ് ആയി സീ ചാനലിന്റെ ഓൺലൈൻ പ്ലാറ്റഫോമിൽ സംപ്രേഷണം ചെയ്തിരുന്നു. അർച്ചനയായി അംഖിത വീണ്ടും എത്തിയപ്പോൾ സുശാന്ത് അവതരിപ്പിച്ച മാനവ് ആയി എത്തിയത് ടെലിവിഷൻ പരമ്പരകളിൽ നിറസാന്നിധ്യം ആയ ഷഹീർ ഷെയ്ഖ് ആയിരുന്നു.

ഇപ്പോഴിതാ അംഖിത വിവാഹിതയാകാൻ ഉള്ള തയ്യാറെടുപ്പിലാണ്. ഡിസംബറിലാണ് താരത്തിന്റെ വിവാഹം. വിവാഹത്തിന് ഇടയിൽ പ്രണയത്തെക്കുറിച്ച് അംഖിത എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. എനിക്ക് നിന്നോട് തോന്നുന്ന വികാരത്തെ വർണിക്കാൻ വാക്കുകൾക്കാവില്ല. സുഹൃത്ത്, പങ്കാളി എന്നീ നിലകളിൽ എന്റെ ജീവിതത്തിലേക്ക് നിന്നെ അയച്ചതിന് ദൈവത്തിനോട് നന്ദി ഉള്ളവളാണ് എന്നും എപ്പോഴും എനിക്ക് വേണ്ടി നിലകൊണ്ടതിനും, എന്റെ പ്രശ്നങ്ങൾ നിന്റെതാക്കി ആവശ്യമുള്ളപ്പോഴെല്ലാം സഹായിക്കാൻ എത്തിയതിനും നന്ദി എന്നായിരുന്നു അംഖിത കുറിച്ചത്.

എന്നെയും എന്റെ സാഹചര്യങ്ങളെയും മനസ്സിലാക്കിയതിനു നന്ദി. ഞാൻ കാരണം നിനക്ക് പല വിമർശനങ്ങളും കേൾക്കേണ്ടി വന്നു, നീ അതൊന്നും അർഹിക്കുന്നില്ല, അതിന് ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു. വാക്കുകൾക്കതീതമായ ഈ ബന്ധം എന്നെ അതിശയിപ്പിക്കുന്നു എന്നും നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നുമായിരുന്നു താരം കുറിച്ച്. നിരവധി പേരാണ് താരത്തിന്റെ കുറിപ്പ് ഏറ്റെടുത്തത്. ഡിസംബർ 12ന് ആയിരിക്കും കാമുകൻ വിക്കി ജെയ്നും ആയിട്ടുള്ള അംഖിതയുടെ വിവാഹം എന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇരുവരും പുറത്തുവിട്ടിട്ടില്ല.

സുശാന്ത് സിങ്ങുമായി ആറുവർഷത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഇവർ വേർ പിരിഞ്ഞത്. ആപ്രണയ തകർച്ച അംഖിതയുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുകയായിരുന്നു. കടുത്ത വി ഷാ ദ വും മാ ന സി ക സ മ്മ ർ ദ്ദ വും നിറഞ്ഞ ഘട്ടത്തിലൂടെ ആയിരുന്നു അംഖിത കടന്നുപോയത്. 2016ൽ ആയിരുന്നു ഇവരുടെ പ്രണയം അവസാനിപ്പിച്ചത്. പ്രണയം തകർന്നപ്പോൾ നിരവധിപേർ അംഖിതയെ കു റ്റ പ്പെടുത്തി മുന്നോട്ടുവന്നിരുന്നു.

എന്നാൽ തന്റെ കരിയറുമായി മുന്നോട്ടു പോകാനായിരുന്നു സുശാന്തിന്റെ തീരുമാനമെന്നും ഇതായിരുന്നു വേർപിരിയാൻ കാരണമെന്ന് അംഖിത പിന്നീട് വെളിപ്പെടുത്തി. ഇത് അംഖിതയുടെ അഭിനയജീവിതത്തെയും വ്യക്തി ജീവിതത്തെയും പ്രതികൂലമായി ബാധിച്ചെങ്കിലും സുശാന്തിന്റെ ജീവിതത്തിൽ തീരുമാനമെടുത്ത് അതിൽ മുന്നോട്ടു പോകുവാൻ ഉള്ള പൂർണ സമ്മതം അംഖിത നൽകുകയായിരുന്നു. ഇതിനെ തുടർന്ന് നിരവധി അവസരങ്ങൾ അംഖിതയ്ക്ക് നഷ്ടപ്പെട്ടിരുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top