Movlog

Kerala

44 ദിവസങ്ങൾക്ക് ശേഷം അഞ്ജലിയെ തെലങ്കാനയിൽ നിന്ന് കണ്ടെത്തിയ കേരള പോലീസിന്റെ കൂർമബുദ്ധി.

വിവാഹത്തലേന്ന് കാമുകനോടൊപ്പം പോകുന്നു എന്ന് തോന്നിക്കും വിധം കത്തെഴുതി വെച്ച് പെൺകുട്ടി നാട് വിടുന്നു. പിന്നീട് സംഭവം ലൗ ജിഹാദ് ആണെന്ന പ്രചാരണം ശക്തമാകുന്നു. പെൺകുട്ടി എവിടേക്കാണ് പോയതെന്ന് ഒരു തുമ്പ് പോലും ഇല്ലാത്ത ഇടത്തു നിന്നാണ് പെൺകുട്ടിയെ തെലുങ്കാനയിൽ നിന്നും കണ്ടെത്തിയത്. ദുരൂഹ സാഹചര്യത്തിൽ കാണാതായ പെൺകുട്ടിയെ തെലുങ്കാനയിലെ ഉൾപ്രദേശത്ത് നിന്നാണ് കേരളം പോലീസ് കണ്ടെത്തിയത്. അസാമർഥ്യ കഴിവ് തന്നെയാണ് ഈ കേസിനായി കേരളം പോലീസ് പുറത്തെടുത്തത്.

കാഞ്ഞങ്ങാട് അമ്പലത്തറ പോലീസ് അഞ്ജലിയെ കണ്ടെത്തിയത്. സി ഐ ഐ പി രാജശിവൻ വലിയ വളപ്പിന്റെ നേതൃത്വത്തിൽ ആയിരുന്നു യാതൊരു പിഴവകളും ഇല്ലാത്ത അന്വേഷണം. കേരളം പൊലീസിന് തന്നെ അഭിമാനകരമായ ഒരു നിമിഷമാണിത്. ഏപ്രിൽ 19 ന് ഉച്ചയ്ക്ക് വീട്ടിൽ നിന്നിറങ്ങിയ അഞ്ജലിയെ 44 ദിവസങ്ങൾക്ക് ശേഷമാണ് കേരള പോലീസ് കണ്ടെത്തിയത്. വളരെ വ്യത്യസ്തമായ വഴികളിലൂടെയാണ് അന്വേഷണസംഘം സഞ്ചരിച്ചത്.

നിരവധി ഇടങ്ങളിലായി നാലായിരം കിലോമീറ്ററിലധികം ദൂരം ആണ് പോലീസ് ഈ കേസിനായി സഞ്ചരിച്ചത്. അഞ്ജലിയുടെ തിരോധനത്തെ ലവ് ജിഹാദിലേക്ക് തിരിച്ചു വിടാൻ ഒരു വിഭാഗം ആളുകൾ ശ്രമിച്ചിരുന്നു. ഇത് കാരണമാണ് അന്വേഷണം ആദ്യ ഘട്ടത്തിൽ വൈകിയത്. പത്ത് പേജുള്ള കത്തിൽ ഒരു ലവ് ജിഹാദിന് വേണ്ട സൂചനകൾ അഞ്ജലി നൽകിയിരുന്നു. ഇക്കയ്‌ക്കൊപ്പം പോകുന്നു എന്ന് എഴുതി വെച്ചായിരുന്നു അഞ്ജലി അപ്രത്യക്ഷ ആയത്. ഇതോടെ ആണ് തുടക്കത്തിൽ കേസിനെ ചുറ്റി പറ്റി ദുരൂഹതകൾ നിറഞ്ഞത്.

44 ദിവസം പിന്നിടുമ്പോഴാണ് തെലങ്കാനയിലെ ഒരു ലോഡ്ജിൽ അഞ്ജലി ഉണ്ടെന്ന വിവരം അമ്പലത്തറ പൊലീസിന് ലഭിക്കുന്നത്. ഇതിനെ തുടർന്ന് തെലങ്കാന പോലീസുമായി പോലീസ് ബന്ധപ്പെടുകയും ഇതിനെ തുടർന്ന് തെലങ്കാന പോലീസ് അഞ്ജലിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അഞ്ജലിയെ കാണാതായതിലുള്ള കേസ് അവസാനിച്ചെങ്കിലും ഒരുപാട് ചോദ്യങ്ങൾക്ക് ആണ് ഇനി ഉത്തരം ലഭിക്കാനുള്ളത്. ജീവിതത്തതിൽ ഇന്ന് വരെ ദൂരയാത്ര പോയിട്ടില്ലാത്ത അഞ്ജലി തെലങ്കാനയിൽ എത്തിയതിനു പിന്നിലെ ലക്‌ഷ്യം അവ്യക്തമാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top