Movlog

Movie Express

സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായി അനിഖയുടെ ഏറ്റവും ഫോട്ടോഷൂട്ട് !

ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയ താരമാണ് അനിഖ സുരേന്ദ്രൻ. പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത “കഥ തുടരുന്നു” എന്ന സിനിമയിലൂടെയാണ് അനിഖ ശ്രദ്ധേയമാവുന്നത്. “ബാവൂട്ടിയുടെ നാമത്തിൽ”, “അഞ്ചുസുന്ദരികൾ”, “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി”, “ഭാസ്ക്കർ ദ റാസ്ക്കൽ”, “ദി ഗ്രേറ്റ് ഫാദർ”, “ജോണി ജോണി എസ് അപ്പ” തുടങ്ങി നിരവധി സിനിമകളിൽ ബേബി അനിഖ തിളങ്ങി. “അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ സേതുലക്ഷ്മി എന്ന കഥാപാത്രം അവതരിപ്പിച്ചതിന് 2013ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന പുരസ്കാരവും നേടി അനിഖ.

2015ൽ തല അജിത്ത് നായകനായ “എന്നൈ അറിന്താൽ” എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച അനിഖ 2019ൽ “വിശ്വാസം” എന്ന സിനിമയിലും അജിത്തിനോടൊപ്പം അഭിനയിച്ചു. തമിഴ്നാട്ടിൽ “തലയുടെ മകൾ” എന്ന പേരിലാണ് അറിയപ്പെടുന്നത്. രണ്ടു സിനിമകളിൽ നയൻ താരയുടെ മകൾ ആയി അഭിനയിച്ചതിനാൽ കുട്ടി നയൻതാര എന്നും താരത്തിനെ വിശേഷിപ്പിക്കാറുണ്ട്. 2018ൽ പുറത്തിറങ്ങിയ “ജോണി ജോണി എസ് അപ്പ ” എന്ന സിനിമയ്ക്ക് ശേഷം തെലുങ്ക് സൂപ്പർതാരം നാഗാർജുനയോടൊപ്പം അഭിനയിക്കാനുള്ള അവസരമാണ് താരത്തിനെ തേടിയെത്തിയത്.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പെട്ടെന്നുതന്നെ വൈറൽ ആവാറുണ്ട്. അടുത്തിടെ അനിഖയുടെ ഒരു വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അതീവ ഗ്ലാമറസായ ഒരു വീഡിയോ അനിഖയുടെതാണ് എന്ന വ്യാജേനയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ വീഡിയോയിൽ ഉള്ളത് താനല്ല എന്നും അത് കാണുന്നവർക്ക് മനസ്സിലാകും എന്നും താരം വ്യക്തമാക്കി. ദയവായി ഇത്തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ച് തന്നെ ഉപദ്രവിക്കരുതെന്ന് അനിഖ പറഞ്ഞിരുന്നു.

തന്നെ എന്നല്ല ഒരു പെൺകുട്ടിയെയും ഇത്തരത്തിൽ ഉപദ്രവിക്കരുത് എന്ന താരം വിഷമത്തോടെ പറഞ്ഞു. അങ്ങേയറ്റം ഒറിജിനൽ ആണെന്ന് തോന്നിക്കുന്ന ഡീപ് ഫേക്ക് വീഡിയോ ആണ് താരത്തിന്റെ പേരിൽ പ്രചരിച്ചത്. വലിയ രീതിയിലുള്ള ഭീഷണികൾ ആണ് ഇത്തരത്തിലുള്ള വീഡിയോകൾ ഉയർത്തുന്നത്. ആരാണ് ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നത് എന്ന് കണ്ടെത്താനും ഏറെ ബുദ്ധിമുട്ടാണ്. ഇതു തന്നെയാണ് ഇങ്ങനെയുള്ള വ്യാജ വീഡിയോകൾ പേടി കൂടാതെ പ്രചരിപ്പിക്കാൻ ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധർക്ക് ധൈര്യമേകുന്നത്.

തെന്നിന്ത്യൻ സിനിമയിലെ ഭാവി നായിക എന്നാണു അനിഖയെ സിനിമാലോകം വിശേഷിക്കുന്നത്. അടുത്തിടെ അമിതാബ് ബച്ചനോടൊത്ത് ഒരു പരസ്യത്തിൽ അനിഖ അഭിനയിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം നിരന്തരം ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. താരം പങ്കു വെക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആകാറുമുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top