Movlog

Movie Express

വാപ്പയുടെ നിക്കാഹ് ! പുതിയ ഉമ്മയെ പരിചയപ്പെടുത്തി അനാർക്കലി – ചിത്രങ്ങളും വീഡിയോയും

“ആനന്ദം” എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് അനാർക്കലി മരിക്കാർ. പുതുമുഖങ്ങളെ അണിനിരത്തി ഗണേശ രാജ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് വിനീത് ശ്രീനിവാസൻ ആയിരുന്നു. റോഷൻ മാത്യു, അനു ആന്റണി, സിദ്ധി മഹാജൻകാട്ടി, തോമസ് മാത്യു ,അരുൺ കുര്യൻ, വൈശാഖ് നായർ, അനാർക്കലി മരിക്കാർ എന്നീ പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനാർക്കലിയുടെ സഹോദരി ലക്ഷ്മി മരിക്കാർ ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. “നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്” എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി എത്തിയത് അനാർക്കലിയുടെ സഹോദരി ലക്ഷ്മി ആയിരുന്നു.

ഇവരെ കൂടാതെ അമ്മ ലൈലയും അഭിനേതാവാണ്. “കുമ്പളങ്ങി നൈറ്റ്സ്” എന്ന സൂപ്പർഹിറ്റ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങൾ ആയ നാലു സഹോദരങ്ങളുടെ അമ്മയായി എത്തിയത് അനാർക്കലിയുടെ അമ്മ ലൈല ആയിരുന്നു. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അനാർക്കലി, പാർവതി തിരുവോത് നായികയായ “ഉയരെ” എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷമായിരുന്ന് അവതരിപ്പിച്ചത്. അനാർക്കലിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവ് ആയി മാറി ഈ കഥാപാത്രം. സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയമാകാറുണ്ട്.

താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് പലപ്പോഴും വിമർശനങ്ങൾ ഉയരാറുണ്ടെങ്കിലും അതൊന്നും അനാർക്കലി കാര്യമാക്കാറില്ല. അനാർക്കലി പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും എല്ലാം നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു പുതിയ വിശേഷമാണ് ഇൻസ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചത്. സ്വന്തം വാപ്പയുടെ നിക്കാഹിന്റെ ചിത്രങ്ങളും വീഡിയോയും ആണ് അനാർക്കലി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. വാപ്പയ്ക്ക് ഒപ്പം തന്റെ കൊച്ചുമ്മയെയും അനാർക്കലി ആരാധകർക്കായി പരിചയപ്പെടുത്തുന്നുണ്ട്. സഹോദരി ലക്ഷ്മിക്കും അനാർക്കലിമൊപ്പമുള്ള വാപ്പയുടെ ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top