Movlog

Movie Express

ഷാരൂഖ് ഖാൻ തനിക്ക് രണ്ടാൻ അച്ഛൻ ! ആര്യൻ ഖാന്റെ വാട്സാപ്പ് ചാറ്റുകൾ പുറത്ത് വന്നതോടെ യുവനടിയും കുടുങ്ങി

ഇന്ത്യൻ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ബോളിവുഡ് താരരാജാവ് കിംഗ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്റ്റ്. ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് ആരാധകർ ഉള്ള താരപുത്രൻ ആണ് ആര്യൻ ഖാൻ. മുംബൈയിലെ ആഡംബര കപ്പലിൽ പാർട്ടിക്കിടെ ആയിരുന്നു താരപുത്രൻ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടുപേരെ NCB അ റ സ്റ്റ് ചെയ്തത്.

ആര്യൻ ഖാന് പുറമേ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൺമുൺ ധമേച, ഇസ്മീത് സിങ്, മോഹക് ജസ്വൽ, ഗോമിത് ചോപ്ര, നൂപുർ സരിക, വിക്രാന്ത് ചോക്കർ എന്നിവരെയാണ് എൻസിബി അ റ സ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ആയിരുന്നു താരപുത്രന്റെ അറസ്റ്റ്. അറസ്റ്റ് നടക്കുന്നതിന്റെ 15 ദിവസങ്ങൾക്ക് മുമ്പ് തന്നെ കപ്പലിൽ പാർട്ടി നടക്കുമെന്ന രഹസ്യവിവരം എൻസി ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടർന്നാണ് എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്‌ടെയും സംഘവും ടിക്കറ്റെടുത്ത് യാത്രക്കാർ എന്ന വ്യാജേന കപ്പലിൽ കയറിയത്.

അർദ്ധരാത്രിയിൽ ആഘോഷം തുടങ്ങിയതിനു ശേഷമാണ് ഇവർ റെ യ്ഡ് നടത്തിയത്. കഴിഞ്ഞ നാലു വർഷമായി ആര്യൻ ഖാൻ ഉപയോഗിക്കുന്നുണ്ട് എന്ന വാർത്തകൾ ആയിരുന്നു പിന്നീട് പുറത്തു വന്നത്. ബ്രിട്ടനിലും ദുബായിലും താമസിച്ചിരുന്ന കാലത്ത് വിവിധ ഉപയോഗിച്ചതായി ആര്യൻ ഖാൻ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട് എന്നായിരുന്നു പല ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. NCB നടത്തിയ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ നിർത്താതെ പൊട്ടിക്കരയുകയായിരുന്നു ആര്യൻ ഖാൻ.

ആര്യൻ ഖാന്റെ ലെൻസ് കേസിൽ നിന്നും കണ്ടെടുത്തതായി എൻസിബി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. യുവതികളുടെ സാനിറ്ററി പാഡുകൾക്ക് ഇടയിൽനിന്നും പെട്ടികളിൽ നിന്നുമായിരുന്നു കണ്ടെടുത്തത്. ഇപ്പോഴിതാ ആര്യൻ ഖാന്റെ വാട്സ്ആപ്പ് ചാറ്റുകളിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബോളിവുഡിലെ ഒരു യുവനടിയുമായ ഉപയോഗത്തെ കുറിച്ച് സംസാരിക്കുന്ന ചാറ്റുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.

ബോളിവുഡ് സൂപ്പർതാരം ചങ്കി പാണ്ഡെയുടെ മകളും ബോളിവുഡിലെ യുവനടിയുമായ അനന്യ പാണ്ഡെയും ആയി ആര്യൻ നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ ആണ് ഇപ്പോൾ വിഷയം ആയിരിക്കുന്നത്. ഇതേതുടർന്ന് ഷാരൂഖ് ഖാന്റെ വസതി ആയ മന്നത്തിലും അനന്യ പാണ്ഡേയുടെ വീട്ടിലും എൻസിബി രേഖകൾ പരിശോധിക്കാൻ എത്തിയിരുന്നു. ഷാരൂഖ് ഖാൻറെ മക്കളായ ആര്യന്റെയും സുഹാന ഖാൻറെയും ആത്മസുഹൃത്ത് ആണ് അനന്യ പാണ്ഡെ. ഷാരൂഖാൻ തന്റെ രണ്ടാം അച്ഛൻ ആണെന്ന് അനന്യ ഇതിനു മുമ്പും പറഞ്ഞിട്ടുണ്ട്. അത്രയേറെ അടുപ്പം ആണ് ഈ കുടുംബവുമായി അന്യ പാണ്ഡേയ്ക്ക്.

മക്കളെ പോലെ തന്നെ അടുത്ത സുഹൃത്തുക്കളാണ് ഷാരൂഖ് ഖാനും ചങ്കി പാണ്ഡേയും. അനന്യ പാണ്ഡെയെ എൻസിബി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതോടെ ബോളിവുഡ് ഒന്നടങ്കം നടുങ്ങി ഇരിക്കുകയാണ്. മുംബൈയിലെ അനന്യയുടെ വസതിയില എൻസിബി ഉദ്യോഗസ്ഥർ രേഖകൾ പരിശോധിക്കാൻ എത്തിയിരുന്നു . അനന്യയുടെ വീട്ടിൽ നിന്നും ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ എല്ലാം ഉദ്യോഗസ്ഥർ സീസ് ചെയ്തിട്ടുണ്ട്. ഇതോടെ സമൂഹ മാധ്യമങ്ങളിൽ അനന്യ പാണ്ഡെക്കെതിരെ വ്യാപകമായ ട്രോളുകൾ ആണ് നിറയുന്നത്. ബോളിവുഡിൽ ഇനി ആർക്ക് എല്ലാം നേരെ വിരലുകൾ ചുണ്ടും എന്ന് കണ്ടറിയാം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top