Movlog

Movie Express

ചുവന്ന സാരിയിൽ പ്രണയാർദ്രയായുള്ള ചിത്രങ്ങളിൽ തിളങ്ങി നടി അനുമോൾ .

“കണ്ണുക്കുള്ളെ ” എന്ന തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന്‌ , തമിഴിലും മലയാളത്തിലും നിരവധി സിനിമകളിലൂടെ യുവതാരനിരയിലെ  ശ്രദ്ധേയയായ നടിയാണ് അനുമോൾ .മലയാള സിനിമയിൽ നിന്നും തെന്നിന്ത്യൻ സിനിമയിലേക്ക് കടന്നു അവിടെ തിരക്കേറിയ നായികമാരായി മാറുന്ന പതിവുണ്ട് മലയാളി നടിമാർക്ക് .

എന്നാൽ അനുമോൾ ആകട്ടെ തമിഴിൽ അഞ്ചോളം ചിത്രങ്ങൾ ചെയ്തിട്ട് മലയാള സിനിമയിൽ സജീവമാവുകയായിരുന്നു .”ഞാൻ “,”റോക്ക്സ്റ്റാർ  “,”അകം “,”ഇവൻ മേഘരൂപൻ “,ജംനാപ്യാരി ” ,”വെടിവഴിപാട് “,ചായില്യം “,തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട് അനുമോൾ .

അഭിനയത്തിന് പുറമെ യാത്രകൾ ഒരുപാട് ഇഷ്ടമുള്ള ഒരു വ്യക്തിയാണ് അനുമോൾ .തന്റെ യാത്രാവിവരണങ്ങൾ പങ്കു വെക്കാൻ ആയി ഒരു യൂട്യൂബ് ചാനലുമുണ്ട് അനുമോൾക്ക് .യുവാക്കളുടെ ഹരമായ ദുൽഖർ സൽമാൻ ആണ് അനുവിന്റെ യൂട്യൂബ് ചാനൽ ലോഞ്ച് ചെയ്തത് .താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയത് .

ചുവന്ന സാരിയിൽ പ്രണയാർദ്രയായി തിളങ്ങുന്ന അനുമോളിന്റെ ചിത്രങ്ങൾ  സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് .അനുമോൾ  തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ ഈ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെച്ചത് .പൂന്തോട്ടത്തിൽ ഇരുന്നു കൊണ്ടുള്ള ഈ ചിത്രങ്ങൾ പകർത്തിയത് ക്ലിന്റ് സോമൻ ആണ് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top