Movlog

Faith

ഒരു ഫ്രഞ്ച് കിസ് പോലും ഭര്‍ത്താവ് തന്നിട്ടില്ല ! ഒരു കുട്ടി ഉണ്ടായത് എങ്ങനെയെന്നു പോലും അറിയില്ല !

പുതുമുഖ സംവിധായകൻ നിസാം ബഷീർ സംവിധാനം ചെയ്ത ആസിഫ് അലിയും വീണ നന്ദകുമാറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു “കെട്ട്യോളാണ് എന്റെ മാലാഖ”. 2019 ഇൽ പുറത്തിറങ്ങിയ ചിത്രത്തിൽ മനോഹരി ജോയ്, ജാഫർ ഇടുക്കി, ബേസിൽ ജോസഫ് എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വ്യത്യസ്തമായ പ്രമേയം കൊണ്ട് ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു “കെട്ട്യോളാണ് എന്റെ മാലാഖ”. സിനിമയെ വിമർശിച്ചും ഒരുപാട് പേർ മുന്നോട്ട് വന്നിരുന്നു.

ഈ സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന വീണയെ കുറിച്ച് സിനിമ പ്രവർത്തകൻ ഗോപകുമാർ വി കെ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാവുന്നത്. “കെട്ട്യോളാണ് എന്റെ മാലാഖ” എന്ന സിനിമ കണ്ടു വീണയ്ക്ക് ആശംസകൾ അറിയിക്കുകയാണ് ഗോപകുമാർ. വർഷങ്ങൾക്കു മുൻപ് ഗോപകുമാർ ഒരു ഹ്രസ്വ ചിത്രമെടുക്കാൻ തീരുമാനിച്ചപ്പോൾ വീണയെ അതിൽ നായികയായി തെരഞ്ഞെടുക്കുകയായിരുന്നു. അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ടെങ്കിലും ഇതുവരെ അഭിനയിച്ചിട്ടില്ലാത്തതുകൊണ്ട് ആശ്ചര്യമായിരുന്നു വീണയ്ക്ക്. ഫാഷൻ ഫോട്ടോഗ്രാഫറായ സെനി ആണ് ഗോപകുമാറിന് മുംബൈ മലയാളിയായ വീണയെ പരിചയപ്പെടുത്തുന്നത്.

അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ടെന്ന് ആദ്യ സംസാരത്തിൽ തന്നെ മനസ്സിലായതോടെ മറ്റൊന്നും ചിന്തിച്ചില്ല. വീണയ്ക്ക് മലയാളം എഴുതാനും വായിക്കാനും അറിയാത്തതുകൊണ്ട് ഡയലോഗുകൾ റെക്കോർഡ് ചെയ്തു വാട്സപ്പ് അയക്കുമായിരുന്നു. ഷൂട്ടിങ്ങിനിടയിൽ ഒരു നിമിഷം പോലും പാഴാക്കാതെ ഡയലോഗുകൾ ഇരുന്ന് പഠിക്കുമായിരുന്നു വീണ.

റിൻസി എന്ന കഥാപാത്രം മികച്ച വിജയം നേടിയതിനുള്ള സന്തോഷവും ഗോപകുമാർ പങ്കുവയ്ക്കുന്നു. സിനിമ പുറത്തുവന്നതോടെ ഇങ്ങനെയൊക്കെ ഉണ്ടാകുമോ എന്ന രീതിയിൽ സിനിമക്കെതിരെ വിമർശനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സമാനമായ ഒരുപാട് സംഭവങ്ങൾ ഉണ്ടെന്നും ബെഡ് റൂമിൽ കയറിയാൽ തലകറക്കം വരുന്ന ഭർത്താവും ഭർത്താവിനെ കണ്ടാൽ പേടിച്ച് തല കറങ്ങുന്ന ഭാര്യയും എല്ലാം നമുക്ക് ചുറ്റും ഉണ്ട് എന്നു ഗോപകുമാർ തന്റെ കുറിപ്പിൽ പറയുന്നു.

വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും ഇത് വരെ ഒന്ന് ഫ്രഞ്ച് കിസ് പോലും ചെയ്യാത്ത ദമ്പതികളും ഉണ്ട്. * ബന്ധങ്ങളിൽ ഒരുപാട് നിരാശകൾ അനുഭവിക്കുന്ന ദമ്പതിമാർ ഉണ്ട്. * പോയിട്ട് ഒന്ന് ഷോക്കടിപ്പിച്ചു വിട്ടാൽ എങ്കിലും മതിയായിരുന്നു എന്ന് ദയനീയമായ ആഗ്രഹിക്കുന്നവരും ഉണ്ട്. ഇത്തരം സിനിമകൾ കണ്ടിട്ടെങ്കിലും മര്യാദയ്ക്ക് നോക്കാനും തൊടാനും സ്നേഹിക്കാനും പഠിക്കട്ടെ എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

കുറിപ്പിന്റെ പൂർണ്ണ രൂപം “ആശംസകള്‍ വീണ.. മാലാഖ കാണാന്‍ അല്‍പ്പം വൈകിപ്പോയി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷോര്‍ട്ട് മൂവി ഒരെണ്ണം പ്ലാന്‍ ചെയ്ത് നായികയായി വീണയെ തീരുമാനിച്ചപ്പോള്‍ വീണ ആശ്ചര്യത്തോടെ അന്നെന്നോട് ചോദിച്ചു, അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ടെങ്കിലും ഇതുവരെ അഭിനയിച്ചിട്ടില്ല, എന്തുറപ്പിലാണ് ചേട്ടന്‍ എന്നെകൊണ്ട് ഇത് ചെയ്യിക്കുന്നതെന്ന്.

വീണയെ കുറിച്ച് എനിക്കന്ന് കൂടുതലൊന്നും അറിയില്ലായിരുന്നു, ഫാഷന്‍ ഫോട്ടോഗ്രാഫര്‍ സെനി ചേട്ടനാണ് മുംബൈ മലയാളിയായ വീണയെ പരിചയപ്പെടുത്തുന്നത്. ആദ്യം സംസാരിച്ചപ്പോള്‍ തന്നെ അഭിനയിക്കാന്‍ അതിയായ ആഗ്രഹം ഉണ്ടെന്നു മനസ്സിലായി, പിന്നെ കൂടുതല്‍ ആലോചിച്ചില്ല, മലയാളം എഴുതാനും വായിക്കാനും അറിയാത്തത് കൊണ്ട് ഡയലോഗ്സ് ഞാന്‍ വോയ്സ് ക്ളിപ്പാക്കി വാട്സാപ് ചെയ്തു. ഷൂട്ടിങ്ങിനിടയിലെ പോസ്റ്റ്‌ സമയങ്ങളില്‍ ഒരു നിമിഷം പോലും കളയാതെ അത് പഠിക്കലായിരുന്നു കക്ഷി. വീണയുടെ റിന്‍സി വലിയ വിജയം നേടിയതില്‍ ഒരുപാട് സന്തോഷം.

സിനിമയ്ക്കെതിരെ ആരോപണങ്ങള്‍ ചിലത് വായിച്ചു, ഇങ്ങനെയൊക്കെ ഇവിടെ നടക്കുമോ എന്നൊക്കെ.. ഇങ്ങനെയല്ല ഇതിനപ്പുറം ചാടിക്കടകുന്ന ഒരു വലിയ വിഭാഗം തന്നെയുണ്ട് നമ്മുടെ ചുറ്റിലും എന്ന് ആശുപത്രി ജോലിക്കിടയിലെ സൈക്കോളജികാലഘട്ടത്തില്‍ നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് പതിനഞ്ചു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരു ഫ്രഞ്ച് കിസ് പോലും ഭര്‍ത്താവ് തന്നിട്ടില്ല എന്നും ഒരു കുട്ടി ഉണ്ടായത് എങ്ങനെയെന്നു പോലും അറിയില്ല എന്നും ഒരു സ്ത്രീ കരഞ്ഞു കൊണ്ട് പറഞ്ഞപ്പോള്‍ അന്ന് ചെറിയ ആശ്ചര്യം തോന്നി.

അതുപോലെ ബെഡ് റൂമി കയറിയാല്‍ തലകറക്കം വരുന്ന ഭര്‍ത്താവ്, ഭര്‍ത്താവിനെ കണ്ടാല്‍ പേടിച്ച് തലചുറ്റി വീഴുന്ന ഭാര്യ.. “*മെന്ന കുന്ത്രാണ്ടമോന്നും വേണ്ട ഒന്ന്‍ തൊട്ട് ഷോക്കടിപ്പിച്ചു വിട്ടാലെങ്കിലും മതിയാരുന്നു” എന്നുള്ള ദയനീയ ആഗ്രഹങ്ങള്‍ വേറെയും. എന്തുവാടേ ഇത്, ചത്ത് നരകത്തില്‍ ചെല്ലുമ്പോ അങ്ങേര് പിടിച്ചു നിര്‍ത്തി ചോദിക്കതില്ല്യോ, “പിന്നെ എന്നാ ഉലത്താനാടെ നിന്നെയൊക്കെ മനുഷ്യ രൂപോം വെപ്പിച്ച്, ഇണയുമായി ലൈന്‍ വലിക്കാനും, പ്രേമിക്കാനും, ഉമ്മ വയ്ക്കാനും, ജീവിതം ജിങ്കാലാലയാക്കാനും, വേണമെങ്കില്‍ കുഞ്ഞുകുട്ടികളെ ഉല്‍പ്പാദിപ്പിച്ചു കൊണ്ട് സില്‍സില പാടാനുമൊക്കെയായി ഫ്രീ ടിക്കറ്റും വിസയും തന്ന് പറഞ്ഞു വിട്ടതെന്ന്” പിന്നല്ല. സില്‍മ കണ്ടെങ്കിലും ഇവറ്റകളൊക്കെ ഒന്ന്‍ നേരെചൊവ്വേ നോക്കാനും തൊടാനും സ്നേഹിക്കാനും പഠിച്ച് നന്നാവട്ടേന്ന്‍.”

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top