Movlog

India

എസ്ബിഐ അക്കൗണ്ട് ഉള്ളവർ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ.

വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പ് നൽകിയിരിക്കുകയാണ് എസ്ബിഐ. KYC വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ മെയ് മാസത്തിനു ശേഷം എസ്ബിഐ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കും എന്നാണ് ബാങ്ക് പുറത്തു വിട്ടിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്ന ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ആണ് വിവരങ്ങൾ പുതുക്കുന്നതിനുള്ള തീയതി മെയ് 31 വരെ നീട്ടിയിരിക്കുന്നത്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശാഖകളിൽ നേരിട്ട് എത്തേണ്ട ആവശ്യമില്ല. ഇമെയിൽ വഴിയോ തപാൽ വഴിയോ KYC വിവരങ്ങൾ മാറ്റാവുന്നതാണ്. എസ്ബിഐയുടെ KYC അപ്‌ഡേറ്റ് ചെയ്യുന്നതിന് പ്രധാനമായും പാസ്പോർട്ട് ,വോട്ടർസ് ഐ ഡി, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ്, തൊഴിലുറപ്പ് കാർഡ്, പാൻ കാർഡ് എന്നീ രേഖകളിൽ ഏതെങ്കിലും ഒന്ന് മതിയാകും. കാലാകാലങ്ങളിൽ KYC അപ്‌ഡേറ്റ് ചെയ്യേണ്ടതുമാണ്.

ഒരുപാട് പേർക്ക് അറിയാത്ത കാര്യമാണ് KYC. എന്ത് കൊണ്ടാണ് ഇടയ്ക്കിടക്ക് KYC അപ്‌ഡേറ്റ് ചെയ്യണം എന്ന് ബാങ്കുകാർ ആവശ്യപ്പെടുന്നത് എന്ന് പലർക്കും സംശയം ഉണ്ട്. KYC എന്നാൽ നോ യുവർ കസ്റ്റമർ എന്നാണ്. ആർ ബി ഐയുടെ നിർദേശ പ്രകാരം ആണിത്. ബാങ്കിന് ആരാണ് തങ്ങളുടെ കസ്റ്റമർ എന്ന് കൃത്യമായ അറിവുണ്ടാവാൻ ആണ് KYC അപ്‌ഡേറ്റ് ചെയ്യുവാൻ ബാങ്ക് ആവശ്യപ്പെടുന്നത്. KYC അപ്‌ഡേറ്റ് ചെയ്യാത്തവരുടെ ബാങ്ക് അക്കൗണ്ടുകൾ അവരുടെ അനുവാദം കൂടാതെ റദ്ദ് ചെയ്യാൻ സാധിക്കും. ഇടക്കിടക്ക് കസ്റ്റമേഴ്സിന്റെ KYC അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ആർ ബി ഐ ആണ്. സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്താനും, ബാങ്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാനും ആണ് ഇത് ചെയ്യുന്നത്.

ഇത്തരം അറിയിപ്പുകൾ ലഭിച്ചാൽ ബാങ്കിൽ വിളിച്ച് അന്വേഷിക്കേണ്ടതാണ്. കാരണം ഇതൊനോടനുബന്ധിച്ച് നിരവധി തട്ടിപ്പുകളും നടക്കുന്നുണ്ട്. ഒരു ബ്രാഞ്ചുകളും തങ്ങളുടെ കാസ്റ്റമേഴ്സിനോട് വ്യക്തിപരമായി ബാങ്കിൽ വന്ന് വിവരങ്ങൾ നൽകണമെന്ന് ആവശ്യപ്പെടരുത് എന്ന നിർദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകളിൽ അകപ്പെടാതിരിക്കാനും എസ് ബി ഐ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top