Movlog

India

ഈ അഞ്ചു രൂപ നോട്ട് കയ്യിലുണ്ടോ ? ഉണ്ടെന്നാണെങ്കിൽ അത് കൊണ്ട് മുപ്പതിനായിരം രൂപ നേടാം !

പണ്ടുകാലങ്ങളിൽ സ്റ്റാമ്പ് ശേഖരണം, നാണയശേഖരണം തുടങ്ങിയ നിരവധി ശേഖരങ്ങൾ ഉണ്ടായിരുന്നു. അതുപോലെ നോട്ടുകൾ ശേഖരിച്ചു വച്ചിട്ടുണ്ട് എങ്കിൽ മുപ്പതിനായിരം രൂപ വരെ നിങ്ങൾക്ക് നേടാം. കേൾക്കുമ്പോൾ അവിശ്വസനീയമായി തോന്നാമെങ്കിലും സംഭവം സത്യമാണ്. ഒരു പഴയ 5 രൂപ നോട്ടിന് മുപ്പതിനായിരം രൂപ ആണ് പ്രതിഫലം നൽകുന്നത്. ഇതുകേട്ട് എല്ലാവരും പഴയ അഞ്ചുരൂപ നോട്ടമായി ഇറങ്ങി തിരിക്കണം എന്നില്ല. അതിന് ചില നിബന്ധനകൾ ഉണ്ട്.

കൈവശമുള്ള പഴയ 5 രൂപ നോട്ടിൽ ട്രാക്ടറിന്റെ ചിത്രം ഉണ്ടായിരിക്കണം. ഇതുമാത്രമല്ല 786 എന്ന നമ്പറും ഉണ്ടായിരിക്കണം. വളരെ അപൂർവമായിട്ടേ ഈ നമ്പർ അഞ്ചു രൂപ നോട്ടുകളിൽ ഉണ്ടാവുകയുള്ളൂ എന്ന് തന്നെയാണ് ഇതിന്റെ സവിശേഷത. അത്തരം ഒരു നോട്ട് നിങ്ങളുടെ കൈവശം ഉണ്ടെങ്കിൽ കോയിൻബസാർ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ കയറി പണത്തിന് അർഹതയുണ്ടോ എന്ന് പരിശോധിക്കാം.

അപൂർവ്വമായതും പഴയതുമായ നോട്ടുകൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു വെബ്സൈറ്റാണ് കോയിൻ ബസാർ. ഇതിനുമുമ്പ് ഒരു രൂപ നോട്ടിന് വേണ്ടിയുള്ള പരസ്യമായിരുന്നു വെബ്സൈറ്റിൽ വന്നത്.

വെബ്സൈറ്റിൽ പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നോട്ട് ആണ് കൈവശമുള്ളത് എങ്കിൽ 45,000 രൂപ വരെ ലഭിക്കുമെന്നായിരുന്നു പരസ്യത്തിൽ പറഞ്ഞത്. 197- 79 കാലഘട്ടത്തിലെ ഒരു രൂപ നോട്ട് ആയിരുന്നു കോയിൻ ബസാറിൽ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ കാലത്ത് സേവനമനുഷ്ഠിച്ച ധനമന്ത്രി ഹിരുഭായ് എം പട്ടേലിന്റെ ഒപ്പ് ഉണ്ടായിരിക്കുന്ന നോട്ട് ആയിരിക്കണം എന്നതായിരുന്നു ആകെയുള്ള നിബന്ധന.

ഇന്ത്യൻ സർക്കാരും റിസർവ് ബാങ്കും ഒരു രൂപ നോട്ട് അച്ചടിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. 1917 നവംബർ 30നാണ് ഒരു രൂപ നോട്ട് അവതരിപ്പിച്ചിരുന്നത്. ഒരു രൂപ നോട്ട് കൊണ്ട് 45,000 രൂപ വരെ നേടുന്ന ഒരു അപൂർവ അവസരമാണ് കോയിൻ ബസാർ ആളുകൾക്ക് നൽകിയത് .

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top