Movlog

Film News

വിവാദങ്ങൾക്കിടെ സന്തോഷകരമായ വാർത്ത പുറത്ത് വിട്ട് അമൃത സുരേഷ് !

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. ഇപ്പോൾ മലയാള സിനിമയിലെ പ്രശസ്ത പിന്നണി ഗായിക കൂടിയാണ് അമൃത സുരേഷ്. തമിഴ് ,മലയാളം സിനിമകളിൽ സജീവമായിട്ടുള്ള നടൻ ബാലയുമായുള്ള അമൃതയുടെ വിവാഹവും വിവാഹ മോചനവും എല്ലാം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഐഡിയ സ്റ്റാർ സിംഗറിൽ സെലിബ്രിറ്റി ജഡ്‌ജ്‌ ആയി എത്തിയപ്പോൾ ആണ് അമൃതയും ബാലയും പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയത്തിലേക്കും , പ്രണയം വിവാഹത്തിലേക്കും എത്തി. ഇവർക്ക് ഒരു മകൾ ഉണ്ട്. പാപ്പു എന്ന് സ്നേഹത്തോടെ വിളിക്കുന്ന അവന്തികയും മലയാളികൾക്ക് സുപരിചിതയാണ്.

ദാമ്പത്യ ജീവിതത്തിലെ ചില പൊരുത്തക്കേടുകൾ കാരണം ബാലയും അമൃതയും കഴിഞ്ഞ വർഷം ആണ് വിവാഹമോചിതരായത്. മകൾ അവന്തിക ‘അമ്മ അമൃതയ്‌ക്കൊപ്പം ആണ്. വിവാഹം വേർപെടുത്തിയതിന് ശേഷം അമൃത സഹോദരി അഭിരാമിയുമായി ചേർന്ന് “അമൃതം ഗമയ” എന്ന ബാൻഡ് രൂപീകരിച്ചു. സഹോദരിമാരുടെ ഗാനങ്ങളും പെർഫോമൻസും ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനു പിന്നാലെ എ ജി വ്ലോഗ്‌സ് എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനലും ആരംഭിച്ച് സജീവമായിരുന്നു അമൃത.

ബിഗ് ബോസ് മലയാളം സീസൺ 2 ലും അമൃതയും സഹോദരി അഭിരാമിയും പങ്കെടുത്തിരുന്നു. വൈൽഡ് കാർഡ് എൻട്രിയിലൂടെ ആയിരുന്നു ബിഗ് ബോസ് ഹൗസിലേക്കുള്ള ഇവരുടെ വരവ്. വിവാഹം വേർപെടുത്തിയിട്ട് ഒരു വർഷം പിന്നിടുമ്പോഴും ബാലയും അമൃതയും വീണ്ടും ഒന്നിക്കണം എന്ന് പ്രേക്ഷകർ ഇന്നും ആഗ്രഹിക്കുന്നു. കഴിഞ്ഞ ദിവസം ബാലയും അമൃതയുമായുള്ള ഫോൺ സംഭാഷണം ലീക്ക് ആയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഏറെ വിവാദങ്ങൾ ആണ് ഇത് സൃഷ്ടിച്ചിരുന്നത്. അച്ഛനായ ബാലയെ മകളെ കാണിക്കാൻ അമൃത സമ്മതിക്കുന്നില്ല എന്ന തരത്തിൽ ആയിരുന്നു വാർത്തകൾ പ്രചരിച്ചത്.

ആ ഫോൺ സംഭാഷണത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി അമൃത മുന്നോട്ട് വന്നിരുന്നു. കോവിഡ് പോസിറ്റീവ് ആയതിനാൽ സ്വന്തം വീട്ടിൽ നിന്നും മാറി കഴിയുകയായത് കൊണ്ടായിരുന്നു മകളെ കാണിക്കാൻ കഴിയില്ലെന്ന് പറഞ്ഞത് എന്നും അമ്മയെ കൊണ്ട് വിളിപ്പിച്ചിരുന്നു എന്നും തെളിവ് സഹിതം അമൃത വിശദീകരിച്ചു. മകൾക്ക് കോവിഡ് ആണെന്ന് റിപ്പോർട്ട് ചെയ്ത ആ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങുമെന്നും അമൃത വീഡിയോയിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് മകളുടെ അടുത്ത് തിരിച്ചെത്തിയ അമൃത മകളോടൊപ്പം സമയം ചിലവഴിക്കുന്ന വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. യു മേക്സ് മി ഹാപ്പി എന്ന ഗാനത്തിന് അമ്മയും മകളും ചുവട് വെക്കുന്നത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top