Faith

ഇനി പച്ചയ്ക്ക് പറയാം ! നല്ല അന്തസോടെയാണ് എന്റെ കുഞ്ഞിനെ നോക്കുന്നത് – ഇനിയും മിണ്ടാതിരിക്കാൻ പറ്റില്ല -തുറന്ന് പറഞ്ഞു അമൃത

മലയാളികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഗായികയാണ് അമൃതെ സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ അമൃത പിന്നീട് പിന്നണിഗാനരംഗത്തും സജീവമാവുകയായിരുന്നു. ഷോയിൽ മത്സരാർത്ഥി ആയി എത്തിയ സിനിമ നടൻ ബാലയുമായുള്ള അമൃതയുടെ വിവാഹം സമൂഹ മാധ്യമങ്ങൾ ഏറെ ആഘോഷിച്ചിരുന്നു. എന്നാൽ ദാമ്പത്യജീവിതത്തിലെ ചില അസ്വാരസ്യങ്ങൾ തുടർന്ന് ഇവർ വേർ പിരിയുകയായിരുന്നു. ഇവരുടെ മകൾ അവന്തിക അമൃതയ്‌ക്കൊപ്പം ആണ് കഴിയുന്നത്.

വിവാഹബന്ധം വേർപെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഇവരുടെ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കാറുണ്ട്. മകൾക്ക് വേണ്ടി എങ്കിലും ഇവർ വീണ്ടും ഒന്നിക്കണം എന്ന് ആരാധകർ താരങ്ങളോട് അഭ്യർത്ഥിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവരുടെ ഫോൺ സംഭാഷണം ലീക്ക് ആയത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അമൃതയുടെ മകൾക്ക് കോവിഡ് ആണെന്നും മകളെ വീഡിയോ കോളിൽ കാണാൻ ബാല ആവശ്യപ്പെട്ടപ്പോൾ അമൃത സമ്മതിച്ചില്ല എന്ന വാർത്തകൾ ആയിരുന്നു ഈ സംഭാഷണത്തിനൊപ്പം പ്രചരിച്ചത്.

എന്നാൽ ഈ വാർത്തയോട് തെളിവ് സഹിതം പ്രതികരിച്ച് അമൃത എത്തിയിരുന്നു. വ്യക്തിജീവിതത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ യാതൊന്നും പങ്കു വെക്കാത്ത അമൃത ആദ്യമായിട്ടായിരുന്നു ഇങ്ങനെ പ്രതികരിച്ചത്. വ്യാജ വാർത്തകൾ പ്രചരിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഗായിക മുന്നറിയിപ്പും നൽകി. ഇപ്പോഴിതാ വീണ്ടും അമൃതയ്‌ക്കെതിരെ മോശം കമന്റുമായി എത്തിയ ആൾക്ക് അർഹിക്കുന്ന മറുപടി നൽകുകയാണ് താരം. ഒരുപാട് പേരാണ് താരത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. അമൃത തന്റെ യൂട്യൂബ് ചാനലിൽ പങ്കു വെച്ച ഒരു മേക്കപ്പ് ട്യൂട്ടോറിയൽ വീഡിയോയ്ക്ക് ആണ് മോശമായ ഒരു കമന്റ് എത്തിയത്.

“മിന്നാമിന്നി മിന്നാമിന്നി ” എന്ന ഫെയ്ക്ക് അക്കൗണ്ടിൽ നിന്ന് ആയിരുന്നു മോശമായ കമന്റ് വീഡിയോയ്ക്ക് കീഴിൽ വന്നത്. “ഈ തള്ളാച്ചിക്ക് വയസ് പതിനാറ് ആണ് എന്നാ വിചാരമെന്നും ആരെ കാണിക്കാനാ ഈ പ്രഹസനം എന്നും കമന്റിൽ എഴുതിയിട്ടുണ്ട്. ഒരു കുഞ്ഞില്ലേ അതിനെ നോക്കി മര്യാദയ്ക്ക് ജീവിച്ചുകൂടെ എന്നും ജീവിതം മനസിലാക്കാത്ത പന്ന കിളവി എന്നും ആയിരുന്നു അമൃതയ്‌ക്കെതിരെ കമന്റിൽ പങ്കു വെച്ചത്. ഇതിന്റെ സ്ക്രീൻഷോട്ട് സഹിതം പങ്കു വെച്ചാണ് അമൃത മറുപടി നൽകിയത്.

കമന്റ് ചെയ്തയാളെ സഹോദര എന്ന് അഭിസംബോധന ചെയ്താണ് അമൃത തന്റെ കുറിപ്പ് ആരംഭിച്ചത്. ഇത് തന്റെ പേജ് ആണെന്നും താങ്കളെ ആരും ഇവിടേക്ക് വരാൻ നിർബന്ധിച്ചിട്ടില്ല എന്നും അമൃത പറയുന്നു. ഇത്തരം കമന്റുകൾ നിങ്ങളെ തരം താഴ്ത്തുന്നു.നിങ്ങളെ പോലുള്ള സ്ത്രീ വിരോധികൾ ആണ് പെൺകുട്ടികളുടെ ജീവിതം തകർക്കുന്നത് എന്നും എന്നെ പോലുള്ള ഒരുപാട് തള്ളച്ചിമാർ ഉണ്ട് അവരും പതിനാറ് ആണെന്ന് കരുതി തന്നെ ജീവിക്കും. തള്ള, കിളവി എന്നതൊക്കെ സ്ത്രീകൾ സന്തോഷത്തോടെ ഏറ്റുവാങ്ങുന്ന സ്ഥാനങ്ങൾ ആണ്. ഞങ്ങളെ പന്ന ആയി തോന്നുന്നത് താങ്കളുടെ മനസ്. ഇങ്ങനെ തന്നെയാണോ നിങ്ങൾ വീട്ടിലുള്ള താങ്കളുടെ തള്ളയോടും കിളവിമാരോടും സംസാരിക്കുക സഹോദര എന്നും അമൃത ചോദിക്കുന്നു.

താങ്കളും ഒരു തള്ളയുടെ വയറ്റിൽ നിന്നുമാണ് വന്നതെന്ന് മറക്കരുത്. അതെ എനിക്ക് ഒരു കുഞ്ഞുണ്ട്. ആ കുഞ്ഞിനെ അന്തസ്സോടെ തന്നെ ആണ് വളർത്തുന്നത്. എന്റെ കുഞ്ഞിനെ കുറിച്ച് ഓർത്ത് താങ്കൾ ദണ്ണിക്കണ്ട. കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ വീട്ടിൽ തന്നെ ഇരിക്കണം എന്നുള്ള താങ്കളുടെ വൃത്തികെട്ട മനോഭാവം സഹിക്കുന്ന പാവം സ്ത്രീകളെ ഓർത്ത് ഖേദിക്കുന്നു. തന്റെ പേജിൽ ഉള്ള, സ്ത്രീകളെ ദേവി ആയും അമ്മയായും കാണുന്ന സഹോദരന്മാർ വന്നു അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കുന്നതിന് മുമ്പ് ഇറങ്ങി പോടോ എന്നും താരം കൂട്ടിച്ചേർത്തു. നിരവധി പേരാണ് അമൃതയുടെ മറുപടിക്ക് പിന്തുണ നൽകി മുന്നോട്ട് വന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

To Top