ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന “സ്ത്രീധനം” എന്ന പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ദിവ്യ. സ്ത്രീധനത്തിന്റെ പേരിൽ അമ്മായി അമ്മയുടെ ഇരയായ മരുമകളെയാണ് ദിവ്യ ഈ പരമ്പരയിൽ അവതരിപ്പിച്ചിരുന്നത്. സംവിധായകൻ രതീഷിനെ ആണ് താരം വിവാഹം കഴിച്ചത്. പരമ്പരയ്ക്ക് ശേഷം ചില സിനിമകളിൽ വേഷമിട്ടിട്ടുണ്ട് എങ്കിലും പിന്നീട് അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ദിവ്യ. ഈയടുത്തിടെ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു വാർത്ത ആരാധകരുമായി താരം പങ്കു വെച്ചു. തനിക്ക് ഒരു മകൾ പിറന്നു എന്ന സന്തോഷ വാർത്ത ആണ് താരം ആരാധകരുമായി പങ്കു വെച്ചത്.
ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തലുമായി മുന്നോട്ട് വന്നിരിക്കുകയാണ് പ്രിയ താരം ദിവ്യ. കൊച്ചിയിലെ പ്രമുഖ നടിക്ക് ഉണ്ടായതുപോലെയുള്ള സമാനമായ ഒരു അനുഭവം തനിക്കും ഉണ്ടായിട്ടുണ്ടെന്ന് താരം തുറന്നു പറയുകയാണ്. ഇങ്ങനെ ഒരു അനുഭവം ഉണ്ടായതിനെ തുടർന്ന് ആ പ്രോജക്ടിൽ നിന്നും പിന്മാറുകയായിരുന്നു എന്നും താരം വെളിപ്പെടുത്തി. സിനിമയിൽ നിന്ന് മാത്രമല്ല സീരിയലിലും അത്തരം ആളുകൾ ഉണ്ടെന്നും താരം കൂട്ടിച്ചേർത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലെങ്കിലും താരത്തിന്റെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
ഇരുപതോളം പരമ്പരകളിലും പത്തോളം സിനിമകളിലും ദിവ്യ `അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ രതീഷും ആയുള്ള വിവാഹത്തിനുശേഷം ബോംബെയിലേക്ക് പോവുകയായിരുന്നു ദിവ്യ. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ഇവർക്ക് മക്കൾ പിറന്നത്. വരദക്ഷിണ എന്നാണ് മകളുടെ പേര്. സുരാജ് വെഞ്ഞാറമൂടും സൗബിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ “ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ” എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്തത് രതീഷാണ്. ഈ ചിത്രത്തിലെ അഭിനേതാക്കളുടെ മികച്ച പ്രകടനത്തിന് നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു.