Movlog

Faith

ഭാഗ്യലക്ഷ്മി അമ്മയുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ അലറിക്കരഞ്ഞു ജൂഹി!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ജൂഹി. ജൂഹി അഭിനയിച്ച ഉപ്പും മുളകിലെ ലച്ചു എന്ന കഥാപാത്രത്തിന് എന്നും മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. ഇന്നലെ കാലത്ത് ആണ് ജൂഹിയുടെ സഹോദരനും അമ്മയും ബൈക്കിൽ സഞ്ചരിക്കവേ കുടിവെള്ളം കൊണ്ടുപോകുന്ന ടാങ്കർ ലോറി ഇവർക്ക് പിറകിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മി അമ്മയുടെ ദേഹത്ത് കൂടി ടാങ്കർ കയറുകയുമാണ് ഉണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അമ്മയുടെ ജീവൻ നഷ്ടമായിരുന്നു.

അപകടത്തിൽ തെറിച്ചു വീണ സഹോദരൻ ചിരാഗ്നു കാര്യമായ പരിക്കുകൾ ഭാഗ്യത്തിന് സംഭവിച്ചില്ല എന്നാണ് റിപോർട്ടുകൾ. ഇപ്പോൾ ചോറ്റാനിക്കരയിലെ അമ്മയുടെ വീട്ടിലേക്ക് പൊതു ദർശനത്തിനായ് എത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞു കൊണ്ട് ജൂഹിയുടെ നിലവിളി മാത്രമാണ് കേട്ട് കൊണ്ടിരുന്നത്. കണ്ടു നിന്നവർക്കും ബന്ധുക്കൾക്കും സങ്കടം മറച്ചു വെയ്ക്കാൻ സാധിച്ചില്ല. ‘അമ്മ ഇതിനു വേണ്ടി ആയിരുന്നോ രണ്ടുനേരം വിലക്ക് വെച്ച് പ്രാർഥിച്ചത് എന്നടക്കം സങ്കടത്തോടെ ജൂഹി അമ്മയോട് വൈകാരികമായി ചോദിക്കുന്നുണ്ടായിരുന്നു. എറണാകുളം സൺറൈസ് ഹോസ്പിറ്റലിൽ ആയിരുന്നു ഭാഗ്യ ലക്ഷ്മി അമ്മയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്.

ഞാൻ തനിച്ചായില്ലേ എന്നും ഇനി എന്താണ് ചെയ്യേണ്ടത് അമ്മെ എന്നും പറ അമ്മെ എന്നൊക്കെ അലറി കരയുന്ന ജൂഹിയെ ഒന്ന് ആശ്വസിപ്പിക്കാൻ കൂടെ ഉള്ളവർക്ക് സാധിച്ചിരുന്നില്ല. കണ്ണ് തുറക്കാനും, മുഖത്തോട് മുഖം ചേർത്ത് വെച്ച് കരയുകയായിരുന്നു ജൂഹി. അമ്മയുടെ കാലിൽ വീണു നിർത്താതെ കരയുന്ന കാഴ്ച ബന്ധുക്കളെയും കണ്ണീരിൽ ആഴ്ത്തി. ഇന്ന് വൈകിട്ട് ഏരുവേലി ശാന്തിതീരം ശ്‌മശാനത്തിൽ ആണ് അന്ത്യകർമങ്ങൾ.

Click to comment

You must be logged in to post a comment Login

Leave a Reply

To Top