Movlog

Health

ഈ ലക്ഷണങ്ങൾ ഉള്ളവർ ഒരിക്കലും തോന്നിയത് പോലെ വ്യായാമം ചെയ്യുമ്പോൾ ശ്രദ്ധിക്കണം !

ആരോഗ്യകരമായ ശരീരത്തിന് വ്യായാമം നിർബന്ധമാണ്. അമിത വ്യായാമം ആപത്താണ്. പലപ്പോഴും എത്ര അളവിൽ ആണ് വ്യായാമം ചെയ്യേണ്ടത് എന്ന് പലർക്കും അറിയില്ല. കേരളത്തിൽ തന്നെ വ്യമാമത്തിനായി ഷട്ടിൽ കളിക്കുന്നവർ ഒരുപാടുണ്ട്.

ചിലർ രണ്ട് സെറ്റ്, മൂന്ന് സെറ്റ്, അഞ്ച് സെറ്റ് വരെ കളിക്കാറുണ്ട്. അത്ര എല്ലാം കളിക്കാൻ പാടുണ്ടോ എന്ന് എങ്ങനെയാണ് അറിയുക? ഏതൊരു വ്യായാമത്തിനും നമ്മുടെ ശരീരം അതിനു സമ്മതിക്കുന്നുണ്ടോ എന്ന് അറിഞ്ഞിട്ട് വേണം ചെയ്യാൻ.

കൂടുതൽ വ്യായാമം ചെയ്താൽ കൂടുതൽ ആരോഗ്യകരമാകും എന്ന് കരുതി മണിക്കൂറോളം വ്യായാമം ചെയ്യുന്നവരുണ്ട്. എന്നാൽ അത് അവരെ അപകടത്തിലേക്കാണ് ചെന്നെത്തിക്കുന്നത്. ശരീരം അതിനു സമ്മതിക്കുന്നുണ്ടോ എന്ന് അറിഞ്ഞിട്ടു മാത്രമേ ആ അളവിൽ വ്യായാമവും ആയി മുന്നോട്ടു പോകുവാൻ പാടുള്ളൂ. വ്യായാമം ചെയ്യുമ്പോൾ ആ ദിവസം മുഴുവനും ഊർജസ്വലരായി നമുക്ക് നിൽക്കാൻ സാധിക്കും എന്നുണ്ടെങ്കിൽ കൃത്യമായ വ്യായാമം ആണ് നമ്മൾ ചെയ്യുന്നത്.

എന്നാൽ വ്യായാമത്തിനു ശേഷം ആ ദിവസത്തിൽ ക്ഷീണവും വേദനയും എല്ലാം അനുഭവപ്പെടുന്നത് വ്യായാമം കൂടുതലാണെന്ന് സൂചിപ്പിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ ശരീരത്തിന് അത് പറ്റില്ലെന്ന് മനസ്സിലാക്കി വ്യായാമം കുറച്ചില്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. ഒരുപാട് വ്യായാമം ചെയ്തതിനുശേഷം അരിശം, ദേഷ്യം, വിഷമം, വിഷാദരോഗം പോലുള്ള അവസ്ഥകളാണ് വരുന്നതെങ്കിൽ ചെയ്യുന്നത് ശരിയല്ല എന്ന് അനുമാനിക്കണം.

അത്ര അളവിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിന് പറ്റില്ലെന്ന് മനസ്സിലാക്കണം. ഹൃദയമിടിപ്പും പൾസും ക്രമാതീതമായി വർധിക്കുന്നതും ശരിയായ ലക്ഷണമല്ല. അളവിൽ കൂടുതൽ വിയർക്കുന്നതും ശരീരത്തിന് ആരോഗ്യകരമല്ല. വ്യായാമം ചെയ്തതിനുശേഷം ശ്വാസംമുട്ടൽ, നെഞ്ചിൽ ഭാരം, ശ്വാസതടസം അനുഭവപ്പെട്ടാൽ ആ വ്യായാമവും അത്രയും നേരം ചെയ്തതും പറ്റില്ല എന്ന് മനസ്സിലാക്കണം. ചിലപ്പോൾ കണ്ണിൽ ഇരുട്ട് കേറുന്നതായും തലകറക്കം ഉള്ളതുപോലെയും അനുഭവപ്പെടുന്നതും ശരീരത്തിന് നല്ലതല്ല.

അടുത്തിടെ കന്നഡ സൂപ്പർ താരം പുനിത് രാജ് കുമാർ ഹൃദയാഘാതം വന്ന് മരിച്ചത് അമിതമായി വ്യായാമം കാരണമാണെന്ന് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തുറന്നു പ്രവർത്തിക്കാൻ ആരംഭിച്ച ജിമ്മുകൾക്ക് വലിയ തിരിച്ചടി ആയിരുന്നു നേരിട്ടത്. ഇത്രയേറെ ആരോഗ്യവാനും വ്യായാമം ചെയ്യുന്ന ആൾ ആയിട്ടും പുനീതിന് ഇങ്ങനെയൊരു അവസ്ഥ വന്നത് സാധാരണക്കാരിൽ ആശങ്ക പടർത്തി.

പുനീതിന്റെ കാര്യത്തിൽ കേവലം വ്യായാമം മാത്രമല്ല ഹൃദയാഘാതത്തിന് കാരണം. അച്ഛൻ രാജ് കുമാർ ഹൃദയാഘാതം വന്നാണ് മരിച്ചത്. മൂത്ത രണ്ടു സഹോദരങ്ങൾക്കും ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്. പാരമ്പര്യമായി ഇവരുടെ കുടുംബത്തിൽ ഹൃദയാഘാതം എന്ന അസുഖം ഉണ്ട്. അത് കൊണ്ട് അവരുടെ കുടുംബത്തിൽ ഉള്ളവർക്ക് ഹൃദയാഘാതം വരാനുള്ള സാധ്യതകൾ വളരെ കൂടുതൽ ആണ്. അത് കൊണ്ട് വ്യായാമം ചെയ്യുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുക.

വ്യായാമം ചെയ്യുമ്പോൾ ഇത്തരം ലക്ഷണങ്ങൾ ശരീരം കാണിക്കുന്നുണ്ടെങ്കിൽ അത് നിർബന്ധമായും തിരിച്ചറിഞ്ഞു വ്യായാമത്തിൽ നിയന്ത്രണം കൊണ്ടു വരണം. ഭക്ഷണ രീതികളിലും മാറ്റങ്ങൾ കൊണ്ട് വരണം. അരിയാഹാരം, ബേക്കറി സാധനം, കിഴങ്ങുവർഗങ്ങൾ മദ്യം എന്നിവ കൂടുതൽ കഴിക്കുന്നവരിൽ കൊഴുപ്പ് കൂടാൻ ഉള്ള സാദ്ധ്യതകൾ ഉണ്ട്. ഇത് ഹൃദയാഘാതത്തിന്റെ സാധ്യതകളും വർധിപ്പിക്കുന്നു. ശരീരം മനസിലാക്കി വ്യായാമം ചെയ്യുന്നതാണ് ആരോഗ്യകരം.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top