Movlog

Movie Express

ആദിത്യൻ ജയൻ വിവാഹമോചനം ആവശ്യപ്പെടുന്നു എന്ന് വെളിപ്പെടുത്തി അമ്പിളി ദേവി.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അമ്പിളി ദേവി. ശാലീന സൗന്ദര്യവും അഭിനയ മികവും കൊണ്ട് സിനിമകളിലും സീരിയലുകളിലും തിളങ്ങിയിട്ടുള്ള അമ്പിളി ദേവിയുടെ വെളിപ്പെടുത്തലുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആദ്യ വിവാഹം വേർപെടുത്തിയ അമ്പിളി ദേവി സീരിയൽ താരം ആദിത്യൻ ജയനെ ആണ് പിന്നീട് വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹം ആയിരുന്നു ഇത്. “സീത” എന്ന പരമ്പരയിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ ആയിരുന്നു ഇവരുടെ വിവാഹ വാർത്തകൾ പ്രചരിച്ചത്. വിവാഹത്തോടെ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും സന്തോഷകരമായ കുടുംബജീവിതം നയിച്ച് വിമർശകരുടെ വായടപ്പിക്കുകയായിരുന്നു ഇവർ.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് അമ്പിളി ദേവിയും ആദിത്യൻ ജയനും. ഇവർക്ക് ഒരു മകൻ പിറന്നത് സമൂഹ മാധ്യമങ്ങളിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. മക്കളുടെ ചിത്രങ്ങളും കുടുംബത്തിലെ ഓരോ വിശേഷങ്ങളും പങ്കു വെച്ച് താരങ്ങൾ സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസം അമ്പിളി ദേവി പങ്കു വെച്ച ഒരു കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. “മഴയെത്തും മുൻപേ” എന്ന സിനിമയിലെ “കഥയറിയാതിന്നു സൂര്യൻ, സ്വർണതാമരയെ കൈവെടിഞ്ഞോ ” എന്ന വരികൾ ചേർത്ത് ആണ് അമ്പിളി ദേവി വീഡിയോ പങ്കു വെച്ചത്. “ജീവിതം” എന്ന അടിക്കുറിപ്പോടെ താരം പങ്കു വെച്ച വീഡിയോക്ക് നിരവധി കമന്റുകൾ ആണ് ലഭിച്ചിരുന്നത്. അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിഞ്ഞോ എന്ന രീതിയിലുള്ള കമന്റുകൾ ആണ് വന്നിരുന്നത്.

ഈ വാർത്തകളോട് പ്രതികരിച്ച് ആദിത്യൻ ജയൻ മുന്നോട്ട് വന്നിരുന്നു. അമ്പിളി ഇപ്പോഴും തന്റെ ഭാര്യ ആണെന്നും ഇത് പോലെ ഒരുപാട് പഴി കേട്ടിട്ടുള്ളതിനാൽ ഇത്തരം കാര്യങ്ങളോട് പ്രതികരിക്കാനും ശ്രദ്ധിക്കാനും ഇപ്പോൾ സമയമില്ല എന്നും ആയിരുന്നു ആദിത്യൻ ജയന്റെ പ്രതികരണം. എന്നാൽ അമ്പിളി ദേവിയുടെ വെളിപ്പെടുത്തൽ ആണ് ആരാധകരെ ഞെട്ടിക്കുന്നത്. താൻ വഞ്ചിക്കപ്പെട്ടു എന്നും ആദിത്യൻ ജയന് മറ്റൊരു പ്രണയം ഉള്ളതിനാൽ വിവാഹ മോചനം ആവശ്യപ്പെടുകയാണ് എന്നും ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. രണ്ടു വർഷം മുമ്പാണ് ഇവർ വിവാഹിതരായത്.

തൃശൂരിലുള്ള വിവാഹതിയായ ഒരു സ്ത്രീയുമായി ആദിത്യന് 16 മാസം നീണ്ട പ്രണയമുണ്ടെന്നും അവരെ വിവാഹം കഴിക്കാൻ ആയി അമ്പിളിയോട് വിവാഹ മോചനം ആവശ്യപ്പെടുകയാണ് എന്നും വേദനയോട് തുറന്നു പറയുകയാണ് താരം. മറ്റൊരു കുടുംബവും മകനും ഉള്ള ആ സ്ത്രീയുമായി അമ്പിളി ദേവി സംസാരിച്ചുവെങ്കിലും അവർ ആദിത്യനുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ല. നിലവിലെ ബന്ധം വേർപെടുത്താൻ ആയി നിയമസഹായം തേടുകയാണ് ആ സ്ത്രീ. എന്നാൽ യാതൊരു കാരണവശാലും ആദിത്യന് വിവാഹമോചനം നൽകില്ല എന്ന് തീരുമാനിച്ചിരിക്കുകയാണ് അമ്പിളി ദേവി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top