Movlog

Movie Express

രണ്ടു വിവാഹ ജീവിതവും പൂർണ്ണ പരാജയം ! ഇനി ജീവിതത്തിൽ അവശേഷിക്കുന്നത് ഈ ഒരു ആഗ്രഹം – അമ്പിളി ദേവിയുടെ ജീവിതം

മലയാളി പ്രേക്ഷകർക്ക് വളരെയധികം സുപരിചിതയായ താരമാണ് അമ്പിളി ദേവി. സിനിമയിലൂടെയായിരുന്നു തുടക്കമെങ്കിലും സീരിയൽ മേഖലയിലാണ് താരത്തിന് ആരാധകർ വർദ്ധിച്ചിരുന്നത്. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ഹരിഹരൻ പിള്ള ഹാപ്പിയാണ്, കല്യാണ കുറിമാനം തുടങ്ങിയ ചിത്രങ്ങളിലൊക്കെ തന്നെ താരത്തെ പ്രേക്ഷകർ വളരെയധികം സ്വീകാര്യതയാണ്. താരത്തെ തേടി എത്തിയ സീരിയലുകളിൽ എല്ലാം തന്നെ താരം കണ്ണീർ കഥാപാത്രങ്ങളിൽ ആണ് എത്തിയിരുന്നത്. യഥാർത്ഥ ജീവിതവും ഇതിനു സമാനമാണ് എന്നതാണ് സത്യം. രണ്ടു വിവാഹ ജീവിതങ്ങളും പരാജയമായിരുന്നു താരത്തിന്റെ. വട്ടമുഖവും ഉണ്ടകണ്ണുകളും നിഷ്കളങ്കമായ ചിരിയും ഒക്കെയാണ് ആരാധകരെ നേടി കൊടുത്തിരുന്നത്.

അഭിനയരംഗത്ത് ശോഭിച്ചു എങ്കിലും സ്വകാര്യ ജീവിതത്തിൽ വേദന മാത്രമായിരുന്നു അമ്പിളിയെ കാത്തിരുന്നത്. ആദ്യ വിവാഹബന്ധം പരാജയം ആയതിനുശേഷം 2019 ലായിരുന്നു അമ്പിളി സഹതാരമായ ആദിത്യൻ ജയൻനെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു ചെയ്തത്. 2 വിവാഹങ്ങളിലും ആയി രണ്ട് ആൺമക്കളാണ് താരത്തിന് ഉള്ളത്. രണ്ട് ആൺമക്കളും താരത്തിന് ഒപ്പം തന്നെയാണ്. ആദ്യത്യൻ ജയനുമായുള്ള വിവാഹം വേർപെടുത്തിയിരുന്നതിന് പിന്നാലെ വലിയ തോതിലുള്ള ചില വിമർശനങ്ങളും താരത്തിന് ഏൽക്കേണ്ടതായി വന്നിരുന്നു.

എന്നാൽ ഒരു തരത്തിലും പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്തതു കൊണ്ടാണ് താൻ വിവാഹബന്ധം വേർപ്പെടുത്തിയത് എന്നായിരുന്നു അമ്പിളി ദേവി പറഞ്ഞത്. സോഷ്യൽ മാധ്യമങ്ങളൊക്കെ താരം സജീവമാണ് താരമിപ്പോൾ. മകന്റെ പിറന്നാൾ ദിനത്തിൽ അമ്പിളി ദേവി പങ്കുവെച്ച് ഒരു കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.എന്റെ കുഞ്ഞിന് എല്ലാ നന്മകളും സന്തോഷവും ജീവിതത്തിൽ ഉണ്ടാവട്ടെ. ഹാപ്പി ബർത്ത് ഡേ മോനെ എന്നാണ് പങ്കുവച്ചിരിക്കുന്നത്.ഇതിന് ഒപ്പം മകന്റെ കൂടെയുള്ള ഒരു ചിത്രവും താരം പങ്കു വെച്ചിട്ടുണ്ട്.

വലിയ പിന്തുണയാണ് അമ്പിളിക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. എല്ലാം മറക്കാൻ സാധിക്കട്ടെ, സന്തോഷം നിറഞ്ഞ ജീവിതം ലഭിക്കട്ടെ എന്നൊക്കെയാണ് പ്രേക്ഷകർ ആശംസിക്കുന്നത്. അമ്പിളിയുടെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലും പ്രേക്ഷകർ താരത്തിനൊപ്പം ആയിരുന്നു നിന്നത്. ആ സമയത്ത് സ്വന്തമായി ഒരു നൃത്ത വിദ്യാലയവും താരം തുടങ്ങിയിരുന്നു.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന കനൽപൂവ് എന്ന പരമ്പരയിലാണ് അമ്പിളി അഭിനയിക്കുന്നത്. അഭിനയരംഗത്തേക്കു തിരികെ വരുവാനുള്ള തീരുമാനത്തിലാണ് അമ്പിളിദേവി. സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് ശേഷം അമ്പിളി ദേവി മഴവിൽ മനോരമയിലെ തുമ്പപൂവ് എന്ന പരമ്പരയിലൂടെയാണ് തിരികെ വന്നിരുന്നത്. പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top